മെസ്സിക്ക് വാൻ ദെയ്ക്, എംബപ്പെയെ പൂട്ടാൻ വോക്കർ; കളി തിരിക്കാൻ മാസ് ഏറ്റുമുട്ടലുകൾ
മൂന്നു വിജയങ്ങൾക്കപ്പുറം ലോകകിരീടം കാത്തിരിക്കുന്നുവെന്ന ആത്മവിശ്വാസത്തിന്റെയും സമ്മർദത്തിന്റെയും മധ്യത്തിലാണു ഖത്തറിൽ ഇനിയുള്ള പോരാട്ടങ്ങൾ. എട്ടു ടീമുകൾ നാലു ജീവൻമരണപ്പോരാട്ടങ്ങളുടെ മുൾമുനയിലേക്കിറങ്ങുന്ന ഘട്ടത്തിൽ കൃത്യമായ ആസൂത്രണവും കണിശമായ തന്ത്രങ്ങളുമില്ലാതെ ഒരു സംഘവും കളത്തിലെത്തില്ല. പക്ഷേ, ഇതു ഫുട്ബോളാണ്. മുൻവിധികൾ പാടില്ലാത്ത 90 മിനിറ്റും അതിന്റെ അധികസമയവും നിറഞ്ഞ നോക്കൗട്ട് ഘട്ടത്തിൽ പ്രവചിക്കാൻ നിന്നാൽ പിടിതരുന്നതല്ല കാര്യങ്ങൾ. ഖത്തറിലെ ക്വാർട്ടറിന്റെ കളത്തിലും പിറക്കും പ്രവചനങ്ങളും പ്രതീക്ഷകളും പാടേ തെറ്റിക്കുന്ന അടിയൊഴുക്കുകളും അട്ടിമറികളും. ബലാബലങ്ങളുടെ തിരക്കഥ തിരുത്താൻ പോന്ന ചില ഒറ്റയാൻ പോരാട്ടങ്ങൾക്കുകൂടി കളമൊരുങ്ങുന്നുണ്ട് ബ്രസീലും ക്രൊയേഷ്യയും മുതൽ ഫ്രാൻസും ഇംഗ്ലണ്ടും വരെ നീളുന്ന ഏറ്റുമുട്ടലുകളിൽ. ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ വിധിതന്നെ നിർണയിക്കാൻ പോന്ന ചില ‘മാർക്വീ’ നേർക്കുനേർ പോരാട്ടങ്ങളിലൂടെ.

∙ റിച്ചാലിസൺ – യോസ്കോ ഗ്വാർഡിയോൾ ആരു തടുക്കും, ആരു കുതിക്കും?
ബ്രസീലിയൻ ആക്രമണത്തിന്റെ പുതിയ മുഖം റിച്ചാലിസനെ നിർവീര്യമാക്കാൻ ക്രൊയേഷ്യൻ നിരയിൽ ഒരു യുവതുർക്കി കാത്തിരിക്കുന്നുണ്ട്– യോസ്കോ ഗ്വാർഡിയോൾ. ഖത്തറിന്റെ മണ്ണിൽ നിന്നു മുൻനിര യൂറോപ്യൻ ക്ലബ്ബുകൾ കൊത്തിയെടുക്കാൻ വട്ടമിടുന്ന താരമാണീ 20–കാരൻ സെന്റർ ബാക്ക്. ലോകകപ്പിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കണ്ണിനും മൂക്കിനും പരുക്കേറ്റു ഫെയ്സ്മാസ്ക് ധരിക്കാൻ നിർബന്ധിതനായ യുവതാരത്തിന്റെ മിടുക്കും പോരാട്ടവീര്യവും നിറഞ്ഞുനിൽക്കുന്നതാണു ഖത്തറിലെ ക്രൊയേഷ്യൻ മുന്നേറ്റം.
ഗ്രൂപ്പ് ഘട്ടത്തിലെ അതീവ നിർണായകമായ അവസാന മത്സരത്തിൽ ബൽജിയൻ സ്ട്രൈക്കർ ലുക്കാക്കുവിന്റെ കാൽത്തുമ്പത്തു നിന്നു പന്തു റാഞ്ചിയതുൾപ്പെടെയുള്ള നിർണായക നിമിഷങ്ങളിൽ പ്രായത്തിൽ കവിഞ്ഞ പക്വതയും പാടവവും പുറത്തെടുത്ത ഗ്വാർഡിയോൾ ക്വാർട്ടറിലും അതാവർത്തിച്ചാൽ റിച്ചാലിസണു കാര്യങ്ങൾ കടുപ്പമാകും. ബോക്സിനുള്ളിൽ നിലയുറപ്പിച്ചിരുന്ന ലുക്കാകുവിനു ബോൾ നിഷേധിച്ച് മത്സരം രക്ഷിച്ചെടുത്ത മികവിലാണു ക്രോയേഷ്യൻ ആരാധകർ പ്രതീക്ഷ വയ്ക്കുന്നത്.
