ഞെട്ടലുകള്‍ക്കും ട്വിസ്റ്റുകളും സസ്പെൻസുകൾക്കും ഒടുവിൽ ലോകകിരീടം നെഞ്ചോടു ചേർത്ത് മെസ്സി രാജ്യാന്തര കരിയറിനു സൈനോഫ് പറയുകയാണ്. അതും ജയപരാജയങ്ങൾ പലകുറി മാറിമറിഞ്ഞ ഒന്നാംതരം കലാശപ്പോരാട്ടത്തിന്റെ അവസാന സെക്കൻഡ് വരെ ആക്‌ഷനിൽ നിറഞ്ഞുനിന്നുകൊണ്ട്. ഫുട്ബോൾ രക്തത്തിൽ അലിഞ്ഞുചേർന്ന അർജന്റീന എന്ന ദേശത്തിന്റെയും മെസ്സിയുടെയും ആരാധകർക്ക് ഇതിലും മനോഹരമായ ഒരു ക്ലൈമാക്സ് സ്വപ്നങ്ങളിൽ മാത്രം!

ഞെട്ടലുകള്‍ക്കും ട്വിസ്റ്റുകളും സസ്പെൻസുകൾക്കും ഒടുവിൽ ലോകകിരീടം നെഞ്ചോടു ചേർത്ത് മെസ്സി രാജ്യാന്തര കരിയറിനു സൈനോഫ് പറയുകയാണ്. അതും ജയപരാജയങ്ങൾ പലകുറി മാറിമറിഞ്ഞ ഒന്നാംതരം കലാശപ്പോരാട്ടത്തിന്റെ അവസാന സെക്കൻഡ് വരെ ആക്‌ഷനിൽ നിറഞ്ഞുനിന്നുകൊണ്ട്. ഫുട്ബോൾ രക്തത്തിൽ അലിഞ്ഞുചേർന്ന അർജന്റീന എന്ന ദേശത്തിന്റെയും മെസ്സിയുടെയും ആരാധകർക്ക് ഇതിലും മനോഹരമായ ഒരു ക്ലൈമാക്സ് സ്വപ്നങ്ങളിൽ മാത്രം!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞെട്ടലുകള്‍ക്കും ട്വിസ്റ്റുകളും സസ്പെൻസുകൾക്കും ഒടുവിൽ ലോകകിരീടം നെഞ്ചോടു ചേർത്ത് മെസ്സി രാജ്യാന്തര കരിയറിനു സൈനോഫ് പറയുകയാണ്. അതും ജയപരാജയങ്ങൾ പലകുറി മാറിമറിഞ്ഞ ഒന്നാംതരം കലാശപ്പോരാട്ടത്തിന്റെ അവസാന സെക്കൻഡ് വരെ ആക്‌ഷനിൽ നിറഞ്ഞുനിന്നുകൊണ്ട്. ഫുട്ബോൾ രക്തത്തിൽ അലിഞ്ഞുചേർന്ന അർജന്റീന എന്ന ദേശത്തിന്റെയും മെസ്സിയുടെയും ആരാധകർക്ക് ഇതിലും മനോഹരമായ ഒരു ക്ലൈമാക്സ് സ്വപ്നങ്ങളിൽ മാത്രം!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1931ൽ പുറത്തിറങ്ങിയ ‘അമേരിക്കയുടെ ഇതിഹാസം’ (The Epic of America) എന്ന പുസ്തകത്തിലൂടെ വിഖ്യത യുഎസ് ചരിത്രകാരൻ ജയിംസ് ട്രൂസ്‌ലോ ആഡംസ് ‘അമേരിക്കന്‍ ഡ്രീം’ എന്ന പുതിയൊരു ഉപവാക്യം ലോകത്തിനു പരിചയപ്പെടുത്തി. സാമൂഹിക വ്യവസ്ഥകളോ ജന്മമെടുത്ത സാഹചര്യമോ എന്തുമാകട്ടെ, അർപണബോധവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ കഠിനാധ്വാനത്തിലൂടെ ജീവിത വിജയത്തിലെത്താൻ തുല്യ അവസരങ്ങളുണ്ടാകും എന്ന ഒരു ജനതയുടെ പ്രതീക്ഷ എന്നാണ് ഓക്സ്ഫഡ് നിഘണ്ടുവിൽ ‘അമേരിക്കൻ ഡ്രീമി’ന്റെ നിർവചനം. തങ്ങളുടെ അധ്വാനം ഒന്നുകൊണ്ടു മാത്രം ജീവിതം കരുപ്പിടിപ്പിച്ചവർ ഈ സ്വപ്നത്തിന്റെ സാഫല്യത്തിലെത്തി എന്നാണ് അമേരിക്കയിലെ വിശ്വാസം. സമാനമായ മറ്റൊരു കിനാവ് യാഥാർഥ്യമായതിന്റെ ആഘോഷമാണ് ഇന്നു ലോകമെമ്പാടും. ഒന്നും രണ്ടുമല്ല, 36 വർഷങ്ങൾ നീണ്ട സ്വപ്നത്തിൽനിന്ന് ലോകകപ്പ് നേട്ടം എന്ന യാഥാർഥ്യത്തിലേക്ക് മിഴിതുറക്കുന്ന അർജന്റീന. ‘വാമോസ് അർജന്റീന’ ആർപ്പുവിളികളോടെ ഫുട്ബോളിന്റെ പുതിയ പുലരിയിലേക്ക് അർജന്റീനയെ സ്വാഗതം ചെയ്യാൻ വെമ്പുന്ന ആരാധകർ! 

