മെസ്സിക്കൊപ്പം കുതിച്ചോടിയ 16 വർഷം: ഒരൊറ്റ മോഡ്രിച്ച്; ക്രൊയേഷ്യയ്ക്ക് മെസ്സിയോളം പോന്നവൻ
ഡിസംബർ 14, 2022: ലുസെയ്ൽ സ്റ്റേഡിയത്തിൽ ഖത്തർ ലോകകപ്പിലെ ആദ്യ സെമിക്കായി ഇരുവരും വീണ്ടും മുഖാമുഖം നിൽക്കുന്നു. 16 ഫുട്ബോൾ വർഷങ്ങളാണ് ഇതിനിടെ കടന്നുപോയത്. രണ്ടുപേരുടെയും ഇടംകയ്യിൽ ക്യാപ്റ്റൻസ് ബാൻഡിന്റെ തിളക്കം. കാമിയോ റോളുകൾ ആടിത്തിമിർക്കുന്ന പോസ്റ്റർ ബോയ്‌സിൽനിന്ന് ഒരു നാടിന്റെ തലപ്പൊക്കത്തിൽ എത്തി നിൽക്കുന്ന 2 താരങ്ങൾ. മെസ്സി അർജന്റീനയുടെ അത്മാവെങ്കിൽ ക്രോയേഷ്യയുടെ ജീവനാഡിയാണു മോഡ്രിച്ച്. 40 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ എന്ന കൊച്ചുരാജ്യത്തിലെ ഫുട്ബോൾ ആരാധകർക്ക് മെസ്സിയോളംതന്നെ വലിയവൻ. ഒരേ കാലഘട്ടത്തിൽ പന്തുതട്ടി, എൽ ക്ലാസിക്കോ എന്ന താരപ്പോരിൽ ബാർസിലോനയ്ക്കും റയൽ മഡ്രിഡിനുമായി കൊണ്ടും കൊടുത്തും നിവർന്നുനിന്ന 2 പേരുകള്‍; മെസ്സിയും മോഡ്രിച്ചും. ലോകകപ്പ് സെമിയിലെ കിക്കോഫിനു മുൻപുള്ള ഇരുവരുടെയും ഹസ്തദാനവും ആലിംഗനവും കാണാൻ സാധിച്ചവർ ഭാഗ്യശാലികളാണ്. കാരണം ലോക ഫുട്ബോളിൽ ഇത്തരത്തിലൊരു നിമിഷം ഇനി ഉണ്ടായേക്കില്ല.
ഡിസംബർ 14, 2022: ലുസെയ്ൽ സ്റ്റേഡിയത്തിൽ ഖത്തർ ലോകകപ്പിലെ ആദ്യ സെമിക്കായി ഇരുവരും വീണ്ടും മുഖാമുഖം നിൽക്കുന്നു. 16 ഫുട്ബോൾ വർഷങ്ങളാണ് ഇതിനിടെ കടന്നുപോയത്. രണ്ടുപേരുടെയും ഇടംകയ്യിൽ ക്യാപ്റ്റൻസ് ബാൻഡിന്റെ തിളക്കം. കാമിയോ റോളുകൾ ആടിത്തിമിർക്കുന്ന പോസ്റ്റർ ബോയ്‌സിൽനിന്ന് ഒരു നാടിന്റെ തലപ്പൊക്കത്തിൽ എത്തി നിൽക്കുന്ന 2 താരങ്ങൾ. മെസ്സി അർജന്റീനയുടെ അത്മാവെങ്കിൽ ക്രോയേഷ്യയുടെ ജീവനാഡിയാണു മോഡ്രിച്ച്. 40 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ എന്ന കൊച്ചുരാജ്യത്തിലെ ഫുട്ബോൾ ആരാധകർക്ക് മെസ്സിയോളംതന്നെ വലിയവൻ. ഒരേ കാലഘട്ടത്തിൽ പന്തുതട്ടി, എൽ ക്ലാസിക്കോ എന്ന താരപ്പോരിൽ ബാർസിലോനയ്ക്കും റയൽ മഡ്രിഡിനുമായി കൊണ്ടും കൊടുത്തും നിവർന്നുനിന്ന 2 പേരുകള്‍; മെസ്സിയും മോഡ്രിച്ചും. ലോകകപ്പ് സെമിയിലെ കിക്കോഫിനു മുൻപുള്ള ഇരുവരുടെയും ഹസ്തദാനവും ആലിംഗനവും കാണാൻ സാധിച്ചവർ ഭാഗ്യശാലികളാണ്. കാരണം ലോക ഫുട്ബോളിൽ ഇത്തരത്തിലൊരു നിമിഷം ഇനി ഉണ്ടായേക്കില്ല.
