ADVERTISEMENT

ഒരു പന്തു പോലെ ഭൂഗോളത്തെ ആനന്ദത്താൽ തുള്ളിച്ചാടിച്ച പെലെയുടെ ജീവിതത്തിന്റെ രണ്ടറ്റങ്ങളാണ് ഈ ചിത്രങ്ങൾ. ബ്രസീലിലെ മിനാസ് ജെറെയ്സ് സംസ്ഥാനത്തെ ട്രെസ് കോറാകോസിലെ വീട്ടിൽ പെലെ ജനിച്ചു വീണ മുറിയാണ് ചിത്രത്തിൽ. പെലെയുടെ അമ്മ സെലെസ്റ്റയുടെ ആഗ്രഹപ്രകാരം പഴമ നിലനിർത്തിക്കൊണ്ടു തന്നെയാണ് കാസ പെലെ എന്നറിയപ്പെടുന്ന വീട് പിൽക്കാലത്ത് നവീകരിച്ചത്. 

room
ബ്രസീലിലെ മിനാസ് ജെറെയ്സ് സംസ്ഥാനത്തെ ട്രെസ് കോറാകോസിലെ വീട്ടിൽ പെലെ ജനിച്ചു വീണ മുറിയാണ് ചിത്രത്തിൽ

പെലെ തന്റെ രണ്ടാം വീടു പോലെ കണ്ട സാന്റോസ് ക്ലബ്ബിന്റെ മൈതാനമായ വില ബെൽമിറോയിൽ ഇന്നലെ ഇതിഹാസ താരത്തിന്റെ ഭൗതിക ശരീരം എത്തിച്ചപ്പോൾ ഭാര്യ മാർസ്യ അയോകി (വലത്ത്) അന്ത്യോപചാരം അർപ്പിക്കുന്നതാണ് ചിത്രത്തിൽ. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ഉൾപ്പെടെ പതിനായിരങ്ങളാണ് പെലെയെ അവസാനമായി ഒരു നോക്കു കാണാൻ മൈതാനത്തേക്ക് ഒഴുകിയെത്തിയത്.

English Summary: The world bids farewell to Pele

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com