6 ഭൂഖണ്ഡങ്ങളിലും അനുബന്ധ ദ്വീപുകളിലുമായി അർജന്റീനയുടെ കോടിക്കണക്കിനുള്ള ആരാധകരുടെ നീണ്ട കാത്തിരിപ്പിന്റെ സ്ഥാനം ഇനി ചരിത്രപുസ്തകത്തിൽ. 1986നു ശേഷം ലോകം വീണ്ടും അർജന്റീനയുടെ കാൽക്കീഴിലായിരിക്കുന്നു. അമരത്ത് ലയണൽ മെസ്സി; പിന്നണിയിൽ ലയണൽ സ്കലോനി എന്ന പരീശിലകന്റെ തന്ത്രങ്ങൾ. കടലാസിൽ വരച്ചു കാട്ടുന്നതുപോലെ കളിക്കളത്തിൽ തങ്ങളുടെ റോളുകൾ ഭംഗിയാക്കിയ ഒരു പിടി താരങ്ങൾ. ഇവരുടെ കഠിനാധ്വാനത്തിനവും നിശ്ചയദാർഢ്യത്തിനും മുന്നിൽ സ്വപ്നസാഫല്യ നിർവൃതിയിൽ അർജന്റീന! 

ADVERTISEMENT

∙ എവർഗ്രീൻ അർജന്റീന 

അർജന്റീനയുടെ ഇതിഹാസ താരങ്ങളായ മരിയോ കെംപസ്, ഡിയേഗോ മറഡോണ എന്നിവർ.

നെതർലൻഡ്സിനെ ഫൈനലിൽ 3–1നു കീഴടക്കി അർജന്റീനയുടെ കയ്യിലേക്ക് ഫുട്ബോൾ ലോകകപ്പ് ആദ്യമായി വച്ചു കൊടുത്തതിന്റെ ക്രെഡിറ്റ് മരിയോ കെംപസിനാണ്. 1978 ഫൈനലിലെ ഡബിളടക്കം 6 ഗോളോടെ ടൂർണമെന്റിലെ ടോപ് സ്കോററായിരുന്ന കെംപസിന്റെ പേരിലാണ് ആ ലോകകപ്പ് എഴുതപ്പെട്ടത്. പക്ഷേ കെംപസിന്റെയും ആ ലോകകപ്പിലെ അർജന്റീനയുടെയും കളി കണ്ടവർ നന്നേ കുറവാണ്. ടെലിവിഷവനുകളുടെ ഉപയോഗം അന്നു ലോകത്തു വ്യാപകമായിട്ടില്ലെന്നതുതന്നെ കാരണം. 

പോരാത്തതിനു ലോകകപ്പ് നടന്നത് അർജന്റീനയിൽത്തന്നെയും. റേഡിയോയിലൂടെ കേട്ടും പത്രത്താളുകളിലൂടെ വായിച്ചും അറിഞ്ഞ അർജന്റീനയെന്ന വിസ്മയത്തെ ആരാധകർ 1986 ലോകകപ്പിൽ ടിവിയിലൂടെകണ്ടു, കൺനിറയെ. പന്തുമായി ഹൃദയങ്ങളിലേക്കു ഡ്രിബിൾ ചെയ്തു കയറിയ ഡിയേഗോ മറഡോണ മെക്സിക്കോയിൽനിന്നു ലോകകപ്പുമായി മടങ്ങിയതു മുതൽ ആരാധകരുടെ എവർഗ്രീൻ ടീം– അതാണ് അർജന്റീനയുടെ ടാഗ്‌ലൈൻ.

