‘ക്രൊയേഷ്യ തോറ്റതിനെക്കാളും സങ്കടം’: ‘സ്നേഹ ചുംബനം’ നൽകി ഇവാനയുടെ മടക്കം
ദോഹ∙ അർജന്റീനയ്ക്കെതിരെ അപ്രതീക്ഷിതമായി വഴങ്ങിയ 2 ഗോളിനു പിന്നിലായി ഇടവേളയ്ക്കു പിരിഞ്ഞപ്പോഴേ ക്രൊയേഷ്യയുടെ ആത്മവിശ്വാസം നഷ്ടമായിരുന്നു. ക്രൊയേഷ്യയുടെ ‘ഹോട്ട്’ ഫാൻ ഇവാന നോൾ ഗ്യാലറിയിൽ തന്റെ ടീമിന്റെ വിജയത്തിനായി
ദോഹ∙ അർജന്റീനയ്ക്കെതിരെ അപ്രതീക്ഷിതമായി വഴങ്ങിയ 2 ഗോളിനു പിന്നിലായി ഇടവേളയ്ക്കു പിരിഞ്ഞപ്പോഴേ ക്രൊയേഷ്യയുടെ ആത്മവിശ്വാസം നഷ്ടമായിരുന്നു. ക്രൊയേഷ്യയുടെ ‘ഹോട്ട്’ ഫാൻ ഇവാന നോൾ ഗ്യാലറിയിൽ തന്റെ ടീമിന്റെ വിജയത്തിനായി
ദോഹ∙ അർജന്റീനയ്ക്കെതിരെ അപ്രതീക്ഷിതമായി വഴങ്ങിയ 2 ഗോളിനു പിന്നിലായി ഇടവേളയ്ക്കു പിരിഞ്ഞപ്പോഴേ ക്രൊയേഷ്യയുടെ ആത്മവിശ്വാസം നഷ്ടമായിരുന്നു. ക്രൊയേഷ്യയുടെ ‘ഹോട്ട്’ ഫാൻ ഇവാന നോൾ ഗ്യാലറിയിൽ തന്റെ ടീമിന്റെ വിജയത്തിനായി
ദോഹ∙ അർജന്റീനയ്ക്കെതിരെ അപ്രതീക്ഷിതമായി വഴങ്ങിയ 2 ഗോളിനു പിന്നിലായി ഇടവേളയ്ക്കു പിരിഞ്ഞപ്പോഴേ ക്രൊയേഷ്യയുടെ ആത്മവിശ്വാസം നഷ്ടമായിരുന്നു. ക്രൊയേഷ്യയുടെ ‘ഹോട്ട്’ ഫാൻ ഇവാന നോൾ ഗ്യാലറിയിൽ തന്റെ ടീമിന്റെ വിജയത്തിനായി ആർത്തുവിളിക്കുന്നുണ്ടായിരുന്നു. എല്ലാ കണ്ണുകളിലും ഇവാനയിൽ. ക്രൊയേഷ്യ ലോകകപ്പ് ഉയർത്തിയാൽ പൂര്‍ണനഗ്നയായി ആഘോഷിക്കുമെന്ന മുൻ മിസ് ക്രൊയേഷ്യയും മോഡലുമായ ഇവാനയുടെ പ്രഖ്യാപനം വൻ വാർത്താപ്രാധ്യാന്യം നേടിയതോടെ വാർത്താസംഘവും ഗ്യാലറിയും ഇവാനയെ ചുറ്റിപറ്റി വട്ടംതിരിഞ്ഞുകൊണ്ടിരുന്നു.