ഡിസംബർ 14, 2022: ലുസെയ്ൽ സ്റ്റേഡിയത്തിൽ ഖത്തർ ലോകകപ്പിലെ ആദ്യ സെമിക്കായി ഇരുവരും വീണ്ടും മുഖാമുഖം നിൽക്കുന്നു. 16 ഫുട്ബോൾ വർഷങ്ങളാണ് ഇതിനിടെ കടന്നുപോയത്. രണ്ടുപേരുടെയും ഇടംകയ്യിൽ ക്യാപ്റ്റൻസ് ബാൻഡിന്റെ തിളക്കം. കാമിയോ റോളുകൾ ആടിത്തിമിർക്കുന്ന പോസ്റ്റർ ബോയ്‌സിൽനിന്ന് ഒരു നാടിന്റെ തലപ്പൊക്കത്തിൽ എത്തി നിൽക്കുന്ന 2 താരങ്ങൾ. മെസ്സി അർജന്റീനയുടെ അത്മാവെങ്കിൽ ക്രോയേഷ്യയുടെ ജീവനാഡിയാണു മോഡ്രിച്ച്. 40 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ എന്ന കൊച്ചുരാജ്യത്തിലെ ഫുട്ബോൾ ആരാധകർക്ക് മെസ്സിയോളംതന്നെ വലിയവൻ. ഒരേ കാലഘട്ടത്തിൽ പന്തുതട്ടി, എൽ ക്ലാസിക്കോ എന്ന താരപ്പോരിൽ ബാർസിലോനയ്ക്കും റയൽ മഡ്രിഡിനുമായി കൊണ്ടും കൊടുത്തും നിവർന്നുനിന്ന 2 പേരുകള്‍; മെസ്സിയും മോഡ്രിച്ചും. ലോകകപ്പ് സെമിയിലെ കിക്കോഫിനു മുൻപുള്ള ഇരുവരുടെയും ഹസ്തദാനവും ആലിംഗനവും കാണാൻ സാധിച്ചവർ ഭാഗ്യശാലികളാണ്. കാരണം ലോക ഫുട്ബോളിൽ ഇത്തരത്തിലൊരു നിമിഷം ഇനി ഉണ്ടായേക്കില്ല.
അർജന്റീനയ്ക്കായുള്ള മെസ്സിയുടെ ആദ്യ ഗോള്‍ നേട്ടം. ക്രൊയേഷ്യയ്ക്കായുള്ള ലൂക്കാ മോഡ്രിച്ചിന്റെ അരങ്ങറ്റം; രണ്ടും ഒറ്റ മത്സരത്തിലായിരുന്നു. ലോകകപ്പ് മുന്നൊരുക്കത്തിനായി ഇരു ടീമുകളും ഏറ്റുമുട്ടിയ 2006 മാർച്ച് ഒന്നിന്. ആ സൗഹൃദപ്പോരിൽ ജയം ക്രൊയേഷ്യയ്ക്കൊപ്പമായിരുന്നു (3–2). കരിയറിലെ 6–ാം മത്സരത്തിലെ ഗോളോടെ പതിനെട്ടുകാരൻ മെസ്സി രാജ്യാന്തര തട്ടകത്തിൽ ചുവടുറപ്പിച്ചതും ഇരുപതുകാരൻ മോഡ്രിച്ച് ഫുട്ബോളിലേക്കുള്ള വരവറിയിച്ചതും ഒരൊറ്റ രാത്രിയിൽ. ബാർസിലോനയുടെ പ്ലേയിങ് ഇലവനിൽ അതിനോടകംതന്നെ സ്ഥിരം സാന്നിധ്യമായിരുന്ന മെസ്സിയുടെ ഗോൾ ആഘോഷത്തിനിടെ അധികമാരും ശ്രദ്ധിക്കാതെപോയി മോഡ്രിച്ചിന്റെ അരങ്ങേറ്റം. നാട്ടിലെ ഒന്നാം നമ്പർ ക്ലബ് ഡൈനമോ ഡാഗ്രിബിൽ പതിവുകാരനാണെങ്കിലും മോഡ്രിച്ചിന്റെ പേര് ക്രോയേഷ്യയ്ക്കുള്ളിൽത്തന്നെ വട്ടംകറങ്ങിനിന്നിരുന്ന സമയം. അന്നേ മെസ്സി ഗ്ലോബലാണ്.