താരങ്ങളും നായകരും മാറിവന്നപ്പോഴും പ്രസ്സിങ് ശൈലിയും പന്തടക്കത്തിലെ ചാരുതയും സമന്വയിപ്പിച്ച നിത്യഹരിത നായകനായി ആരാധക മനസ്സുകളിൽ അർജന്റീന ഓടിക്കൊണ്ടിരുന്നു. അതേ അർജന്റൈൻ നിരയിലേക്കാണ് ‘ലാർജർ ദാൻ ലൈഫ്’ പരിവേഷത്തിൽ ലയണൽ മെസ്സിയുടെ കടന്നുവരവ്. സിനിമകളിൽ അസാധ്യമായ കാര്യങ്ങൾ പുഷ്പം പോലെ ചെയ്തുകാട്ടുന്ന നായകനെപ്പോലെ കയ്യടികളോടെ ജയം മെസ്സിയെ എതിരേറ്റ 2010 ലോകകപ്പ് മുതൽ അർജന്റീനയുടെ ഫാൻ ബേസ് ഹൗസ്ഫുള്ളാണ്. ആരാധന തലയ്ക്കു പിടിച്ചപ്പോൾ കടലിനടിയിൽ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ച ലക്ഷദ്വീപുകാരൻ മുഹമ്മദ് സ്വാദിഖും, മെസ്സിയോടുള്ള ഇഷ്ടംകൊണ്ടു മാത്രം സ്പെയിനിൽപ്പോയി സ്പാനിഷ് പഠിച്ച കണ്ണൂരുകാരി ജുഷ്ന ഷാഹിനുമെല്ലാം ഈ ആർമിയിലെ ഉറച്ച അംഗങ്ങളും. ഇതുപോലുള്ള കോടിക്കണക്കിനാളുകൾ ഇപ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും അർജന്റീനയ്ക്കായും മെസ്സിക്കായും ആർപ്പുവിളിക്കുന്നു. 

ADVERTISEMENT

∙ ലാർജർ ദാൻ ലൈഫ് മെസ്സി

കടലിനടിയിലെ ലയണൽ മെസ്സിയുടെ കട്ടൗട്ട്.

സിനിമകളിൽ അതിമാനുഷ നായകർ പ്രധാനമായും 2 തരത്തിലുണ്ട്. ബാക്കിയുള്ളവരെ വെറും കാഴ്ചക്കാരാക്കി സകല മാസും ഒറ്റയ്ക്കു കാട്ടുന്നവർ; ടെർമിനേറ്റർ സീരിസിലെ അർനോൾഡ് ഷ്വാർസ്നെഗറിനെയും കെജിഎഫിലെ യാഷിനെയുമൊക്കെപ്പോലെ. പിന്നെ, ഒപ്പമുള്ളവർക്കും മാസിനും പാട്ടിനും ഡാൻസിനുമൊക്കെ അവസരം നൽകി ഒടുവിൽ ചിത്രം തങ്ങളുടേതു മാത്രമാക്കുന്നവർ; പേട്ടയിലെ രജനികാന്തിനെപ്പോലെ, ലൂസിഫറിലെ മോഹൻലാലിനെപ്പോലെ, വിക്രമിലെ കമൽഹാസനെപ്പോലെ. ഖത്തർ ലോകകപ്പിൽ ഇതായിരുന്നു മെസ്സി. മുന്നേറ്റനിരയിൽ ജൂലിയൻ ആൽവാരെസിനെക്കൊണ്ടു ഗോളടിപ്പിച്ചു. മധ്യനിരയുടെ ചുമതല അലക്സിസ് മക്കലിസ്റ്റർ– എൻസോ ഫെർണാണ്ടെസ്– റോഡ്രിഗോ ഡി പോൾ ത്രയത്തിനു പതിച്ചു നൽകി.

