ബ്രസീലിനെ തോൽപിച്ച ഡാലിച്ചിന്റെ 19-ാം അടവ്; പാഠം- ‘ക്ഷമയ്ക്ക് ആട്ടിൻസൂപ്പിന്റെ ഫലം’!
രണ്ടല്ല, മൂന്നും കൽപിച്ചുള്ള ചൂതാട്ടം. 100 കിട്ടാം. ഉറപ്പില്ല. പക്ഷേ 10 വയ്ക്കണം. നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത ഡാലിച്ച് എക്സ്ട്രൈ ടൈമിന്റെ 2–ാം പാദത്തിൽ തന്ത്രങ്ങളുടെ കളത്തിലേക്ക് എടുത്തുവച്ചത് മിന്നും താരങ്ങളായ മാർസലോ ബ്രോസോവിച്ച്, ബോർനാ സോസ എന്നിവരെയാണ്. മോഹിപ്പിക്കുന്ന ഓഫറുകൾ വന്നാലും കണ്ണു മഞ്ഞളിക്കാതെ നോക്കണമെന്നു ടിറ്റെയും പറഞ്ഞിരിക്കാം, ഒറ്റ ഗോൾ ലീഡിൽ നിൽക്കുന്ന ബ്രസീലിനോട്. ഡാലിച്ച് വെട്ടിയ ഓതിരത്തിനു കടകം വെട്ടി സ്വന്തം ഹാഫിലേക്ക് വലിയുമ്പോൾ, കാനറിപ്പറ പ്രതീക്ഷിച്ചിരിക്കില്ല തന്ത്രങ്ങള്‍ക്കൊപ്പം മറ്റൊരു പൂഴിക്കടകൻ കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന്. ഇതേ ചൂതാട്ടത്തിലുടക്കി, ഷൂട്ടൗട്ടിൽ അടി തെറ്റി വീണ് (4–2) കണ്ണീരോടെ ബ്രസീൽ മടങ്ങുമ്പോൾ ഡാലിച്ചിന്റെ മുഖത്ത് ലോകം കീഴടക്കിയവന്റെ ചിരിയുണ്ട്. ഡാലിച്ചിന്റെ ചിരിയും ‘ജോഗാ ബോണിറ്റോ’ എന്ന സുന്ദര ഫുട്ബോളിന്റെ വക്താക്കളായ ബ്രസീലിന് ഖത്തറിൽനിന്നുള്ള റിട്ടേൺ ടിക്കറ്റ് നൽകിയ ക്രോയേഷ്യയും നൽകുന്ന പാഠങ്ങൾ രണ്ടാണ്; അധ്വാനിച്ചാൽ ഫുട്ബോളിൽ ‘അസാധ്യമായി’ ഒന്നുമില്ല,അതുപോലെ ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും!

ആദ്യ പാദ എക്സ്ട്രാ ടൈമിന്റെ ഇടവേളയിൽ കണ്ടുമുട്ടിയപ്പോൾ എന്താകും പരിശീലകൻ സ്ലാറ്റ്കോ ഡാലിച്ച് ക്രൊയേഷ്യൻ താരങ്ങളോടു പറഞ്ഞിട്ടുണ്ടാകുക? 105 മിനിറ്റ് സമയത്തെ അത്യധ്വാനം പാഴാപ്പോയതോർത്ത് നെടുവീർപ്പിടുന്ന ആരാധകർ. കണ്ണുകളിൽ തളം കെട്ടി നിൽക്കുന്ന കണ്ണീർ പലരുടെയും കവിളുകളിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. അതു വരെ ബ്രസീൽ ഗോൾമുഖത്തിനു നേരെ കൊള്ളാവുന്ന ഒരൊറ്റ ഷോട്ട് പോലും തൊടുക്കാനാകാത്ത ടീമാണു മുന്നിലുള്ളത്. 105 മിനിറ്റിൽ കഴിയാഞ്ഞത് നടപ്പാക്കാൻ ഇനിയുള്ളത് 15 മിനിറ്റ് മാത്രം. അപ്പോൾപ്പിന്നെ വഴി ഒന്നേയുള്ളു. രണ്ടല്ല, മൂന്നും കൽപിച്ചുള്ള ചൂതാട്ടം. 100 കിട്ടാം. ഉറപ്പില്ല. പക്ഷേ 10 വയ്ക്കണം. നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത ഡാലിച്ച് എക്സ്ട്രൈ ടൈമിന്റെ 2–ാം പാദത്തിൽ തന്ത്രങ്ങളുടെ കളത്തിലേക്ക് എടുത്തുവച്ചത് മിന്നും താരങ്ങളായ മാർസലോ ബ്രോസോവിച്ച്, ബോർനാ സോസ എന്നിവരെയാണ്.
