‘മഞ്ഞപ്പട കാത്തിരിക്കുന്നു, കേരള ബ്ലാസ്റ്റേഴ്സിനു വിജയിക്കണം; വേണ്ടതെല്ലാം ചെയ്യാൻ തയാറാണ്’
ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായി രണ്ടു തോൽവികളേൽപിച്ച വേദന മറികടക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച (ജനുവരി 29) കളിക്കാനിറങ്ങുന്നത്. കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. പോയിന്റു പട്ടികയിലെ അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ് ഇതുവരെ ജയിച്ചത് ഒരു കളി മാത്രമാണ്. കൊച്ചിയിലെ ആരാധകരെ സാക്ഷിയാക്കി വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ഈ സാഹചര്യത്തിൽ മനോരമ ഓൺലൈനുമായി സംസാരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ വിശ്വസ്തനായ സ്പാനിഷ് താരം വിക്ടർ മോംഗിൽ. ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെയുള്ള പ്രകടനത്തെ അദ്ദേഹം എങ്ങനെ വിലയിരുത്തുന്നു? എവേ മത്സരങ്ങൾ ടീമിന് സമ്മർദം സൃഷ്ടിക്കുന്നുണ്ടോ? എതിരാളികളുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു? ബ്ലാസ്റ്റേഴ്സ് ആരാധകരോട്, മഞ്ഞപ്പടയോട് എന്താണു പറയാനുള്ളത്? മനസ്സു തുറക്കുകയാണ് വിക്ടർ മോംഗിൽ..

∙ ഇന്ത്യൻ സൂപ്പർ ലീഗിൽ മത്സരങ്ങൾ അവസാന പാദത്തിലെത്തി നിൽക്കുകയാണ്. പ്ലേ ഓഫ് പോരാട്ടങ്ങൾ അടുത്തെത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെയുള്ള പ്രകടനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
ഞങ്ങൾ ഒരു ലക്ഷ്യത്തിലാണുള്ളത്. പ്ലേ ഓഫ് മത്സരങ്ങൾക്ക് ഒരു സ്ഥാനം ലഭിക്കുന്നതിനാണു പോരാടുന്നത്. പറ്റാവുന്നിടത്തോളം മുകളിലേക്കെത്താനാണ് ടീം ആഗ്രഹിക്കുന്നത്. അവസാനം വരെ കേരള ബ്ലാസ്റ്റേഴ്സ് അതിനായി പോരാടുമെന്ന് ഉറപ്പു നൽകാം. ഗ്രൗണ്ടിൽ മികച്ച പ്രകടനങ്ങളാണു ടീം ലക്ഷ്യമിടുന്നത്.
∙ കഴിഞ്ഞ മത്സരങ്ങളിൽ കരുത്തരായ മുംബൈ സിറ്റി എഫ്സിയോടും എഫ്സി ഗോവയോടും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. ലീഗ് ഘട്ടത്തില്‍ ബ്ലാസ്റ്റേഴ്സിന് ഇനി ബാക്കിയുള്ളതിൽ അധികവും എവേ മത്സരങ്ങളാണ്. ബ്ലാസ്റ്റേഴ്സ് കൂടുതൽ സമ്മർദത്തിലായോ?
ഇന്ത്യൻ സൂപ്പർ ലീഗ് 2023 സീസണിന്റെ തുടക്കം മുതൽ ഞങ്ങൾ സമ്മർദത്തിലായിരുന്നു. പക്ഷേ കുഴപ്പമില്ല, കാരണം ഒരു ക്ലബിന്റെയും പദ്ധതിയുടേയും ലക്ഷ്യത്തിന്റേയും ഭാഗമാകുമ്പോഴുള്ള സൗന്ദര്യമാണത്. ഓരോ മത്സരങ്ങളും പരീക്ഷണങ്ങളായാണു ഞങ്ങൾ കാണുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ കളികള്‍ക്ക് കാഴ്ചക്കാരും ഏറെയുണ്ട്. ലീഗിന്റെ അവസാന പാദത്തിലെ പോരാട്ടങ്ങൾക്കു ഞങ്ങൾ തയാറാണ്.