പക്ഷേ, തനിക്കു മാത്രം സാധ്യമാകുന്ന മാന്ത്രിക സ്പർശങ്ങളിലൂടെ ഓരോ മത്സരവും തന്റേതാക്കി. ഒപ്പം ഗ്രൂപ്പ് ഘട്ട മത്സരങ്ങളെ വിശ്രമവേളയ്ക്കു ശേഷം ഫൈനലിൽ നായകനൊപ്പം നിൽക്കുന്ന പ്രകടനത്തോടെ കളം നിറഞ്ഞ ഏയ്ഞ്ചൽ ഡി മരിയയും ഷൂട്ടൗട്ടിലെ വീരോചിത പ്രകടനത്തോടെ എമിലിയാനോ മാർട്ടിനെസും അതിഗംഭീരമാക്കിയ ക്യാരക്ടർ റോളുകൾ.  ഇതെല്ലാമാണ് അർജന്റീനയുടെ ‘ലോകകപ്പ് വിജയം’ എന്ന തിരക്കഥയിലെ ചേരുവ.

ലോകകപ്പ് ഫൈനലിലെ ഗോൾ നേട്ടം ആഗോഷിക്കുന്ന മെസ്സി.

ടീമിലെ പലരുടെയും ആരാധനാപുരുഷൻ. കൗമാരത്തിൽനിന്നു യവ്വനത്തിലേക്കു കാലെടുത്തുവയ്ക്കുന്ന എൻസോ ഫെർണാണ്ടെസിന്റെയും ആൽവാരെസിന്റെയുമൊക്കെ വല്യേട്ടൻ. ഇരുത്തംവന്ന താരങ്ങളായ മാർക്കസ് അക്വിന്നയ്ക്കും എമിലിയാനോ മാർട്ടിനെസിനും ഉറ്റചങ്ങാതി. ഫുട്ബോൾ ആരാധകരുടെ ഗോഡ്ഫാദർ. ഇതെല്ലാമായിരുന്നു മെസ്സി. ഫൈനലിലെ 2 ഗോൾ ലീഡിനു ശേഷം 97 സെക്കൻഡിനിടെ സമനില വഴങ്ങിയ അർജന്റീന കാത്തിരുന്ന 3–ാം ഗോൾ. ഷൂട്ടൗട്ടിൽ ഗോൾ ലൈനിലേക്ക് ഇഴഞ്ഞുനീങ്ങിയ കൂൾ പെനൽറ്റി... സമ്മർദഘട്ടത്തിൽ അടിപതറാത്ത മറ്റൊരു മെസ്സിയാണ് ആരാധകർ ഖത്തറിൽ ഒടുവിലായി കണ്ടത്.

ADVERTISEMENT

ഞെട്ടലുകള്‍ക്കും ട്വിസ്റ്റുകളും സസ്പെൻസുകൾക്കും ഒടുവിൽ ലോകകിരീടം നെഞ്ചോടു ചേർത്ത് മെസ്സി രാജ്യാന്തര കരിയറിനു സൈനോഫ് പറയുകയാണ്. അതും ജയപരാജയങ്ങൾ പലകുറി മാറിമറിഞ്ഞ ഒന്നാംതരം കലാശപ്പോരാട്ടത്തിന്റെ അവസാന സെക്കൻഡ് വരെ ആക്‌ഷനിൽ നിറഞ്ഞുനിന്നുകൊണ്ട്. ഫുട്ബോൾ രക്തത്തിൽ അലിഞ്ഞുചേർന്ന അർജന്റീന എന്ന ദേശത്തിന്റെയും മെസ്സിയുടെയും ആരാധകർക്ക് ഇതിലും മനോഹരമായ ഒരു ക്ലൈമാക്സ് സ്വപ്നങ്ങളിൽ മാത്രം! 

∙ നല്ല സുഹൃത്ത്, നല്ല പരിശീലകൻ

ലോകകപ്പ് ഫൈനലിനിടെ അർജന്റീന താരങ്ങൾക്കൊപ്പം പരിശീലകൻ ലയണൽ സ്കലോനി (AFP).