ഡിസംബർ 14, 2022: ലുസെയ്ൽ സ്റ്റേഡിയത്തിൽ ഖത്തർ ലോകകപ്പിലെ ആദ്യ സെമിക്കായി ഇരുവരും വീണ്ടും മുഖാമുഖം നിൽക്കുന്നു. 16 ഫുട്ബോൾ വർഷങ്ങളാണ് ഇതിനിടെ കടന്നുപോയത്. രണ്ടുപേരുടെയും ഇടംകയ്യിൽ ക്യാപ്റ്റൻസ് ബാൻഡിന്റെ തിളക്കം. കാമിയോ റോളുകൾ ആടിത്തിമിർക്കുന്ന പോസ്റ്റർ ബോയ്‌സിൽനിന്ന് ഒരു നാടിന്റെ തലപ്പൊക്കത്തിൽ എത്തി നിൽക്കുന്ന 2 താരങ്ങൾ. മെസ്സി അർജന്റീനയുടെ അത്മാവെങ്കിൽ ക്രോയേഷ്യയുടെ ജീവനാഡിയാണു മോഡ്രിച്ച്. 40 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ എന്ന കൊച്ചുരാജ്യത്തിലെ ഫുട്ബോൾ ആരാധകർക്ക് മെസ്സിയോളംതന്നെ വലിയവൻ. ഒരേ കാലഘട്ടത്തിൽ പന്തുതട്ടി, എൽ ക്ലാസിക്കോ എന്ന താരപ്പോരിൽ ബാർസിലോനയ്ക്കും റയൽ മഡ്രിഡിനുമായി കൊണ്ടും കൊടുത്തും നിവർന്നുനിന്ന 2 പേരുകള്‍; മെസ്സിയും മോഡ്രിച്ചും.
ലോകകപ്പ് സെമിയിലെ കിക്കോഫിനു മുൻപുള്ള ഇരുവരുടെയും ഹസ്തദാനവും ആലിംഗനവും കാണാൻ സാധിച്ചവർ ഭാഗ്യശാലികളാണ്. കാരണം ലോക ഫുട്ബോളിൽ ഇത്തരത്തിലൊരു നിമിഷം ഇനി ഉണ്ടായേക്കില്ല. ലോകകപ്പ് ഫൈനലോടെ രാജ്യാന്തര ഫുട്ബോളിനോടു വിട പറയുമെന്നു മെസ്സി പ്രഖ്യാപിച്ചു കഴിഞ്ഞു. വിരമിക്കലിനെക്കുറിച്ചുള്ള മോഡിച്ചിന്റെ പ്രതികരണവും വന്നിട്ടുണ്ട്; അതിങ്ങനെയാണ്– ‘വരട്ടെ, വെങ്കലത്തിനായുള്ള മത്സരമാണ് മുന്നിലുള്ളത്, അതു കഴിഞ്ഞ് നോക്കാം’. ഫുട്ബോളിലെ അനിവാര്യമായ തലമുറമാറ്റത്തിലേക്കുള്ള അവസാന ചുവടുവയ്പ്പിന് ഒരുപക്ഷേ ഇരുവർക്കും അവശേഷിക്കുന്നത് ഖത്തറിലെ ഒരൊറ്റ മത്സരം കൂടി മാത്രമാകും. മെസ്സിക്ക് ഫൈനൽ, മോഡ്രിച്ചിനു ലൂസേഴ്സ് ഫൈനലും.
∙ എതിരാളിയല്ല, സുഹൃത്തും!
കളിക്കളത്തിലോ പുറത്തോ മെസ്സിക്ക് ഒത്ത പ്രതിയോഗിയായിരുന്നില്ല മോഡിച്ച് ഒരിക്കലും. ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും ഫുട്ബോൾ നേട്ടങ്ങൾ പങ്കിട്ടെടുത്ത ഒരു ദശാബ്ദം ഇരുവർക്കുമൊപ്പം നിശ്ശബ്ദനായി ഓടിയിട്ടുണ്ട് മോഡ്രിച്ച്. റയൽ മഡ്രിഡിൽ ക്രിസ്റ്റ്യാനോയോടു തോൾ ചേർന്നും, ബാർസയിലെ മെസ്സിക്കെതിരെയും. പക്ഷേ ക്രിസ്റ്റ്യാനോയുടെയും മെസ്സിയുടെയും ആരാധകർക്ക് അന്നും വെറുക്കപ്പെട്ടവനായിരുന്നില്ല മോഡ്രിച്ച്. ഒടുവിൽ ഇരുവരുടെയും മാറി മാറിയുള്ള ഈ പുരസ്കാര റെയ്ഡിന് അന്ത്യം കുറിച്ചതും ഇതേ മോഡ്രിച്ചാണ്. 2018ൽ ഫിഫ ദ് ബെസ്റ്റ്, ബലോണ് ദ്യോർ പുരസ്കാരങ്ങളിൽ മുത്തമിട്ടുകൊണ്ട്. 2008നു ശേഷം ക്രിസ്റ്റ്യാനോയോ മെസ്സിയോ അല്ലാതെ ഈ പുരസ്കാരം നേടുന്ന ആദ്യത്തെ ആളായിരുന്നു മോഡിച്ച്. പിറ്റേ വർഷം അതേ മോഡ്രിച്ചിൽനിന്നാണ് ബലോൺ ദ്യോർ പുരസ്കാരം മെസ്സി ഒരിക്കൽക്കൂടി ഏറ്റുവാങ്ങിയത് എന്നതു മറ്റൊരു കൗതുകം.