മോഹിപ്പിക്കുന്ന ഓഫറുകൾ വന്നാലും കണ്ണു മഞ്ഞളിക്കാതെ നോക്കണമെന്നു ടിറ്റെയും പറഞ്ഞിരിക്കാം, ഒറ്റ ഗോൾ ലീഡിൽ നിൽക്കുന്ന ബ്രസീലിനോട്. ഡാലിച്ച് വെട്ടിയ ഓതിരത്തിനു കടകം വെട്ടി സ്വന്തം ഹാഫിലേക്ക് വലിയുമ്പോൾ, കാനറിപ്പറ പ്രതീക്ഷിച്ചിരിക്കില്ല തന്ത്രങ്ങള്‍ക്കൊപ്പം മറ്റൊരു പൂഴിക്കടകൻ കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന്. ഇതേ ചൂതാട്ടത്തിലുടക്കി, ഷൂട്ടൗട്ടിൽ അടി തെറ്റി വീണ് (4–2) കണ്ണീരോടെ ബ്രസീൽ മടങ്ങുമ്പോൾ ഡാലിച്ചിന്റെ മുഖത്ത് ലോകം കീഴടക്കിയവന്റെ ചിരിയുണ്ട്. ഡാലിച്ചിന്റെ ചിരിയും ‘ജോഗാ ബോണിറ്റോ’ എന്ന സുന്ദര ഫുട്ബോളിന്റെ വക്താക്കളായ ബ്രസീലിന് ഖത്തറിൽനിന്നുള്ള റിട്ടേൺ ടിക്കറ്റ് നൽകിയ ക്രോയേഷ്യയും നൽകുന്ന പാഠങ്ങൾ രണ്ടാണ്; അധ്വാനിച്ചാൽ ഫുട്ബോളിൽ ‘അസാധ്യമായി’ ഒന്നുമില്ല,അതുപോലെ ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും!
∙ ബ്രസീൽ ക്ഷമിക്കണം, ക്ഷമ വേണം
ദക്ഷിണ കൊറിയയ്ക്കെതിരെ ഗോളടിമേളം. ടച്ച് ലൈനിൽ കോച്ച് ടിറ്റെയ്ക്കൊപ്പം ചുവടുവയ്പ്പ്. കരുത്തു കൊണ്ടും വേഗം കൊണ്ടും എതിർടീമുകളുടെ നെഞ്ചിൽ മിന്നൽപിണർ പായിച്ച് ഉഗ്രപ്രതാപത്തിൽ ബ്രസീൽ. ഒത്ത നടുവിൽ നെയ്മാർ എന്ന നായകനും. മറുവശത്ത് ദക്ഷിണ കൊറിയയുടെ അയൽക്കാരായ ജപ്പാനെതിരെ എക്സ്ട്രാ ടൈം വരെ വിയർത്തു കളിച്ച് പെനൽറ്റിയിൽ ഒരു വിധം ജയിച്ചു കയറിയ ക്രൊയേഷ്യ. പക്ഷേ, ദാവൂദിനു മുന്നിൽപ്പെട്ട ഗോലിയാത്തിന്റെ അവസ്ഥയിൽ അല്ല ക്രോയേഷ്യ എന്ന തിരിച്ചറിവ് മറ്റാരെക്കാളും ഉണ്ടായിരുന്നത് ബ്രസീൽ കോച്ച് ടിറ്റെയ്ക്കു തന്നെയായിരിക്കും. പ്രസിങ് ഗെയിം കളിക്കണം, കളത്തിൽ ബ്രസീലാകണം, പക്ഷേ എപ്പോഴും ‘പിൻനിരയിൽ ഒരു കരുതൽ വേണം’. കാരണം ഇരപിടിക്കാൻ കാത്തിരിക്കുന്ന പൊന്മാനെപ്പോലെയാണവർ. ഒറ്റക്കുതിപ്പിൽ ആറ്റുവെള്ളത്തിൽനിന്നു മീനെ കൊത്തിയെടുക്കുന്നതുപോലെ ഏതു നിമിഷവും ഗോളടിച്ചു കളയും. ജപ്പാനെതിരെ ഇവാൻ പെരിസിച്ച് ഇതു കാണിച്ചുതന്നതുമാണ്.