പകരക്കാരുടെ ‍ബെഞ്ചിൽ ലയണൽ മെസ്സിക്കൊപ്പമിരുന്ന് ഹൃദയഭേദകമായ ഒരു മത്സരം കണ്ടയാളാണ് ലയണൽ സ്കലോനി. ആരാധക മനസ്സുകളിൽ ഇന്നും മായാതെ നിൽക്കുന്ന 2006 ലോകകപ്പിലെ അർജന്റീന– ജർമനി ക്വാർട്ടർ. ലീഡ് നേടിയതിനു ശേഷം യുവാൻ റോമൻ റിക്വൽമിയെ അന്നത്തെ പരിശീലകൻ ഹോസെ പെക്കർമാൻ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതിനു പിന്നാലെ മിറോസ്ലാവ് ക്ലോസെയുടെ ഗോളിൽ ഒപ്പമെത്തിയ ജർമനി പെനൽറ്റിയിൽ മത്സരം (4–2) സ്വന്തമാക്കുമ്പോൾ മെസ്സിക്കൊപ്പം സ്കലോനിയും പകരക്കാരുടെ ബെഞ്ചിലുണ്ട്. ഇരുവരും അന്നു കളത്തിലിറങ്ങിയില്ല. താരം എന്ന നിലയിൽ അർജന്റീനയ്ക്കായി റൈറ്റ് ബായ്ക്ക് സ്ഥാനത്തു തിളങ്ങാൻ സ്കലോനിക്കു കഴിഞ്ഞിരുന്നില്ല.

പക്ഷേ കളി മതിയാക്കിയതിനു ശേഷമുള്ള 2–ാം വരവിൽ 2006ലെ കരുത്തുറ്റ നിരയ്ക്കു കൈമോശം വന്ന ലോകകപ്പ് വീണ്ടും അർജന്റീനയുടെ കൈകളിലേക്കു വച്ചുകൊടുക്കാനുള്ള നിയോഗം അതേ സ്കലോനിക്കായി. 2006 മുതൽ മെസ്സിയുമായി സ്കലോനി കാത്തുസൂക്ഷിക്കുന്ന അടുത്ത സൗഹൃദം അതിനുള്ള മറ്റൊരു ഘടകവും. 2003– 2006 കാലഘട്ടത്തിലെ 7 മത്സരങ്ങളിൽ മാത്രം ഒതുങ്ങുന്നു സ്കലോനിയുടെ രാജ്യാന്തര പ്രാതിനിധ്യം.   

∙ ജയിച്ചു തുടങ്ങി തോൽക്കണോ, തോറ്റു തുടങ്ങി ജയിക്കണോ? 

ലയണൽ സ്കലോനി (AFP)

ജയിച്ചു തുടങ്ങി തോൽക്കുന്നതിനെക്കാളും തോറ്റു തുടങ്ങി ജയിക്കാനാണു സ്കലോനിക്ക് ഇഷ്ടം. 2 വർഷം നീണ്ട അക്ഷീണ പരിശ്രമത്തിനൊടുവിലാണ് മെസ്സിക്കൊപ്പം 10 പേർ എന്ന പതിവു സമവാക്യം മാറ്റി അർജന്റീന ഇലവൻ എന്ന കെട്ടുറപ്പുള്ള സംഘത്തെ സ്കലോനി വിന്യസിച്ചെടുക്കുന്നത്. ടീമിലെ സൂപ്പർ താരം എന്നു പറയാൻ മെസ്സി എന്ന ഒറ്റയാൾ മാത്രം. 2018 ലോകകപ്പ് പ്രീ ക്വാർട്ടറിൽ അർജന്റീന ഫ്രാൻസിനോടു തോറ്റു പുറത്തായപ്പോൾ ഹോർഗെ സാംപോളിക്കു വിടനൽകിയ യുവാൻ പാബ്ലോ അയ്മാറിനൊപ്പം സ്കലോനിയെ ടീമിന്റെ താൽക്കാലിക കെയർ ടേക്കറായാണ് അർജന്റീന ആദ്യം നിയമിച്ചത്. എതിർപ്പുകൾക്കിടെയും 2019 കോപ്പ അമേരിക്ക ടൂർണമെന്റിനു തൊട്ടു മുൻപ് പരിശീലക സ്ഥാനത്ത് സ്ഥിരപ്പെടുത്തി. ടൂർണമെന്റിലെ ആദ്യ കളിയിൽ കൊളംബിയയോടു തോറ്റ (2–0), 2–ാം മത്സരത്തിൽ പാരഗ്വായോടു (1–1) സമനില വഴങ്ങിയ അർജന്റീന ഒടുവിൽ അതിഥികളായ ഖത്തറിനെ കീഴടക്കിയാണ് (2–0) നോക്കൗട്ട് കടന്നത്. ബ്രസീലിനോടു സെമിയിലും തോറ്റു (2–0).