∙ എതിരാളികൾ എന്ന നിലയിൽ മുംബൈ സിറ്റി എഫ്സി, എടികെ മോഹൻ ബഗാൻ, ഹൈദരാബാദ് എഫ്സി എന്നീ ടീമുകളുടെ പ്രകടനം എങ്ങനെ നോക്കിക്കാണുന്നു.?
സ്വന്തം ടീം ഫിലോസഫി അതേപടി തുടരുന്ന രണ്ടു ടീമുകളാണു മുംബൈ സിറ്റി എഫ്സിയും ഹൈദരാബാദും. കഴിഞ്ഞ സീസണിൽ അവർ എന്താണോ ചെയ്തത് അതിന്റെ തുടർച്ചയാണ് ഇപ്പോഴുമുള്ളത്. ലീഗിന്റെ അവസാനം പോയിന്റ് പട്ടികയിൽ നമുക്ക് അതിന്റെ ഫലം കാണാം. അവരുടെ കാര്യം പോലെയാണു കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനവും, ഞങ്ങളും ഇപ്പോൾ മുന്നിൽ തന്നെയുണ്ട്. തുടർച്ചയെന്നതാണ് ഈ ടീമുകളുടെയെല്ലാം കാര്യത്തിൽ പ്രധാനമായുള്ളത്. എടികെ മോഹൻ ബഗാൻ ഇക്കാര്യത്തില്‍ കുറച്ചു വ്യത്യസ്തമാണ്. അവരുടെ താരങ്ങളുടെ മികവു കൊണ്ടാണ് അവർ മുന്നിലേക്കെത്തുന്നത്.
∙ വളരെയേറെ പ്രതീക്ഷയോടെയാണ് വിക്ടർ മോംഗിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേർന്നത്. താങ്കൾക്ക് ആവശ്യത്തിന് പ്ലേയിങ് ടൈം കിട്ടുന്നില്ലെന്നും താങ്കളുടെ മികവ് പൂർണമായും പുറത്തെടുക്കാനായില്ലെന്നും ആരാധകർ പരാതിപ്പെടുന്നു. എന്തു തോന്നുന്നു.?
വലിയൊരു ക്ലബിലേക്കാണു ഞാൻ കളിക്കാനായി വന്നിട്ടുള്ളത്. ഒരു ശക്തമായ ടീം ഇവിടെയുണ്ട്. ഏതൊരു താരവും കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാൻ ആഗ്രഹിക്കും. ടീമിനകത്തെ മത്സരവും വളരെ കൂടുതലാണ്. മാർകോ (ലെസ്കോവിച്) കേരള ബ്ലാസ്റ്റേഴ്സിൽ നന്നായി കളിച്ചു വരികയായിരുന്നു. ലെസ്കോവിച്ചിനെ പോലെയുള്ള താരങ്ങൾ കൂടെയുണ്ടാകുമ്പോഴാണ് ക്ലബ്ബ് കൂടുതൽ ഉയരങ്ങളിലേക്കെത്തുന്നത്. അപ്പോഴാണ് നിങ്ങൾക്കു വലിയ കാര്യങ്ങൾ സ്വപ്നം കാണാനാകുക. വളരെയേറെ മത്സരബുദ്ധിയുള്ള ഒരാളാണു ഞാനെന്നു പറയാം. കഴിവിന്റെ പരമാവധി പുറത്തെടുക്കാൻ അവസാനം വരെ ഞാൻ പോരാടും.
∙ ഒരു ഇടവേളയ്ക്കു ശേഷം പരുക്കുകൾ വീണ്ടും ബ്ലാസ്റ്റേഴ്സിന് തലവേദനയാകുകയാണ്. സന്ദീപ് സിങ്ങിന്റെയും മാർകോ ലെസ്കോവിച്ചിന്റെയും പരുക്കുകൾ ടീമിന്റെ പ്രകടനത്തെ മോശമായി ബാധിച്ചോ? ടീം എങ്ങനെയാണ് ഈയൊരു പ്രശ്നം മറികടക്കുക?
