പെലെയുടെ ഭൗതികദേഹം സംസ്കരിച്ചു
ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയുടെ ഭൗതികദേഹം അന്ത്യോപചാരങ്ങൾക്കു ശേഷം സംസ്കാരത്തിനായി സാന്റോസിലെ മെമ്മോറിയൽ എക്യുമെനിക്കൽ നെക്രോപൊലിസ് സെമിത്തേരിയിൽ എത്തിച്ചപ്പോൾ. പെലെയുടെ മക്കളും കൊച്ചുമക്കളും ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് ഈ ചടങ്ങിൽ പങ്കെടുത്തത്.

സാന്റോസ്∙ ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയുടെ ഭൗതികദേഹം അന്ത്യോപചാരങ്ങൾക്കു ശേഷം സാന്റോസിലെ മെമ്മോറിയൽ എക്യുമെനിക്കൽ നെക്രോപൊലിസ് സെമിത്തേരിയിൽ സംസ്കരിച്ചു. പെലെയുടെ മക്കളും കൊച്ചുമക്കളും ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് ഈ ചടങ്ങിൽ പങ്കെടുത്തത്. ബ്രസീലിന്റെയും സാന്റോസ് ഫുട്ബോൾ ക്ലബ്ബിന്റെയും പതാക പുതപ്പിച്ചാണ് പെലെയ്ക്ക് അന്ത്യവിശ്രമത്തിനു പേടകമൊരുക്കിയത്.
മെമ്മോറിയൽ എക്യുമെനിക്കൽ നെക്രോപൊലിസ് ശ്മശാനത്തിന്റെ കവാടത്തിൽ പെലെയുടെ ശിൽപങ്ങൾ സ്ഥാപിച്ചു. 14 നിലകളിലായി 16,000 ശവക്കല്ലറകളുള്ള മെമ്മോറിയൽ സെമിത്തേരി ലോകത്തിലെ ഏറ്റവും ഉയരമുള്ള ശ്മശാനം എന്ന പേരിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുണ്ട്.
English Summary: bid farewell to pele