ലോകകപ്പ് ഫുട്ബോൾ ഫൈനൽ മൽസരത്തിനു ശേഷം ലുസെയ്ൽ സ്റ്റേഡിയത്തിലെ ഗ്രൗണ്ടിലേക്കു സെലിബ്രിറ്റി ഷെഫ് സോൾട്ട് ബേ കടന്നു കയറിയത് എങ്ങനെയെന്ന് ഫിഫ അന്വേഷണം തുടങ്ങി. ഗ്രൗണ്ടിലേക്ക് സോൾട്ട് ബേയ്ക്കു പ്രവേശനം അനുവദിച്ചത് ആരെന്നാണ് അന്വേഷിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മൽസരത്തിനു ശേഷം ലുസെയ്ൽ സ്റ്റേഡിയത്തിലെ ഗ്രൗണ്ടിലേക്കു സെലിബ്രിറ്റി ഷെഫ് സോൾട്ട് ബേ കടന്നു കയറിയത് എങ്ങനെയെന്ന് ഫിഫ അന്വേഷണം തുടങ്ങി. ഗ്രൗണ്ടിലേക്ക് സോൾട്ട് ബേയ്ക്കു പ്രവേശനം അനുവദിച്ചത് ആരെന്നാണ് അന്വേഷിക്കുന്നത്. ഗ്രൗണ്ടിൽ വിജയാഹ്ലാദത്തിലായിരുന്ന അർജന്റീന ടീമിന് ഇടയിലേക്കു തള്ളിക്കയറിയ സോൾട്ട് ബേ ലയണൽ മെസിയെ അടക്കം ശല്യപ്പെടുത്തി.

തുർക്കി സ്വദേശിയായ നുസ്റത്ത് ഗോക്‌ചെയാണ് സോൾട്ട് ബേ എന്ന പേരിൽ അറിയപ്പെടുന്നത്. ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നുസ്റത്തിനു ലോകമെമ്പാടും റസ്റ്ററന്റ് ശൃംഖലയുണ്ട്. ഗ്രിൽ ചെയ്ത ഭക്ഷണത്തിനു മുകളിലേക്കു പ്രത്യേക ആംഗ്യവിക്ഷേപങ്ങളോടെ ഉപ്പു വിതറിയ ശേഷം നീളൻ കത്തി ഉപയോഗിച്ചു മുറിച്ച് ആളുകൾക്കു നൽകുന്ന സോൾട്ട് ബേയുടെ വിഡിയോകൾ പ്രസിദ്ധമാണ്. ലോകകപ്പ് ട്രോഫിക്കു മുകളിൽ ഉപ്പുവിതറുന്ന രീതിയിൽ ആംഗ്യം കാണിച്ചും കളിക്കാരുടെ സ്വർണമെഡൽ കടിച്ചുപിടിച്ചുമൊക്കെ സോൾട്ട് ബേ ചിത്രങ്ങളെടുത്തിരുന്നു.     സോൾട്ട് ബേ എങ്ങനെ ഗ്രൗണ്ടിലെത്തി എന്നാണ് ഫിഫ അന്വേഷിക്കുന്നത്.

ADVERTISEMENT

English Summary: Salt Bay is 'salted' in the World Cup trophy-FIFA begins investigation