ഞാൻ നേരത്തേ പറഞ്ഞതുപോലെ ടീമിനകത്തു തന്നെ വലിയ മത്സരമുണ്ട്. ഒരുപാടു പ്രതിഭകളും അതു പ്രകടിപ്പിക്കാനുള്ള ആഗ്രഹവുമുണ്ട്. അങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനു രൂപം നൽകിയത്. ഇപ്പോൾ ഞങ്ങൾ പ്ലേ ഓഫിനു വളരെ അടുത്താണ്. ഉറച്ചൊരു ചുവടുവയ്പിനാണ് ഇപ്പോൾ ഞങ്ങൾ ആഗ്രഹിക്കുന്നത്. ബ്ലാസ്റ്റേഴ്സിനെ വിജയത്തിലെത്തിക്കാൻ അങ്ങനെയാണു ഞങ്ങൾക്കു സാധിക്കുക.
∙ സീസണിലെ പല മത്സരങ്ങളിലും നമ്മൾ കണ്ടു കഴിഞ്ഞൊരു കാര്യമുണ്ട്. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന് ഒരു പക്ഷേ പ്രതീക്ഷയ്ക്കൊത്ത കളി പുറത്തെടുക്കാനായില്ലെങ്കിൽ, രണ്ടാം പകുതിയിൽ കളി അപ്പാടെ മാറിപ്പോകുന്നു. മത്സരങ്ങളുടെ രണ്ടാം പകുതികളിൽ ബ്ലാസ്റ്റേഴ്സ് തകർത്തു കളിക്കുന്നു. ഹാഫ് ടൈമിൽ ടീമിന് കിട്ടുന്ന ഊർജം എന്താണ്? താരങ്ങളെ അതെങ്ങനെ അതിവേഗം മാറ്റിയെടുക്കുന്നു?
മത്സരത്തിൽ എതിരാളികളും അവരുടെ തന്ത്രങ്ങൾ പയറ്റിനോക്കും. മൈതാനത്ത് എത്തുന്നതു മുതൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ആഗ്രഹിക്കുന്ന ടീമാണു ഞങ്ങളുടേത്. കേരള ബ്ലാസ്റ്റേഴ്സിനു പിന്തുടരുന്നതിനായി മികച്ചൊരു പാതയും മുന്നിലുണ്ട്. കളിയിൽ എത്രത്തോളം നിയന്ത്രണങ്ങൾ ഞങ്ങൾക്കുണ്ടെന്നതിൽ കാര്യമില്ല, സമയവും സാഹചര്യങ്ങളും എല്ലാം ഫുട്ബോളിൽ പ്രധാനപ്പെട്ടതാണ്. എല്ലാ കാര്യങ്ങളും 11 താരങ്ങളും അതേപടി തുടരുകയെന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്ലേ ഓഫിൽ ഇത്തരം രീതികൾ പ്രധാനമാണ്. അവ എങ്ങനെ കൈകാര്യം ചെയ്യണമെന്നതു ഞങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.
∙ ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയ താരങ്ങളെ വാർത്തെടുക്കുന്നതിലും കൂടുതൽ അവസരം നല്‍കുന്നതിലും മുൻപന്തിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം. ഒരു വിദേശ താരം എന്ന നിലയിൽ ഈയൊരു പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
കേരള ബ്ലാസ്റ്റേഴ്സില്‍ ഭാവിയിലേക്കുള്ള താരങ്ങൾ ഒരുപാടുള്ളത് ഒരു മികവായാണ് എനിക്കു തോന്നുന്നത്. ഈ വര്‍ഷം നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ചില താരങ്ങള്‍ പുറത്തുവന്നത് കഴിഞ്ഞ വർഷമാണ്. ഈ വർഷം കണ്ടെത്തിയ പുതിയ പ്രതിഭകൾ അടുത്ത സീസണുകളിൽ ടീമിന്റെ പ്രധാന താരങ്ങളായിരിക്കും. ഒരു ക്ലബ് ഉറപ്പായും തുടർന്നുകൊണ്ടിരിക്കേണ്ട ഒരു പ്രക്രിയയാണിത്.