മെസ്സിയുെടെ അസാമാന്യ പ്രതിഭാ സ്പർശമോ, ക്രിസ്റ്റ്യാനോയുടെ അതിമാനുഷികതയോ ഇല്ലാതെതന്നെ, ഫുട്ബോൾ ഭൂപടത്തിൽ സ്വന്തമായി മേൽവിലാസം പതിച്ചെടുത്ത ആളാണു മോഡിച്ച്. മധ്യനിരയിൽ അധ്വാനിച്ചു കളിക്കുന്ന അഞ്ചടി 7 ഇഞ്ചുകാരൻ. മെസ്സിയെപ്പോലെതന്നെ മെലിഞ്ഞ ശരീരം, നീളൻ മുഖം. നീണ്ട കോലൻ തലമുടി മുഖത്തു വീഴാതിരിക്കാൻ നെറ്റിത്തടത്തിനു കുറുകേവച്ച ബാൻഡ്. താരപ്പൊലിമയുടെ കൊടുമുടി കയറാത്ത ഫുട്ബോളിലെ സാധാരണക്കാരുടെ പ്രതിനിധി. നെറ്റത്തടത്തിൽനിന്നു ഇറ്റുവീഴുന്ന വിയർപ്പുതുള്ളികളാണ് മോഡ്രിച്ചിന്റെ ഗ്രൗണ്ടിലെ ഇൻവെസ്റ്റ്മെന്റ്. ഒറ്റായാൾ മുന്നേറ്റത്തിലൂടെ വിസ്മയം കാട്ടാത്ത, മൈതാനത്തെ സൂപ്പർ ഹ്യൂമൻ ഇഫക്ടിലൂടെ വണ്ടറടിപ്പിക്കാത്ത മോഡ്രിച്ചിനെ ഫുട്ബോൾ ആരാധകർക്ക് പ്രിയപ്പെട്ടവനാക്കുന്നതും ഇതൊക്കെത്തന്നെ.
∙ അധ്വാനിയായ മോഡ്രിച്ച്
കരിയറിലെ എല്ലാ ഘട്ടത്തിലുംതന്നെ അധ്വാനിച്ചു കളിച്ചിട്ടുള്ള ആളാണു മോഡ്രിച്ച്. അന്നത്തെ സ്പർസ് ഫുട്ബോൾ ഡയറക്ടർ ഡാമിയൻ കൊമോലിയാണ് 2008ൽ ഡൈനമോ സാഗ്രിബിൽനിന്നു മോഡ്രിച്ചിനെ ടോട്ടനത്തിച്ചത്. മോഡിച്ചിന്റെ ഏറ്റവും വലിയ സവിശേഷതയായി താൻ കണ്ട കാര്യം അദ്ദേഹം പിന്നീടു വെളിപ്പെടുത്തിയിട്ടുണ്ട്– ‘കളി ഏതു ഘട്ടത്തിലാണെങ്കിലും പന്ത് തനിക്കു കിട്ടിയേ തീരൂ എന്ന നിശ്ചയദാർഢ്യമാണു മോഡ്രിച്ചിന്. ഫുട്ബോൾ കളിക്കാരുടെ ഉറച്ച വ്യക്തിത്വത്തിനുള്ള ആളവുകോലാണിത്. ഏറ്റവും മോശം സമയത്ത് നമുക്ക് ആശ്രയിക്കാവുന്നത് ഇത്തരക്കാരെയാണ്’. കോമോലിയുടെ നിരീക്ഷണം സത്യമാണെന്നു പിന്നീടു കാലം തെളിയിച്ചു. അപ്പോഴും 37–ാം വയസ്സിൽ ക്രൊയേഷ്യയ്ക്കായും റയലിനായും ഇതേ അധ്വാനം തുടരുകയാണു മോഡ്രിച്ച്.