69-ാം മിനിറ്റിൽ വലതു വിങ്ങിൽ മെസ്സിക്കു കിട്ടിയ പന്ത് , ക്രൊയേഷ്യൻ ഡിഫൻഡറുടെ കാലുകൾക്കിടയിലൂടെ അൽവാരസിലേക്ക്. ലുസെയ്‌ലിലെ ഗാലറിയിൽ നീലാകാശമിളകി. മൂന്നാം ഗോൾ. ഇനിയൊരു തിരിച്ചുവരവില്ലെന്നു മനസ്സിലായതോടെ ക്രൊയേഷ്യൻ ആരാധകരുടെ മുഖമിരുണ്ടു. അതിൽ എല്ലാം ഉപരി ഗ്യാലറിയിൽ ഇനി ഇവാന നോളിന്റെ ആരവം ഉണ്ടാകില്ലെന്ന ദുഃഖവും ഇവാന ആരാധകരുടെ മുഖത്ത്. ക്രൊയേഷ്യ തോറ്റതിനെക്കാളും സങ്കടം ഇവാനയുടെ മടക്കമാണെന്ന് ആരാധകരുടെ കമന്റുകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നപ്പോൾ മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിൽ ക്രൊയേഷ്യയ്ക്കായി ആർത്തുവിളിക്കാൻ താനുണ്ടാകുമെന്ന് ഉറപ്പ് നൽകി ‘ഫ്ലെയിങ് കിസും’ നൽകിയാണ് ഇവാന നോൾ ഗ്യാലറി വിട്ടത്.
2018ലെ ക്രൊയേഷ്യ– ഫ്രാൻസ് ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ക്രൊയേഷ്യയുടെ ജഴ്സിയുടെ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് സെക്സി ലുക്കിൽ ഗാലറിയെ പ്രകമ്പനം കൊള്ളിക്കുന്ന ഇവാനയുടെ ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെയാണ് ഇവാന മാധ്യമശ്രദ്ധ നേടിയത്. ‘സെക്സിയസ്റ്റ് ഫാൻ ഓഫ് ദ് കൺട്രി’ എന്നാണ് ഇവാന അറിയപ്പെടുന്നത്. മുപ്പതുകാരിയായ ഇവാന ജർമനിയിലാണ് ജനിച്ചത്. എന്നാൽ ചെറുപ്രായത്തിൽതന്നെ ക്രൊയേഷ്യയിലേക്ക് കുടിയേറി.
മുൻ മിസ് ക്രൊയേഷ്യയും മോഡലുമായ ഇവാന ഇൻസ്റ്റഗ്രാം– ടിക്ടോക് എന്നിവയിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 5.78 ലക്ഷം ഫോളോവേഴ്സുണ്ട് ഇവാനയ്ക്ക്. . ക്രൊയേഷ്യൻ ജഴ്സിയുടെ നിറത്തിലുള്ള ഫിഷ്കട്ട് സ്കർട്ടിൽ മത്സ്യകന്യകയെപ്പോലെ സുന്ദരിയായി അൽ ബെയ്ത്ത് സ്റ്റേഡിയത്തിനു മുന്നിൽനിന്ന് ഇവാന പോസ്റ്റു ചെയ്ത ചിത്രത്തിന് ആരാധകരുടെ വമ്പൻ പ്രതികരണമാണ് ഉണ്ടായത്.
ഇതിനു പുറമേ ക്രൊയേഷ്യൻ ജഴ്സിയുടെ നിറത്തിലുള്ള നിരവധി ബിക്കിനി, സിംസ്യൂട്ട് ചിത്രങ്ങളും ഇവാന ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. ‘പ്രകോപനപരമായ’ വസ്ത്രം ധരിച്ചെത്തി ഖത്തറിലെ നിയമങ്ങൾ ലംഘിച്ചുവെന്ന ആരോപണം ഉയർന്നതിനു പിന്നാലെ സെമിഫൈനൽ മത്സരത്തിൽ പ്രവേശിക്കാൻ അനുമതി നിഷേധിക്കുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും അധികൃതർ ഇവാനയ്ക്ക് പ്രവേശനം അനുവദിക്കുകയായിരുന്നു.
English Summary: Croatian model Ivana Knoll kisses the World Cup goodbye