തുടർച്ചയായ 3–ാം കോപ്പ ഫൈനൽ തോൽവിക്കു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച, പ്രഖ്യാപിച്ച വിരമിക്കൽ ആരാധക സമ്മർദത്തെത്തുടർന്നു പിൻവലിച്ച മെസ്സിക്കും ആൽബിസെലസ്റ്റെയ്ക്കും വീണ്ടും നിരാശ.പക്ഷേ, എല്ലാവരും എഴുതിത്തള്ളിയ അർജന്റീനയെവച്ചുള്ള കോപ്പയിലെ മൂന്നാം സ്ഥാനത്തോടെ തുടങ്ങുന്നു സ്കലോനി എന്ന പരിശീലകന്റെ യുഗം. സീനിയർ താരങ്ങൾക്ക് ബ്രേക്ക് നൽകി അർജന്റീനൻ ഫുട്ബോൾ ലീഗിൽ കളിച്ചിരുന്ന യുവതാരങ്ങളെയാണു മെസ്സിക്കൊപ്പം സ്കലോനി ആ ടൂർണമെന്റിൽ കൂടുതലായും കളത്തിലിറക്കിയത്. ടീമിൽ അടിക്കടി മാറ്റങ്ങൾ വന്നു. പിന്നാലെ പല താരങ്ങൾക്കും സീനിയർ ടീമിലേക്കുള്ള വിളിയും. സ്കലോനിയുടെ പരീക്ഷണങ്ങളുടെ വിജയം 2 വർഷങ്ങൾക്കു ശേഷം നടന്ന കോപ്പ് അമേരിക്ക ടൂർണമെന്റില്‍ ലോകം തിരിച്ചറിഞ്ഞു. 

മാറി മാറിയുള്ള പരീക്ഷണങ്ങൾക്കൊടുവിൽ മെസ്സിക്കൊപ്പം യുവ താരങ്ങളെ വച്ചു സ്കലോനി വിന്യസിച്ചെടുത്ത ഇലവൻ ഒടുവിൽ ക്ലിക്കായി. ഫൈനലിൽ അതേ ബ്രസീലിനെ അവരുടെ നാട്ടിൽ ഏയ്ഞ്ചൽ ഡി മരിയയുടെ ഒരൊറ്റ ഗോളിനു (1–0) വീഴ്ത്തി കോപ്പ കിരീടം ഉയർത്തി അർജന്റീനയുടെ മധുര പ്രതികാരം. 28 വർഷങ്ങൾക്കു ശേഷം കോപ്പ അമേരിക്ക വീണ്ടും അർജന്റീനയിലേക്ക്. ഒരു ജനത കാത്തിരുന്ന മേജർ കിരീടം. ആദ്യ കിരീടനേട്ടം അർജന്റീനയ്ക്കു രാശിയായി. പിറ്റേ വർഷമാദ്യം യൂറോ ജേതാക്കളായ ഇറ്റലിയ കീഴടക്കി ഫൈനലിസിമ. ഒടുവിലിതാ ലോകകപ്പും. ഫൈനൽത്തോൽവിയുടെ പേരിൽ ഒരു ദശാബ്ദത്തോളം പരിഹാസ്യരായിരുന്ന അർജന്റീനയ്ക്കു തുടർച്ചയായ 3–ാം മേജർ കിരീടം. കഷ്ടകാലങ്ങൾക്കപ്പുറം ഇതിൽപ്പരം ഒരു നല്ലകാലം വരാനുണ്ടോ അർജന്റീനയ്ക്കിനി? 

ലോകകപ്പിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട എൻസോ ഫെർണാണ്ടസ്, മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടിയ ലയണൽ മെസ്സി, മികച്ച ഗോൾകീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ നേടിയ എമിലിയാനോ മാർട്ടിനസ് എന്നിവർ (ഫിഫ ട്വീറ്റ് ചെയ്ത ചിത്രം)