കരുതലോടെയാണു ബ്രസീൽ കളിച്ചു തുടങ്ങിയതും. എന്നിരുന്നാലും ആദ്യ പകുതിയിൽ ബ്രസീലിനെ കളി മെനയാൻ വിടാതെ പിടിച്ചു നിർത്തിയപ്പോഴാണ് ക്രൊയേഷ്യയെ ബ്രസീൽ ആരാധകർ പോലും ഗൗനിച്ചു തുടങ്ങിയത് എന്നതാണു വാസ്തവം. 2–ാം പകുതിയുടെ തുടക്കത്തിൽ കളി പിടിച്ച ബ്രസീൽ ഗോൾമുഖത്തേക്ക് തുടർച്ചയായി ഇരമ്പിയാർത്തെങ്കിലും പോസ്റ്റിലേക്ക് ഒരൊറ്റ ഷോട്ട് പോലും തൊടുക്കാതെ ക്ഷമയോടെ അവർ കാത്തിരുന്നു, 117 മിറ്റിനുകൾ. ഒടുവിൽ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ വീണു കിട്ടിയ അർധാവസരം. വെള്ളത്തിലേക്ക് ഊളിയിട്ടിറങ്ങി കൊക്കിൽ മീനുമായി പറന്നുയരുന്ന പൊന്മാന്റെ ലാഘവത്തോടെ സമനിലഗോളുമായി ടച്ച് ലൈൻ പിന്നിട്ടു കുതിച്ചത് ബ്രൂണോ പെറ്റ്കോവിച്ച്.
അത്രയും സമയം ഫൈനൽ തേഡിനു സമീപം പന്തിനായി ആർത്തു വിളിച്ച് കളികണ്ടു നിൽക്കുകയായിരുന്നു പെറ്റ്കോവിച്ച്. ഗോളിലേക്കു അതിലേക്കു വഴിതെളിച്ചതാകട്ടെ ഡാലിച്ച് നടത്തിയ നിർണായകമായ 2 മാറ്റങ്ങളും. 21 ഗോൾ ഷോട്ടിൽ 11നും പോസ്റ്റിലേക്കായിട്ടും ഒരൊറ്റ തവണ മാത്രം ലക്ഷ്യം കാണാനായ ബ്രസീല്‍. കളിയിലെ ആദ്യ ഗോൾ ഷോട്ടിൽത്തന്നെ സമനില പിടിച്ച ക്രോയേഷ്യ. ഗോളിനായി തിടുക്കം കൂട്ടാതെ ക്ഷമയോടെ കാത്തിരുന്ന്, ഏറ്റവും നല്ല അവസരത്തിനായി കാത്തിരുന്ന ക്രൊയേഷ്യ ഒടുവിൽ വിജയാരവത്തോടെ സെമിയിലേക്കു ചിറകടിച്ചുയരുമ്പോൾ കാനറിക്കിളികൾ ഖത്തറിൽനിന്നു കൂടൊഴിയുകയാണ്!
∙ ബ്രസീലിനെ വീഴ്ത്തിയ 19–ാം അടവ്
ക്വാർട്ടർ ഘട്ടത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപുതന്നെ ലോകകപ്പ് ടീമിലെ 26 പേരെയും കളത്തിലിറക്കിയ ബ്രസീലിന്റെ വിഭവസമൃദ്ധിയുടെ പകുതിപോലുമില്ല ക്രോയേഷ്യയ്ക്ക്. ഗോളടിക്കാത്ത ഫോർവേഡുകളുമായി ലോകകപ്പിലെത്തിയവർ എന്ന വിമർശനം വേറെ. പക്ഷേ, അപ്പോഴും ചെറുതായെങ്കിലും അഹങ്കരിക്കാൻ അവർക്കു മറ്റൊന്നുണ്ടായിരുന്നു. ലൂക്കോ മോഡ്രിച്ച്– മാർസലോ ബ്രോസോവിച്ച്– മാറ്റിയോ കൊവാചിച്ച് എന്നിവർ അണിനിരക്കുന്ന ക്രിയാത്മക മധ്യനിര. ഈ ലോകകപ്പിലെ ഏറ്റവും നല്ല മധ്യനിരകളിൽ ഒന്ന്.