ഖത്തർ ലോകകപ്പിൽ മുന്നേറ്റനിരയിൽ ഗോളിനായി കുതിക്കുന്ന മെസ്സിക്കും, ക്രിസ്റ്റ്യാനോയ്ക്കുമൊക്കെ മത്സരത്തിന്റെ ഇടവേളകളിൽ വിശ്രമിക്കാൻ കുറച്ചു നിമിഷങ്ങളങ്കിലും വീണു കിട്ടിയിരുന്നു. പക്ഷേ, മെതാനമധ്യത്തുള്ള മോഡ്രിച്ചിന്റെ അവസ്ഥ അതല്ല. സ്വന്തം ഹാഫിൽ എതിരാളിയുടെ പന്ത് തട്ടിയെടുക്കുന്നതുമുതൽ എതിർ ടീമിന്റെ ബോക്സിനുള്ളിലേക്ക് നീളൻ ക്രോസോ കുറിയ പാസോ ചെന്നെത്തുന്നതുവരെയും അതിനു ശേഷവും വിശ്രമിക്കാനാകില്ല മോഡിച്ചിന്. 2012 മുതൽ ലോസ് ബ്ലാങ്കോസ് മധ്യനിരയിലെ ഉറച്ച കണ്ണിയാണു മോഡ്രിച്ച്. സാമുവൽ എറ്റു– അഡ്രിയോനോ– ഡേവിഡ് വിയ തുടങ്ങിവർക്കൊപ്പം ബാർസയിൽ ഗോളടിമേളം തീർത്ത് മെസ്സി. കക്കായും മെസൂട് ഓസിലും ചാബി അലോൺസോയുമൊക്കെ അടങ്ങിയ റയൽ മധ്യനിരയരുടെ തലപ്പത്താണ് അന്ന് ക്രിസ്റ്റ്യാനോ. ഇവരോടൊക്കെ മത്സരിച്ചു നേടിയെടുത്തതാണ് മോഡ്രിച്ച്, പ്ലേയിങ് ഇലവനിലെ സ്ഥാനം. അവിടെനിന്ന് മോഡിച്ചിന്റെ കൈകളിലേക്ക് ക്രമേണ റയൽ മധ്യനിരയുടെ കടിഞ്ഞാണും വന്നെത്തുകയായിരുന്നു. 2018ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വിട്ടുപോയപ്പോഴും ടീം മാനേജ്മെന്റ് വിടാതെ ചേർത്തു പിടിച്ചത് മോഡ്രിച്ചിനെയാണ്.
റൊണാൾഡോയ്ക്കു പിന്നാലെ, 17 വർഷത്തെ ബാർസിലോന ബാന്ധവം അവസാനിപ്പിച്ച് 2021 സീസണിൽ മെസ്സി പിഎസ്ജിയിലേക്കു പോയപ്പോൾ മോഡ്രിച്ച് പ്രതികരിച്ചത് ഇങ്ങനെ, ‘മെസ്സി പോകുന്നത് ലാലിഗയുടെ പ്രതാപത്തിനു മങ്ങലേൽപിക്കും. പക്ഷേ, മുന്നോട്ടുപോയല്ലേ പറ്റൂ. മറ്റു കളിക്കാർ താരങ്ങളായി ഇനി ഉദിച്ചുയരും. ക്രിസ്റ്റ്യാനോ പോയപ്പോഴും ഇതുതന്നെയാണു സംഭവിച്ചത്. ക്രിസ്റ്റ്യാനോ ഇല്ലാത്ത റയൽ മഡ്രിഡിന്റെ അവസ്ഥയിലാകും മെസ്സി ഇല്ലാത്ത ബാർസിലോനയും, ലാ ലിഗയും.’ ക്രിസ്റ്റ്യാനോയും മെസ്സിയും ഇല്ലാത്ത ലാ ലിഗയിൽ ഇപ്പോഴും അവശേഷിക്കുന്ന സമകലാക പ്രതിഭയും മോഡ്രിച്ച്തന്നെ. 2023 സീസണ്‍ വരെയാണു നിലവിൽ റയലുമായി മോഡ്രിച്ചിന്റെ കരാർ.
