ഫൈനൽ പാസ്, ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ നിത്യവിശ്രമത്തിലേക്ക്
സാന്റോസ്∙പതിനായിരങ്ങൾ പങ്കുചേർന്ന വിലാപയാത്രയ്ക്കൊടുവിൽ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ നിത്യവിശ്രമത്തിലേക്ക്. ബ്രസീലിയൻ ക്ലബ്ബായ സാന്റോസിന്റെ വില ബെൽമിറോ മൈതാനത്തിലെ പൊതുദർശനത്തിനു ശേഷം ഇന്ത്യൻ സമയം ഇന്നലെ രാത്രിയാണ് പെലെയുടെ

സാന്റോസ്∙പതിനായിരങ്ങൾ പങ്കുചേർന്ന വിലാപയാത്രയ്ക്കൊടുവിൽ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ നിത്യവിശ്രമത്തിലേക്ക്. ബ്രസീലിയൻ ക്ലബ്ബായ സാന്റോസിന്റെ വില ബെൽമിറോ മൈതാനത്തിലെ പൊതുദർശനത്തിനു ശേഷം ഇന്ത്യൻ സമയം ഇന്നലെ രാത്രിയാണ് പെലെയുടെ ഭൗതികദേഹം ഫയർ ട്രക്കിൽ സാന്റോസിലെ മെമ്മോറിയൽ എക്യുമെനിക്കൽ നെക്രോപൊലിസ് ശ്മശാനത്തിലെത്തിച്ചത്.
ബ്രസീൽ പ്രസിഡന്റ് ലുല ഡാ സിൽവ ഉൾപ്പെടെയുള്ളവരാണ് യാത്രയെ അനുഗമിച്ചത്. പാട്ടു പാടിയും വാദ്യമേളങ്ങൾ മുഴക്കിയും ആരാധകർ ഫുട്ബോൾ രാജാവിനു വിടചൊല്ലി. സാന്റോസിൽ പെലെയുടെ അമ്മ സെലെസ്റ്റെ അരാന്റസ് താമസിക്കുന്ന വസതിക്കരികിലൂടെയാണ് യാത്ര ശ്മശാനത്തിലേക്കു നീങ്ങിയത്. സംസ്കാരച്ചടങ്ങിൽ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്.
English Summary: Pele funeral at Brazil, Santos