അതുപോലെതന്നെ, ഫിസിക്കൽ ഗെയിമിനും ഏരിയൽ മികവിനും പേരുകേട്ടയാളാണു റിച്ചാലിസൺ. ഗ്വാർഡിയോൾ ഈ ഭീഷണികൾക്കു മുന്നിൽ നെഞ്ചുവിരിച്ചു നിൽക്കാൻ കെൽപ്പുള്ള താരവും. ആദ്യ ക്വാർട്ടറിലെ ‘ക്ലാസിക്’ നിമിഷങ്ങൾ തന്നെയാകും ഈ കൊമ്പുകോർക്കൽ. ഒരു റിച്ചാലിസണെ പൂട്ടിയാൽ വീഴുന്നതാകില്ല ബ്രസീലിന്റെ കരുത്തെങ്കിലും മറുവശത്തു കീഴടങ്ങാൻ കൂട്ടാത്തവരാണു ലൂക്ക മോഡ്രിച്ചിന്റെ ക്രോട്ടുകളെന്നത് ഈ ഒറ്റയാൾ പോരാട്ടത്തെ ‘മാസ്’ ആക്കുന്നു.
ജർമൻ ക്ലബ് ആർബി ലെയ്പ്സിഗിന്റെ സെന്റർബാക്കായി ലോകകപ്പിനെത്തിയ ഗ്വാർഡിയോളിനെ റാഞ്ചാൻ വട്ടമിട്ടു പറക്കുന്ന മാഞ്ചസ്റ്റർ ടീമുകളും ചെൽസിയും റയലും ബാർസയും പിഎസ്ജിയും ഇന്ററും ടോട്ടനവുമെല്ലാം ഇമ ചിമ്മാതെ കണ്ണുവയ്ക്കുന്ന ഒന്നാകും ഈ ഏറ്റുമുട്ടൽ.
∙ ലയണൽ മെസ്സി – വിർജിൽ വാൻ ദെയ്ക് പോരാട്ടത്തിന്റെ തുടർച്ച
യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടൊരു വ്യക്തിഗത ഏറ്റുമുട്ടലിന്റെ വേദി കൂടിയാണ് അർജന്റീന – നെതർലൻഡ്സ് ക്വാർട്ടർ പോരാട്ടം. ഇരുടീമിന്റെയും നായകരാണ് ഇവിടെ നേർക്കുനേർ– ലയണൽ മെസ്സിയും വിർജിൽ വാൻ ദെയ്ക്കും. ചാംപ്യൻസ് ലീഗ് ആയിരുന്നു ഈ കൂടിക്കാഴ്ചയുടെ മുൻവേദികൾ. പ്രതിരോധ മികവിന്റെ കാര്യത്തിൽ വാൻ ദെയ്കിനു പ്രതിയോഗികളില്ലാതിരുന്ന സമയത്തു നടന്ന ആ കണ്ടുമുട്ടലുകളിൽ വിജയിച്ചു മടങ്ങിയ (ടീമിന്റെ കാര്യത്തിൽ മറിച്ചാണെങ്കിലും) താരമാണു മെസ്സി. ലിവർപൂളിന്റെ ചെങ്കുപ്പായത്തിൽ വാൻ ദെയ്ക്കിന്റെ അസാമാന്യ പ്രകടനം പിറന്ന നാളുകളിലായിരുന്നു ബാർസയുടെ നായകനായെത്തിയ മെസ്സിയുടെ ഹീറോയിസം എന്നതുമോർക്കണം.. ഒടുവിൽ ആൻഫീൽഡിൽ, ലിവർപൂളിന്റെ കളത്തിലെ കണ്ടുമുട്ടലിൽ ബാർസയ്ക്കു പ്രഹരമേറ്റെങ്കിലും ഡച്ച് ഡിഫൻഡറുടെ പ്രഭാവത്തിൽ സാരമായ പോറലേൽപ്പിച്ചാണു മെസ്സി മടങ്ങിയത്.