∙ മെസ്സിയും മോഡിച്ചും
മെസ്സി ബാർസിലോനയോടു വിടപറഞ്ഞെങ്കിലും ഖത്തർ ലോകകപ്പിനു മുൻപ് ഈ വർഷം ആദ്യം നടന്ന യുവേഫ ചാംപ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ മെസ്സിയും മോഡ്രിച്ചും വീണ്ടും 2 വട്ടം നേർക്കുനേർ വന്നിരുന്നു. 2–ാം പകുതിയുടെ ഇൻജറി സയമത്തെ എബപ്പെയുടെ സോളോ റണ്‍ ഗോളിൽ ആദ്യ പാദ മത്സരം 1–0നു ജയിച്ച പിഎസ്ജിക്ക് 2–ാം പാദത്തിൽ റയലിന്റെ 3–1 ഷോക്ക്. ഹാട്രിക്കോടെ കളം നിറഞ്ഞ കരീം ബെൻസേമയുടെ 2–ാം ഗോളിനു വഴിയൊരുക്കിയത് മോഡ്രിച്ചിന്റെ കിടിസലൻ പാസും. ക്വാർട്ടറിൽ ചെൽസി, സെമിയിൽ മാഞ്ചസ്റ്റർ സിറ്റി, ഒടുവിൽ ലിവർപൂൾ. ഇംഗ്ലണ്ടിനെ 3 സൂപ്പർ ടീമുകളെ മലർത്തിയടിച്ച് റയലും മോഡ്രിച്ചും ചാംപ്യൻസ് ലീഗ് കിരീടവുമായാണു മടങ്ങിയത്.
അതിനും മുൻപ്, 2018 റഷ്യൻ ലോകകപ്പില്‍ ഇരുവരും കൈകൊടുത്തപ്പോഴും ലോകം ഉറ്റുനോക്കി. റഷ്യയിൽ കിരീടം നേടാൻ അത്രയൊന്നും സാധ്യത കൽപിക്കപ്പെടാതിരുന്ന ടീമാണ് അർജന്റീന. ലയണൽ മെസ്സിക്കൊപ്പം ടീം കോംബോ ക്ലിക്കാകാഞ്ഞതാണ് അന്ന് അർജന്റീന നേരിട്ട പ്രശ്നം. സെർജിനോ അഗ്യൂറോയും ഗോൺസാലോ ഹിഗ്വെയ്നും അടങ്ങുന്ന മുന്നേറ്റനിരയുടെ മോശം ഫോമും ആൽബിസെലസ്റ്റയെ ക്ഷീണിപ്പിച്ചിരുന്നു. മറുവശത്ത് ടീമിന്റെ അസൂയാവഹമായ ഒത്തിണക്കമായിരുന്നു ക്രൊയേഷ്യയുടെ കരുത്ത്. എതിരാളികളെ കളിക്കാൻ വിട്ട് കൗണ്ടറുകളിലൂടെ ഗോളും കളിയും പിടിക്കുന്ന ശൈലിയിൽ ക്രൊയേഷ്യ.
ഗ്രൂപ്പ് ഘട്ട മത്സരത്തിനൊടുവിൽ മെസ്സിയും മോഡ്രിച്ചും കൈകൊടുത്തു പിരിയുമ്പോൾ അർജന്റൈൻ ഗോൾ പോസ്റ്റിലെ ക്രൊയേഷ്യൻ ഗോൾ നിക്ഷേപം 3. ഗോളി വില്ലി കാബിയ്യേറോയുടെ പിഴവിൽ ലക്ഷ്യം കണ്ട ആന്റെ റെബിച്ച്, ബോക്സിനു പുറത്തെ മനോഹര ലോങ് റേഞ്ചറിലൂടെ മോഡ്രിച്ച്, മത്സരം അവസാനിക്കാറായപ്പോൾ അതിവേഗ കൗണ്ടറിലൂടെ റാകിട്ടിച്ച് എന്നിവരാണ് അന്ന് ലക്ഷ്യം കണ്ടത്. 4 വർഷങ്ങൾക്കിപ്പുറം ഖത്തറിൽ സെമിയിൽ ഏറ്റുമുട്ടിയപ്പോൾ ഇരുവരുടെയും ഭാഗ്യ ജാതകങ്ങൾ 360 ഡിഗ്രിയാണ് മാറിമറഞ്ഞത്. ഗോളടിക്കാത്ത ഫോർവേഡുകളും മുന്നേറ്റനിരയുടെ ഒത്തിണക്കമില്ലായ്മയും അലട്ടുന്ന ക്രൊയേഷ്യ. മറുവശത്ത് മെസ്സിക്കൊപ്പം ഉജ്വല ടീം കോംബോയോടെ അർജന്റീന. എതിരാളിയെ കളിക്കാൻ വിട്ട് പ്രത്യാക്രമണത്തിലൂടെ ഇവിടെ കളി പിടിച്ചത് അർജന്റീന. ജയം 3–0 എന്ന പഴയ സ്കോറിനു തന്നെ.
