‘ലയണൽ മെസ്സി 2026 ലോകകപ്പും കളിക്കണം, അർജന്റീന ടീമിന്റെ ആഗ്രഹം’
ബ്യൂനസ് ഐറിസ്∙ സൂപ്പർ താരം ലയണൽ മെസ്സി 2026 ലോകകപ്പും കളിക്കണമെന്നാണ് അർജന്റീന ഫുട്ബോൾ ടീമിന്റെ ആഗ്രഹമെന്ന് അർജന്റീന താരം അലെക്സിസ് മാക് അലിസ്റ്റർ. മെസ്സി ദേശീയ ടീം വിടുന്നതിനോടു യോജിപ്പില്ലെന്നും താരം ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. യുഎസ്, കാനഡ, മെക്സിക്കോ എന്നീ

ബ്യൂനസ് ഐറിസ്∙ സൂപ്പർ താരം ലയണൽ മെസ്സി 2026 ലോകകപ്പും കളിക്കണമെന്നാണ് അർജന്റീന ഫുട്ബോൾ ടീമിന്റെ ആഗ്രഹമെന്ന് അർജന്റീന താരം അലെക്സിസ് മാക് അലിസ്റ്റർ. മെസ്സി ദേശീയ ടീം വിടുന്നതിനോടു യോജിപ്പില്ലെന്നും താരം ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍ 2026ലാണ് അടുത്ത ഫിഫ ലോകകപ്പ് നടക്കേണ്ടത്. ആ സമയത്ത് മെസ്സിക്ക് 39 വയസ്സായിരിക്കും പ്രായം.
‘‘ഖത്തറിൽ തന്റെ അവസാന ലോകകപ്പ് കളിക്കുന്നുവെന്നാണു മെസ്സി പറഞ്ഞത്. എന്നാൽ ഞങ്ങൾ അത് ആഗ്രഹിക്കുന്നില്ല. മെസ്സി അർജന്റീന ടീമിനൊപ്പം തുടരണമെന്നാണ് ആഗ്രഹം. അക്കാര്യം മെസ്സിക്കും അറിയാം. എന്താണു നടക്കുകയെന്നു നമുക്കു നോക്കാം. ലോകകപ്പ് വിജയത്തിനു ശേഷം ഞങ്ങൾ ഒരുപാടൊന്നും സംസാരിച്ചിരുന്നില്ല, കാരണം ഞങ്ങൾക്ക് വിജയം ആഘോഷിക്കണമായിരുന്നു.’’– അലെക്സിസ് മാക് അലിസ്റ്റർ പറഞ്ഞു.
ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് അർജന്റീന കിരീടം ഉയർത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും 3–3ന് സമനിലയിലായ മത്സരം ഷൂട്ടൗട്ടിൽ അർജന്റീന സ്വന്തമാക്കുകയായിരുന്നു. ഫൈനലിൽ രണ്ടു ഗോളുകളാണ് മെസ്സി നേടിയത്. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം.
English Summary: Argentina wants Lionel Messi to play in the 2026 FIFA World Cup