മഡ്രിഡ്∙ സ്പാനിഷ് ലാലിഗ മത്സരത്തിനിടെ ഗ്രൗണ്ടിൽ താരങ്ങളുടെ കയ്യാങ്കളി. ബാർസിലോനയുടെ സ്പാനിഷ് മുന്നേറ്റ താരം ഫെറാൻ ടോറസും അത്‍ലറ്റികോ മഡ്രിഡിന്റെ മോണ്ടിനെഗ്രോ താരം സ്റ്റെഫാൻ സാവിച്ചും തമ്മിലാണു മത്സരത്തിനിടെ ഏറ്റുമുട്ടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ്∙ സ്പാനിഷ് ലാലിഗ മത്സരത്തിനിടെ ഗ്രൗണ്ടിൽ താരങ്ങളുടെ കയ്യാങ്കളി. ബാർസിലോനയുടെ സ്പാനിഷ് മുന്നേറ്റ താരം ഫെറാൻ ടോറസും അത്‍ലറ്റികോ മഡ്രിഡിന്റെ മോണ്ടിനെഗ്രോ താരം സ്റ്റെഫാൻ സാവിച്ചും തമ്മിലാണു മത്സരത്തിനിടെ ഏറ്റുമുട്ടിയത്. മത്സരത്തിന്റെ ഇന്‍ജറി ടൈമിലായിരുന്നു ഗ്രൗണ്ടിൽ താരങ്ങളുടെ ഗുസ്തി. കളിക്കിടെ ഗ്രൗണ്ടിൽ വീണ താരങ്ങൾ പരസ്പരം പോരടിക്കുകയായിരുന്നു.

ഇതിനിടെ ടോറസ് സാവിച്ചിന്റെ മുടിയിൽ പിടിച്ചുവലിക്കുകയും ചെയ്തു. സംഭവത്തിനു പിന്നാലെ റഫറി രണ്ടു താരങ്ങൾ‌ക്കും റെഡ് കാർഡ് നൽകി ഗ്രൗണ്ടിൽനിന്ന് പറഞ്ഞുവിട്ടു. ടോറസിന്റെ കഴുത്തിനു പിടിച്ചതിനാണ് സാവിച്ചിനെതിരായ നടപടി. രണ്ടു താരങ്ങൾക്കുമെതിരെ ലാലിഗ അധികൃതരുടെ അന്വേഷണം തുടരുകയാണ്. കുറ്റക്കാരായി കണ്ടെത്തിയാൽ മത്സരങ്ങളിൽ വിലക്ക് ഉൾപ്പെടെ നേരിടേണ്ടിവരും.

ADVERTISEMENT

ഇരു താരങ്ങളുടേയും ഏറ്റുമുട്ടലിന്റെ വിഡിയോ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായി. മത്സരത്തിൽ അത്‍ലറ്റിക്കോയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാർസിലോന കീഴടക്കിയത്. 22–ാം മിനിറ്റിൽ ഔസ്മാനെ ഡെംബെലെയാണ് ബാഴ്സയുടെ വിജയ ഗോൾ നേടിയത്.

English Summary: Barcelona's Ferran Torres, Atletico's Stefan Savic embroiled in ugly on-field fight during Spanish League tie