ഗോളിയുടെ പിഴവ് വഴിതെളിച്ച പെനൽറ്റി ഗോൾ (മെസ്സിയുടെ പെനൽറ്റി), ഒപ്പം കൗണ്ടർ അറ്റാക്കിലൂടെ ആൽവാരെസിന്റെ 2 അതിവേഗ ഗോളുകളും. ‘അതേ നാണയത്തിൽ’ എന്നൊക്കെ പറയുംപോലുള്ള അർജന്റൈൻ തിരിച്ചടി. 2018 ഫൈനലിൽ മോഡ്രിച്ചിനു കാലിടറിയ അതേ ഫ്രാൻസാണ് ഇനി മെസ്സിക്കു മുൻപിലും നിൽക്കുന്നത്. ടൂർണമെന്റിൽ ഇതുവരെ വർധിത വീര്യത്തോടെ കുതിച്ച മെസ്സിയുടെ കാലുകൾ ഫ്രഞ്ച് പ്രതിരോധം പിളർത്തുമോ? അങ്ങനെയെങ്കിൽ 2018ൽ മോഡ്രിച്ചിനു കഴിയാതെ പോയതും മെസ്സി സാധ്യമാക്കും. അന്നു ടൂർണമെന്റിന്റെ താരമായത് മോഡ്രിച്ച് ആണെങ്കിൽ ഇക്കുറി മെസ്സിക്ക് ആ നേട്ടം വീണ്ടും ഒരു കൈ അകലത്തിൽ!
∙ ഒരൊറ്റ മോഡ്രിച്ച്
33–ാം വയസ്സിൽ റഷ്യൻ ലോകകപ്പിൽ പന്തുതട്ടുമ്പോൾ ഇതു മോഡിച്ചിന്റെ അവസാന ലോകകപ്പെന്നും ചാംപ്യൻസ് ലീഗിലെ അവസാന അവസരമെന്നും നിരീക്ഷിച്ചവർക്കുള്ള മറുപടിയാണ് മോഡ്രിച്ച് ഖത്തറിൽ കാട്ടിക്കൊടുത്തത്. ഏറ്റവും മികച്ച താരമായി മുന്നിൽനിന്നു നയിച്ച് സ്വന്തം ടീമിനെ വീണ്ടും സെമിയിലെത്തിച്ചുകൊണ്ട്. റഷ്യൻ ലോകകപ്പിനു മുൻപു തള്ളിപ്പറഞ്ഞ അതേ നാട്ടുകാരെ ടൂർണമെന്റിനു ശേഷം തന്റെ സ്തുതിപാടകരാക്കിയ ചരിത്രമാണു മോഡ്രിച്ചിന്റത്. 2018 ലോകകപ്പിനു തൊട്ടു മുൻപാണു മോഡ്രിച്ചിനെതിരെ ക്രൊയേഷ്യയിൽ കള്ളസാക്ഷിക്കുറ്റം ചുമത്തപ്പെട്ടത്. തട്ടിപ്പു കേസിൽപ്പെട്ട ഡൈനമോ സാഗ്രിബ് മുൻ ഡയറക്ടർ്‍ സ്ദ്രാവ്കോ മാമിച്ചിനെ രക്ഷിക്കാൻ ശ്രമിച്ചതായിരുന്നു കുറ്റം. പക്ഷേ ക്രൊയേഷ്യയെ ലോകകപ്പിൽ റണ്ണേഴ്സ് അപ്പ് ആക്കിയ മാസ്കരിക പ്രകടനത്തിനു പിന്നാലെ മോഡ്രിച്ചിന്റെ തെറ്റുകൾ പൊറുക്കപ്പെട്ടു. നാട്ടിലെ നിയമ നടപടികളും റദ്ദാക്കി. ടൂർണമെന്റിനു മുൻപേ തള്ളിപ്പറഞ്ഞ അതേ ആരാധകർ മോഡ്രിച്ചിനെ വീണ്ടും നെഞ്ചിലേറ്റി. നേരം ഇരുട്ടിവെളുക്കുന്നതിനിടെ സ്നേഹിതരെ വെറുക്കപ്പെട്ടവരാക്കുന്ന, വെറുക്കപ്പെട്ടവരെ സ്നേഹിതരാക്കുന്ന, ഫുട്ബോളിനു മാത്രം കഴിയുന്ന മാജിക്!
