യാത്ര ചോദിക്കുന്നു, നിത്യതാരകം; പെലെയുടെ സംസ്കാരം നാളെ നടക്കും
സാന്റോസ്∙ കഴിഞ്ഞ ദിവസം അന്തരിച്ച ലോകഫുട്ബോൾ ഇതിഹാസം പെലെയുടെ സംസ്കാരം നാളെ നടക്കും. ഭൗതികശരീരം ഇന്നു സാന്റോസ് ഫുട്ബോൾ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിൽ പൊതുദർശനത്തിനു വയ്ക്കും. പെലെയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ ലോകമൊന്നായി ഇന്നും

സാന്റോസ്∙ കഴിഞ്ഞ ദിവസം അന്തരിച്ച ലോകഫുട്ബോൾ ഇതിഹാസം പെലെയുടെ സംസ്കാരം നാളെ നടക്കും. ഭൗതികശരീരം ഇന്നു സാന്റോസ് ഫുട്ബോൾ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിൽ പൊതുദർശനത്തിനു വയ്ക്കും. പെലെയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ ലോകമൊന്നായി ഇന്നും നാളെയും ബ്രസീലിലേക്ക് ഒഴുകും.
സാന്റോസ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ വിലാ ബെൽമിറോ സ്റ്റേഡിയത്തിലാണ് പെലെയുടെ ഭൗതിക ശരീരം പൊതുദർശനത്തിനു വയ്ക്കുക. പെലെയുടെ ശരീരം സാന്റോസിലെ മെമ്മോറിയൽ എക്യുമെനിക്കൽ നെക്രോപൊലിസ് ശ്മശാനത്തിൽ അടക്കം ചെയ്യും. 14 നിലകളിലായി 16,000 ശവക്കല്ലറകളുള്ള ഈ ശ്മശാനം ലോകത്തിലെ ഏറ്റവും ഉയരമുള്ള ശ്മശാനം എന്ന പേരിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുണ്ട്.
English Summary: Pele Funeral at Santos, Updates