∙ വിജയത്തിലും പരീക്ഷണങ്ങള്‍

ഖത്തർ ലോകകപ്പില്‍ സൗദി അറേബ്യയ്ക്കെതിരായ തോൽവിയും വിജയത്തിന്റെ ചവിട്ടുപടിയാക്കി മാറ്റിയിടത്താണ് സ്കലോനി എന്ന പരിശീലകന്റെ പൂർണ വിജയം. കോപ്പ വിജയത്തിലെ ടീം കോംബോയിൽ പ്രധാനിയായിരുന്ന ജിയോവാനി ലോ സെൽസോയ്ക്കേറ്റ പരുക്കായിരുന്നു അർജന്റീനയുടെ ഖത്തറിലെ പ്രധാന തിരിച്ചടി. എന്നാൽ ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും പ്ലേയിങ് ഇലവനിൽ സ്കലോനി മാറ്റങ്ങൾ കൊണ്ടുവന്നു. ആദ്യ മത്സരത്തിൽ പാടേ നിരാശപ്പെടുത്തിയ പാപ്പു ഗോമേസ് ഓസ്ട്രേലിയയ്ക്കെതിരായ പ്രീ ക്വാർട്ടറിൽ വീണ്ടും ടീമിലെത്തി. നെതർലൻഡ്സിനെതിരെ പ്രതിരോധത്തിൽ ലിസാൻ‍‍‍‍‍ഡ്രോ മാർട്ടിനെസ്, ക്രോയേഷ്യയ്ക്കെതിരെ മധ്യനിരയിൽ ലിയണാർഡോ പരേദേസ്, ഒടുവിൽ ഫ്രാൻസിനെതിരെ മുന്നേറ്റനിരയിൽ ഡി മരിയ.  തുടർച്ചയായി വന്ന മാറ്റങ്ങൾക്കിടെയും മാറാതെ നിന്നത് രണ്ടു കാര്യങ്ങളാണ്. മെസ്സിയുടെ പ്രഭാവം, പിന്നെ അർജന്റീനയുെട വിജയവും. 

അർജന്റീനയുടെ വിജയം ആഘോഷിക്കുന്ന കൊച്ചിയിലെ ആരാധകർ.

നെതർലൻഡ്സിനെതിരായ ക്വാർട്ടർ പരുക്കൻ അടവുകളിലേക്കു വഴിമാറിയപ്പോൾ സ്വന്തം താരങ്ങൾക്കു വേണ്ടി വാദിച്ച് മഞ്ഞക്കാർഡ് വാങ്ങിയ പരിശീലകനാണു സ്കലോനി. ഫ്രാൻസിനെതിരായ ഫൈനലിലും ടച്ച് ലൈനു പിന്നിൽ കാട്ടിയ അമിത ആവേശത്തിന് റഫറിയുടെ ശാസനയ്ക്കു വിധേയനായ ആൾ. റഫറിമാർ എത്ര പഴിച്ചാലും സ്കലോനി ടീമിനു നൽകുന്നത് ഒരു വിശ്വാസമാണ്. ഏതു പ്രതിസന്ധിയലും ടീമിനൊപ്പം പന്ത്രണ്ടാമനായ താനും ഉണ്ടാകും എന്ന വിശ്വസം. ആ വിശ്വാസത്തിന് അർജന്റീനതാരങ്ങൾ നൽകിയ പ്രതിഫലം കൂടിയാണ് ഈ ലോകകപ്പ് വിജയം. 

2014ൽ ഒരു വിളപ്പാടകലെ കൈമോശം വന്ന ലോകകിരീടം ഒടുവിൽ മെസ്സിയുടെ കൈകളിൽ. മികച്ച ഗോളിയായി എമിലിയാനോ മാർട്ടിനെസ്, മികച്ച യുവതാരം എൻസോ ഫെർണാണ്ടെസ്, മികച്ച താരത്തിനായുള്ള ഗോൾഡൻ ബോളുമായി മെസ്സി. ഗോൾഡൻ ബൂട്ടുകാരൻ കിലിയൻ എംബപ്പെയ്ക്കൊപ്പം മൂവരും പോഡിയത്തിൽനിന്നു നിറഞ്ഞു ചിരിച്ച രാത്രിയാണ്. ‌‘അവസാനമില്ലാത്ത’ ആഘോഷങ്ങൾക്കിടെ ആകരാധക മനസ്സുകൾ ഉറച്ചു പറയുന്നുണ്ടാകും, ‘കിനാവല്ല. ഇതാണ് അർജന്റീന.. നാളുകളായി ഞങ്ങൾ കാത്തു കാത്തിരുന്ന യഥാർഥ അർജന്റീന’. 

 

English Summary: The Story of World Cup Success of Argentina, Lionel Messi and Lionel Scaloni