ഇതേ മധ്യനിരയെ ഡിഫൻസീവ് ലൈനിന്റെ 2–ാം കവചമായി ഉപയോഗിച്ച് ബ്രസീലിന്റെ നീക്കങ്ങൾ മത്സരത്തിന്റെ 90 മിനിറ്റ് സമയം ഭംഗിയായി തടഞ്ഞു നിർത്തി ക്രോയേഷ്യ. 2–ാം പകുതിയിൽ റാഫിഞ്ഞയ്ക്കു പകരം ആന്തണിയും വിനിസ്യൂസ് ജൂനിയർക്കു പകരം റോഡ്രിഗോയെയും ഒക്കെ ഇറക്കി ടിറ്റെ ആക്രമണങ്ങളുടെ വേഗവും വൈവിധ്യവും കൂട്ടുമ്പോഴും ക്രോയേഷ്യയ്ക്ക് ആശ്രയിക്കാൻ ഉണ്ടായിരുന്നത് മിഡിഫീൽഡിനെയും പഴയ ഡിഫൻസീവ് ലൈനെയും മാത്രം. നിശ്ചിത സമയത്ത് കാര്യമായ ചലങ്ങൾ ഉണ്ടാക്കാൻ കഴിയാതിരുന്ന ക്രൊയേഷ്യ വരുത്തിയത് രണ്ടേ രണ്ടു മാറ്റങ്ങൾ മാത്രം. മുന്നേറ്റനിരയിലെ ആന്ദ്രേ ക്രാമരിച്ച്– മാരിയോ പാസലിച്ച് സഖ്യത്തെ മാറ്റി ബ്രൂണോ പെറ്റ്കോവിച്ച്, നിക്കോളാ വ്ലാസിച്ച് എന്നിവരെ പകരം ഇറക്കി.
മധ്യനിരയുടെ കാലുകളെ വിശ്വാസത്തിലെടുത്ത് പന്ത് ഹോൾഡ് ചെയ്ത് നിർത്തി ബ്രസീലിനു ഗോൾ നിഷേധിച്ചിരുന്ന ഡാലിച്ച് ഈ തന്ത്രം മാറ്റുന്നതിനെപ്പറ്റി ചിന്തിച്ചതുതന്നെ 105–ാം മിനിറ്റിലാണ്. മധ്യനിരയിൽ ബ്രോസോവിച്ചിനൊപ്പം ഹോൾഡിങ് പൊസിഷനിലേക്ക് ഇറങ്ങിയും കളിച്ചിരുന്ന കൊവാചിച്ചിനു പകരം റെനേയുടെ അറ്റാക്കിങ് മിഡിഫീൽഡർ ലോവ്റോ മായ ഗ്രൗണ്ടിലേക്ക്. മായ ഇറങ്ങി നിമിഷങ്ങൾക്കം പക്ഷേ ഗോളടിച്ചത് നെയ്മാറും.
∙ മാറ്റങ്ങളുടെ വിജയം
സെക്കൻഡുകൾക്കു പോലും പൊന്നും വിലയുള്ള എക്സട്രാ ടൈമിന്റെ 110–ാം മിനിറ്റിൽ 1–0നു പിന്നിട്ടു നിൽക്കുമ്പോഴാണ് ക്രോയേഷ്യയുടെ അടുത്ത ചേഞ്ച് വരുന്നത്. ഇടതുവിങ്ങിൽ ആന്തണിയെ നിഴൽ പോലെ പിന്തുടർന്നിരുന്ന ഡിഫൻഡർ ബോർന സോസയ്ക്കു പകരം ആറടി മൂന്നിഞ്ചുകാരൻ സ്ട്രൈക്കർ ആന്റെ ബുഡിമിർ ഗ്രൗണ്ടിൽ. വലിയൊരു റിസ്കാണ് ഡാലിച്ച് എടുത്തത്. പ്രതിരോധത്തിലെ കിടയറ്റ താരത്തെ വലിച്ച് പകരം ഫോർവേഡിനെ ഇറക്കുന്ന നീക്കം ദുരന്തത്തിൽ കലാശിലക്കാൻ സാധ്യത ഏറെയാണ്. പക്ഷേ, സോസയുടെ അസാന്നിധ്യത്തിൽ ആന്തണിക്കു ലഭിച്ച അധിക സ്വാതന്ത്ര്യം മുതലെടുത്ത് 2–ാം ഗോളോടെ കളി തീർത്തു കളയുന്നതിനു പകരം ബുഡിമിറിന്റെ ഉയരം കണക്കിലെടുത്താകണം, പിന്നീട് സ്വന്തം പകുതിയിലേക്ക് ഉൾവലിഞ്ഞുനിന്ന് അപകടം ഒഴിവാക്കി സമയം കളായാനാണ് ബ്രസീൽ ശ്രദ്ധിച്ചത്. ഗോൾ വീണതോടെ എല്ലാം മറന്ന് ബ്രസീൽ ഹാഫിലേക്കു ക്രൊയേഷ്യൻ താരങ്ങൾ ഇരമ്പിയാർത്തപ്പോൾ, 114–ാം മിനിറ്റിൽ ഡാലിച്ച് ബ്രോസോവിച്ചിനെ വലിച്ച് പകരം സ്ട്രൈക്കറായ മിസ്ലാവ് ഒറിസിച്ചിനെക്കൂടി ഗ്രൗണ്ടിലേക്ക് ഇറക്കിവിട്ടു.