സാഹചര്യവും സന്ദർഭവും സന്നാഹവും മാറിയെത്തുമ്പോഴും ആ പോരാട്ടത്തിന്റെ തുടർച്ചയിലേക്കാണു ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. മെസ്സിയെ വട്ടം പൂട്ടാനുള്ള പദ്ധതികൾ തയാറാണെന്നും ഇതു കളത്തിൽ കണ്ടോളൂ എന്നും ഡച്ച് പരിശീലകൻ ലൂയി വാൻ ഗാൽ ആവർത്തിക്കുമ്പോഴും മറുവശത്തുള്ള വാൻ ദെയ്കിന്റെ ചിത്രമാകും ആരാധക മനസ്സുകളിലേക്കെത്തുക. രണ്ടു ദൗത്യങ്ങളുമായാകും മെസ്സിക്കു മുന്നിലേക്കു വാൻ ദെയ്കിന്റെ ഈ വരവ്. ഗോളടിപ്പിക്കാതെ നോക്കുകയെന്നതുതന്നെ ആദ്യത്തേത്. സഹതാരങ്ങളെക്കൊണ്ടു ഗോളടിപ്പിക്കാനുള്ള അർജന്റീന താരത്തിന്റെ വഴികൾ അടയ്ക്കുകയെന്നതു രണ്ടാമത്തേത്. ഈ രണ്ടു വെല്ലുവിളികളും നേരിട്ട് അർജന്റീനയ്ക്കൊപ്പം ജയിച്ചുകയറാനാകും മെസ്സിയുടെ ശ്രമം.
∙ ബ്രൂണോ ഫെർണാണ്ടസ് – സോഫിയാൻ അമ്രാബത് ‘ഹോൾഡ്’ ചെയ്യുമോ ആക്രമണം?
പരുക്കു വകവയ്ക്കാതെ കളത്തിലിറങ്ങിയൊരു താരമായിരുന്നു സ്പെയിനിനെ ഷൂട്ടൗട്ടിൽ വീഴ്ത്തിയ പോരാട്ടത്തിൽ മൊറോക്കോയുടെ ഹീറോ. പേര് സോഫിയാൻ അമ്രാബത്‍. മിഡ്ഫീൽഡർമാർ തിങ്ങിനിറഞ്ഞ സ്പെയിനിന്റെ നീക്കങ്ങൾ ഫൈനൽ തേഡിൽ നിഷ്പ്രഭമായതിനു പിന്നിൽ ഈ ഹോൾഡിങ് മിഡ്ഫീൽഡറുടെ പങ്കു ചെറുതല്ല. മുന്നേറ്റക്കാരെ ലക്ഷ്യമിട്ടുള്ള പാസിങ്ങിലും പ്രതിരോധം മാത്രം നോക്കിയുള്ള പൊസ്സഷനിലും ഒരുപോലെ മികവു തെളിയിച്ച ഇരുപത്തിയാറുകാരന്റെ പിന്നോട്ടിറക്കങ്ങളാണു സ്പെയിനിന്റെ വഴിയടച്ചത്. സ്പെയിനിനെതിരെ അപകടം ഒഴിവാക്കുന്ന രക്ഷകനായി കൃത്യമായ സ്ഥാനങ്ങളിൽ കൃത്യമായ സമയത്ത് ഓടിക്കയറിയ അമ്രാബതിന്റെ ‘ഗെയിം റീഡിങ്’ മികവിനു മുന്നിലേക്കാണു ക്വാർട്ടറിൽ പോർച്ചുഗൽ പ്ലേമേക്കർ ബ്രൂണോ ഫെർണാണ്ടസിന്റെ ‘ക്രിയേറ്റിവിറ്റി’ വന്നിറങ്ങുന്നത്.
ഗോളടിക്കാനും ഗോളടിപ്പിക്കാനും മിടുക്കുള്ള ബ്രൂണോയുടെ ഫൈനൽ തേഡിലെ ചാട്ടുളി നീക്കങ്ങൾക്കു തടയിടാൻ അമ്രാബതിന് ആകുമോ എന്നതിനെ ആശ്രയിച്ചിരിക്കും മൊറോക്കോയുടെ മുന്നേറ്റം. ശാരീരിക ശേഷിയിലും ബ്രൂണോയെക്കാൾ മുന്നിൽ നിൽക്കുന്ന താരമാണ് അമ്രാബത്. അറ്റാക്കിങ് മിഡ്ഫീൽഡിൽ കിടിലൻ ഫോമിൽ കളിക്കുന്ന ബ്രൂണോയെ പൂട്ടാനായാൽ ആഫ്രിക്കൻ ടീമിന്റെ സ്വപ്നസഞ്ചാരം സെമിഫൈനൽ കയറിയാലും ഞെട്ടേണ്ട.
∙ കിലിയൻ എംബപ്പെ – കൈൽ വാൽക്കർ വേഗം കൊണ്ടു വേഗം കീഴടക്കുമോ?