ഡാനിയേൽ സുബാസിച്ച്–ഇവാൻ റാകിട്ടിച്ച്– മരിയോ മൻസൂകിച്ച് ഗോൾഡൻ ജനറേഷൻ ത്രയത്തിനൊപ്പം റഷ്യയെ ഇളക്കിമറിച്ച അതേ മോഡ്രിച്ചിന്റെ ചുമലുകളിൽത്തന്നെയായിരുന്നു ഖത്തറിലും ക്രോയേഷ്യൻ പ്രതീക്ഷകളുടെ ഭാരം. 26 വയസ്സാണു ഫുട്ബോളിൽ ക്രൊയേഷ്യയുടെ പ്രായം. 1996 യൂറോ കപ്പായിരുന്നു അവരുടെ ആദ്യ ടൂർണമെന്റ്. അതേ ക്രൊയേഷ്യയിൽ 16 വർഷം പന്തു തട്ടിയ ഒരേയൊരു താരമാണു മോഡ്രിച്ച്. 2006, 2010, 2014, 2018, 2022 അടക്കം 5 ലോകകപ്പുകൾ. 2008, 2012, 2016, 2020 അടക്കം 4 യൂറോ കപ്പുകൾ. 1998ലെ കന്നി ലോകകപ്പിലെ 3–ാം സ്ഥാനത്തോടെ ദേവോർ സൂക്കറും സ്വോനിമിർ ബൊബാനും ഇഗോർ സ്റ്റിമാച്ചുമൊക്കെ ചേർന്ന് ലോകത്തിന്റെ നെറുകയിലേക്ക് എടുത്തുവച്ച ക്രൊയേഷ്യ എന്ന കനൽതീ 2018ൽ കൂടുതൽ ഉയരത്തിൽ ആളിക്കത്തിച്ചത് മോഡ്രിച്ചാണ്.
ഷൂട്ടൗട്ടിൽ ബ്രസീലിനെതിരെ അവിസ്മരണീയ വിജയം പിടിച്ചെടുത്തതിനു ശേഷം, കരിയറിലെ തുടക്കക്കാരായ 2 റയൽ മഡ്രിഡ് സഹ താരങ്ങളെ ആശ്വസിപ്പിക്കുന്ന മോഡ്രിച്ചിനെയും ഖത്തറിൽ കണ്ടു. വിനിസ്യൂസ് റോഡ്രിഗോ എന്നിവരെ. പെനൽറ്റി പാഴാക്കിയ റോഡ്രിഗോയെ ആശ്വസിപ്പിച്ചുകൊണ്ടു മോഡ്രിച്ച് പറഞ്ഞത് ഇങ്ങനെയാണ്, ‘പെനൽറ്റി നഷ്ടം എന്നത് ആർക്കും സംഭവിക്കാം. 2009ൽ തുർക്കിക്കെതിരെ ഞാൻ തന്നെ പെനൽറ്റി പാഴാക്കിയിട്ടില്ലേ. ഇത് അവനെ കൂടുതൽ കരുത്തനാക്കും.’
പ്രതാപകാലത്തെ പൂർണമായി അനുസ്മകരിപ്പിച്ചിട്ടില്ലായിരിക്കാം, പക്ഷേ, ഹാഫ് മിഡ്ഫീൽഡറായും ഹാഫ് പ്ലേ മേക്കറായും അവസാന തുള്ളി വിയർപ്പു വരെ നൽകി ക്രൊയേഷ്യൻ ടീമിനെ ചേർത്തുപിടിച്ചതിന്റെ ചാരിതാർഥ്യവുമായാണു ഖത്തറിൽനിന്നും മോഡ്രിച്ചും മടങ്ങുക. ഈ ലോകകപ്പിലെ ഫേവറിറ്റുകളായി ഫുട്ബോൾ വിദഗ്ധർ വിധിയെഴുതിയ മെസ്സി, റൊണാൾഡോ, നെയ്മാർ, എംബപെ, ലെവൻഡോവ്സ്കി എന്നീ ഫാബ് 5 താരങ്ങൾക്കും പുറത്തായിരുന്നു മോഡ്രിച്ച്. വിപുലമായ ആരാധകവൃന്ദമോ അളവറ്റ താരപ്പകിട്ടോ അവകാശപ്പെടാനില്ലാത്ത സാധാരണക്കാരിലെ അസാധാരണ ഫുട്ബോളർ. അന്നും ഇന്നും മണ്ണിൽ ചവിട്ടിനിന്ന, ചവിട്ടിനിന്ന മണ്ണിൽനിന്ന് പൊന്നുവിളയിച്ചെടുത്ത വെറും സാധാരണക്കാരൻ. മോഡ്രിച്ച് കളമൊഴിയുമ്പോള്‍ ക്രോയേഷ്യൻ മധ്യനിരയിൽ മാത്രമല്ല, ഫുട്ബോള്‍ ആരാധകരുടെ മനസ്സിലും വലിയൊരു ശൂന്യതയാകും ബാക്കിയാകുക!
English Summary: Lionel Messi and Luka Modric, The Superstars of a Generation awaiting International Farewell