ഹോൾഡിങ് പൊസിഷനിൽ കളിക്കുന്ന 2 സൂപ്പർ താരങ്ങളെ പിൻവലിച്ച് ഡാലിച്ച് നടത്തിയ ചൂതാട്ടം ഇരു കൈകളും നീട്ടി സ്വീകരിച്ചില്ല ബ്രസീൽ. മത്സരം പിന്നിടുന്തോറും തളരുന്ന ക്രൊയേഷ്യൻ താരങ്ങളുടെ കാലുകളിൽ ബ്രസീലിന്റെ ശ്രദ്ധ ഉടക്കിപ്പോയിരിക്കാം. അല്ലെങ്കിൽ നിശ്ചിത സമയത്തും അധിക സമയത്തിന്റെ ആദ്യ പാദത്തിലും ഒരു ഗോൾഷോട്ട് പോലും തൊടുക്കാനാകാത്ത ക്രൊയേഷ്യയെ അവർ ഒരു നിമിഷത്തേക്ക് എഴുതിത്തള്ളിയോ?
ആ ഒരു നിമിഷത്തെ അശ്രദ്ധയുടെ വില എത്രയെന്ന് അധികം വൈകാതെ ബ്രസീൽ തിരിച്ചറിഞ്ഞു, ഒപ്പം 37–ാം വയസ്സിലും മധ്യനിരയിൽ വിയർത്തു കുളിച്ചു നിൽക്കുന്ന ലൂക്കാ മോഡ്രിച്ചിന്റെ ക്ലാസും. ബ്രസീൽ മുന്നേറ്റത്തിനൊടുവിൽ പ്രതിരോധനിരയിൽനിന്ന് അതിവേഗ ക്രൊയേഷ്യൻ കൗണ്ടറിനു തുടക്കമിട്ടത് മായ. ഡിഫൻഡ് ലൈനിൽനിന്നു മായ മറിച്ച പന്ത് ഒറ്റ ടച്ചിൽ നെഞ്ചിലെടുത്ത് കാസിമറോയെ വെട്ടിയൊഴിഞ്ഞ് മോഡ്രിച്ച് നീട്ടിയ ബോളാണ് ക്രോയേഷ്യൻ ഗോളിൽ കലാശിച്ചതും. മധ്യനിരയിൽ സ്വതന്ത്രനായിനിന്ന വ്ലാസിച്ച് പന്ത് ഇടതുപാർശ്വത്തിലോടുന്ന ഒറിസിച്ചിനു കൈമാറുമ്പോൾ ബ്രസീൽ ഫൈനൽ തേഡിൽ 3 വീതം ബ്രസീൽ– ക്രോയേഷ്യൻ താരങ്ങൾ മാത്രം.