ഖത്തറിൽ ഫ്രാൻസിനെ പിടിച്ചുകെട്ടുക എന്നാൽ കിലിയൻ എംബപ്പെയെ പിടിച്ചുകെട്ടുക എന്ന അർഥം കൂടിയുണ്ട്. എംബപ്പെയുടെ വേഗമാണ് എതിരാളികൾക്ക് ആ വെല്ലുവിളി അപ്രാപ്യമാക്കുന്നത്. ക്വാർട്ടർ പോരാട്ടത്തിനിറങ്ങുമ്പോൾ എംബപ്പെയുടെയും സഹതാരം ഒസ്മാൻ െഡംബലെയുടെയും വേഗത്തിനു മുന്നിൽ ഇംഗ്ലണ്ടിനു പ്രയോഗിക്കാനൊരു വജ്രായുധമുണ്ട് – കൈൽ വോക്കർ.
ഇക്കാര്യം ഒരു മുഴം മുൻപേ ചിന്തിച്ച ആളാണ് ഇംഗ്ലണ്ടിന്റെ മുൻ ഇതിഹാസ സ്ട്രൈക്കർ ഗാരി ലിനേക്കർ. സെനഗലിനെതിരായ പ്രീ ക്വാർട്ടർ സ്റ്റാർട്ടിങ് ലൈനപ്പിൽ വോക്കറെ ഉൾപ്പെടുത്തരുതെന്നു ശാഠ്യം പിടിച്ച ആളാണു ലിനേക്കർ. സെനഗലിനെപ്പോലെ കായിക ബലമുള്ള ഒരു ടീമിനെതിരെ ഇറക്കി വോക്കർക്കു പരുക്കേൽക്കാൻ ഇടയാക്കുന്ന സാഹചര്യം വരുത്തിവയ്ക്കണോ? എംബപ്പെയുമായി മത്സരിക്കാൻ ശേഷിയുള്ള ലോകത്തെ ഏക പ്രതിരോധ നിര താരം വോക്കറാണ്. അപ്പോൾ റിസ്ക് എന്തിനെടുക്കണമെന്നായിരുന്നു ലിനേക്കറുടെ ചോദ്യം. പക്ഷേ, ഇംഗ്ലണ്ട് പരിശീലകൻ ഗാരത് സൗത്ത് ഗേറ്റ് ആ റിസ്ക് എടുത്തു, വോക്കർ പരുക്കില്ലാതെ തിരിച്ചു കയറുകയും ചെയ്തു.
പ്രതിരോധക്കാരിലെ ഏറ്റവും വേഗമേറിയ താരമെന്ന മികവിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഈ റൈറ്റ് ബാക്കിൽ ഇംഗ്ലണ്ടിനു പ്രതീക്ഷകളേറെയാണ്. കരുത്തും വേഗവും ഒത്തുചേർന്ന കൈൽ വോക്കറിലൂടെ വൺ ഓൺ വൺ സാഹചര്യങ്ങളിൽപ്പോലും എംബപ്പെയെ കീഴ്പ്പെടുത്താനാകുമെന്നു കണക്കുകൂട്ടുന്നുണ്ടാകും സൗത്ത്‌ഗേറ്റ്. ഇരുതാരങ്ങളും ഇതിനു മുൻപ് ഏറ്റുമുട്ടിയ കണക്കുകളും അതിനു ബലം പകരുന്നതാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ ലേബലിലും ഇംഗ്ലണ്ടിന്റെ കുപ്പായത്തിലും കളം നിറഞ്ഞ ഒന്നാണു വോക്കറിന്റെ വേഗവും എംബപ്പെയുടെ കുതിപ്പും തമ്മിലുള്ള ബലാബലങ്ങൾ. അൽ ഖോറിലെ ക്വാർട്ടർ പോരാട്ടത്തിൽ, പതിവുപോലെ പന്തും സ്വീകരിച്ച് ഒരു അണുനിമിഷം നിന്നു കുതിച്ചുപായും മുൻപേ എംബപ്പെയ്ക്കു ഒരുവേള ആലോചിക്കേണ്ടിവരും വോക്കറിനെ എങ്ങനെ മറികടക്കുമെന്ന കാര്യത്തിൽ. അതത്ര നിസ്സാരമല്ല എന്നതിലുണ്ട് ഖത്തറിലെ സുന്ദരനിമിഷങ്ങളിലൊന്നായി മാറിയേക്കാവുന്ന തീപ്പൊരി കൊമ്പുകോർക്കലിന്റെ ആഴവും പരപ്പും.
English Summary: Expected Star Fights in FIFA Qatar World Cup Quarter Finals