സൂപ്പർ കെയ്ൻ; ടോട്ടനം ടോപ്സ്കോറർ പട്ടികയിൽ ഹാരി കെയ്ൻ ജിമ്മി ഗ്രീവ്സിനൊപ്പം ഒന്നാമത്
ലണ്ടൻ ∙ ഫുൾഹാമിനെ 1–0ന് തോൽപിച്ച മത്സരത്തിലെ വിജയഗോൾ പേരിൽ കുറിച്ച ഹാരി കെയ്ൻ ടോട്ടനം ഹോട്സ്പർ ഫുട്ബോൾ ക്ലബ്ബിന്റെ ചരിത്രത്തിലെ ടോപ്സ്കോറർമാരുടെ നിരയിൽ ഒന്നാം സ്ഥാനത്തെത്തി. ക്ലബ്ബിനായി കെയ്ൻ നേടിയ 266–ാമത്തെ ഗോളായിരുന്നു ഇത്. ക്ലബ്ബിന്റെ ഇതിഹാസതാരം ജിമ്മി ഗ്രീവ്സിന്റെ നേട്ടത്തിനൊപ്പമെത്തി

ലണ്ടൻ ∙ ഫുൾഹാമിനെ 1–0ന് തോൽപിച്ച മത്സരത്തിലെ വിജയഗോൾ പേരിൽ കുറിച്ച ഹാരി കെയ്ൻ ടോട്ടനം ഹോട്സ്പർ ഫുട്ബോൾ ക്ലബ്ബിന്റെ ചരിത്രത്തിലെ ടോപ്സ്കോറർമാരുടെ നിരയിൽ ഒന്നാം സ്ഥാനത്തെത്തി. ക്ലബ്ബിനായി കെയ്ൻ നേടിയ 266–ാമത്തെ ഗോളായിരുന്നു ഇത്. ക്ലബ്ബിന്റെ ഇതിഹാസതാരം ജിമ്മി ഗ്രീവ്സിന്റെ നേട്ടത്തിനൊപ്പമെത്തി കെയ്ൻ.
ഈ വിജയത്തോടെ ടോട്ടനം ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ പോയിന്റ് പട്ടികയിൽ 5–ാം സ്ഥാനത്തുമെത്തി. ആദ്യ പകുതിയുടെ ഇൻജറി ടൈമിലായിരുന്ന കെയ്നിന്റെ ഗോൾ പിറന്നത്. സീസണിൽ കെയ്നിന്റെ പ്രിമിയർ ലീഗ് ഗോൾ നേട്ടം 15 ആയി.
ഇതിനകം തന്നെ 25 ഗോളുകൾ നേടിയ മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാലൻഡ്, രണ്ടാം സ്ഥാനത്തുള്ള കെയ്നിന്റെ നേട്ടത്തിന്റെ പകിട്ടു കുറയ്ക്കുന്നുവെന്നു മാത്രം.
ടോട്ടനത്തിന് 21 കളിയിൽ 36 പോയിന്റ്. 20 കളിയിൽ 39 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡാണ് പട്ടികയിൽ 4–ാം സ്ഥാനത്ത്.
English Summary : Harry kane shares tottenham top scorer ranking with jimmy greaves