∙ താങ്കൾ മുൻപ് കളിച്ചിരുന്ന ഒഡിഷ, എടികെ ടീമുകളിൽനിന്ന് ബ്ലാസ്റ്റേഴ്സിനെ വ്യത്യസ്തമാക്കുന്ന ഘടകം എന്താണ്.?
ഞാൻ കണ്ടെത്തിയ ഏറ്റവും വലിയ വ്യത്യാസം ഈ ആരാധകര്‍ തന്നെയാണ്. അവിശ്വസനീയമായ രീതിയിലാണ് ക്ലബിനു പിന്തുണ ലഭിക്കുന്നത്. അവർ ക്ലബിനെ സ്നേഹിക്കുന്ന രീതി വിവരിക്കാൻ ഈ വാക്കുകൾ പോലും മതിയാകില്ല. പരിശീലന സെഷൻ, തെരുവുകൾ, കൊച്ചിയിലെ മത്സരങ്ങൾ, എവേ മത്സരങ്ങൾ എല്ലായിടത്തും അവരുണ്ട്. ഞങ്ങൾ ഒരിക്കലും തനിച്ചല്ലെന്ന് അറിയുന്നത് മനോഹരമായൊരു കാര്യമാണ്. വിവിധ മേഖലകളുടെ വികസനത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് പ്രവർത്തിക്കുന്നു. അതാണു ക്ലബിനു വളരാനും മികച്ച അടിത്തറയുണ്ടാക്കാനും വിജയം കൈവരിക്കാനും പ്രേരിപ്പിക്കുന്നത്.
∙ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം എപ്പോഴും മഞ്ഞപ്പടയെന്ന ആരാധകരുമുണ്ട്. എവേ മത്സരങ്ങളില്‍ പോലും ഇത്രയേറെ ആരാധക പിന്തുണ ഐഎസ്എല്ലിൽ മറ്റൊരു ടീമിനും അവകാശപ്പെടാൻ സാധിക്കില്ല. ആരാധകരോട് എന്താണ് പറയാനുള്ളത്.?
മഞ്ഞപ്പടയുടെ ശക്തി എല്ലായ്പ്പോഴും ഞങ്ങളുടെ കൂടെയുണ്ട്. അവരുടെ ചിരിയും, ഊർജവും, വലിയ കാര്യങ്ങൾ നേടാനുള്ള ആഗ്രഹവും എല്ലാം ഞാനിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതു ഞാന്‍ മറക്കില്ല. ആരാധകരെ സന്തോഷിപ്പിക്കുന്നതിനായി വേണ്ടതെല്ലാം ചെയ്യുമെന്നു ഞാൻ ഉറപ്പു നൽകുകയാണ്. വര്‍ഷങ്ങളായി ആ നിമിഷത്തിനു വേണ്ടി അവർ കാത്തിരിക്കുന്നു. വിജയിച്ച് കേരള ബ്ലാസ്റ്റേഴ്സിനു ചരിത്രം രചിക്കണം.
∙ ഐഎസ്എല്ലിനു ശേഷം സൂപ്പർ കപ്പ് മത്സരങ്ങളും കേരളത്തിലാണു നടക്കുന്നത്. സൂപ്പർ കപ്പിനായുള്ള ബ്ലാസ്റ്റേഴ്സിന്റെ തയാറെടുപ്പുകൾ തുടങ്ങിയോ?
ഇന്ത്യൻ സൂപ്പർ ലീഗിലാണ് ഇപ്പോൾ ടീമിന്റെ ശ്രദ്ധയത്രയും. പ്ലേ ഓഫ് ഉറപ്പാക്കണം. ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ എനിക്കു പ്രധാന പങ്കുവഹിക്കണം. സൂപ്പർ കപ്പിന് ശ്രദ്ധ നൽകാൻ ഇനിയും സമയമുണ്ടാകുമെന്നാണു കരുതുന്നത്. കേരളത്തിലെ ആരാധകർക്ക് ഇങ്ങനെയൊരു അന്തരീക്ഷം കൂടുതൽ ആസ്വദിക്കാൻ കഴിയുമെന്ന കാര്യം ഉറപ്പാണ്.
English Summary: Interview With Kerala Blasters player Victor Mongil