പന്തുമായി അനായാസം ബോക്സിനുള്ളിലേക്കു കുതിച്ചെത്തിയ ഒറിസിച്ച് ഗോൾമുഖത്തേക്ക് പന്തു തെന്നിച്ചു നീക്കുമ്പോൾ ബോക്സിനുള്ളിൽ 4 ബ്രസീൽ താരങ്ങളും, ഒപ്പം 5 ക്രോയേഷ്യക്കാരും. അതിലാരാളായിരുന്നു സമനില ഗോൾ നേടിയ ബ്രൂണോ പെറ്റ്കോവിച്ച്. കളത്തിലിറങ്ങി 3–ാം മിനിറ്റൽത്തന്നെ ഗോളിനു വഴിയൊരുക്കിയതാകട്ടെ, കടുകിട തെറ്റാതെയുള്ള ഒറിസിച്ചിന്റെ പാസും. ബ്രോസോവിച്ചിനും കോവിചിച്ചിനും പകരം ഇറങ്ങിയ താരങ്ങൾ മോഡ്രിച്ചിനൊപ്പം നടത്തിയ ടിപ്പിക്കൽ കൗണ്ടറിൽ ക്രൊയേഷ്യ ഒപ്പം. ഡാലിച്ചിന്റെ തന്ത്രങ്ങൾക്കൊപ്പം ക്രോസ് ബാറിനു കീഴിലെ ഡോമിനിക് ലിവകോവിച്ചിന്റെ അസാമാന്യ മനസ്സാന്നിധ്യവും ക്രൊയേഷ്യയെ ഒരിക്കൽക്കൂടി കാത്തു.
∙ വെറുപ്പിക്കാത്ത ക്രൊയേഷ്യ
21 ഷോട്ടോടെ ക്രോയേഷ്യൻ ഗോൾമുഖം വെറുപ്പിച്ചത് ബ്രസീൽ ആണെങ്കിലും മത്സരത്തിലെ പന്തടക്കത്തിൽ മുന്നിട്ടു നിന്നത് ക്രോയേഷ്യയാണ്. 51%. ബ്രസീലിന്റെ പാസിങ്ങിലെ കൃത്യത 89 ശതമാനമെങ്കിൽ ക്രൊയേഷ്യയ്ക്കിത് 88 ആണ്. പക്ഷേ, ഗ്രൂപ്പ് ഘടത്തിലെ ആദ്യ മത്സരത്തിൽ നെയ്മാറിനെ വളഞ്ഞിട്ടു പിടിച്ച സ്വിറ്റ്സർലൻഡിനെപ്പോലെയോ 2–ാം ക്വാർട്ടറിന്റെ അവസാന നിമിഷങ്ങളിൽ ഫിസിക്കൽ ഗെയിമിലൂടെ അർജന്റീനയുടെ കളി ഉടച്ച നെതർലൻഡ്സിനെപ്പോലെയോ ആയിരുന്നില്ല ക്രൊയേഷ്യ. ഇതുകൊണ്ടു കൂടിയാണ് ക്രൊയേഷ്യ ഫുട്ബോളിനെ മനോഹരമാക്കുന്നത്.
പന്തു സ്വന്തം ഹാഫിൽ അധിക നേരം ഹോൾഡു ചെയ്ത് നിർത്തി എതിർ ടീം താരങ്ങളെ വിളിച്ചു വരുത്തിയ ശേഷം കളിച്ചു കയറുന്നതാണ് അവരുടെ രീതി. ഇതിനിടെ മിന്നൽ വേഗത്തിലുള്ള കൗണ്ടറുകളും. ഫിസിക്കൽ ഗെയിം ഉണ്ടെങ്കിലും ഫൗളുകൾ വിരസമാക്കുന്ന കളിയുടെ വക്താക്കളല്ല ക്രൊയേഷ്യ. ബ്രസീൽ താരങ്ങൾ 24 ഫൗളും 3 മഞ്ഞക്കാർഡും വാങ്ങിയ മത്സരത്തിൽ ക്രൊയേഷ്യയ്ക്കു ലഭിച്ച മഞ്ഞക്കാർഡുകളുടെ എണ്ണം രണ്ടാണ്. വരുത്തിയ പിഴവുകൾ 22 എണ്ണവും. ഇനി പറയൂ, എണ്ണം പറഞ്ഞ സൂപ്പർ താരങ്ങളില്ലാതെ, കയ്യിലുള്ള ഒരുപിടി നല്ല താരങ്ങളെയും കുറച്ചു ശരാശരിക്കാരെയും വച്ച് ബ്രസീലിനെപ്പോലൊരു വമ്പൻ ടീമിനെ വീഴ്ത്തിക്കളഞ്ഞ ക്രൊയേഷ്യയ്ക്ക് എങ്ങനെ കയ്യടിക്കാതിരിക്കും.. മനസ്സുകൊണ്ടെങ്കിലും ?
English Summary: How Croatia Pulled Back the Almost lost Game against Brazil- Explained