ബ്ലാസ്റ്റേഴ്സ് വീണു; ‘ബർത്ഡേ ബോയ്’ സിൽവയുടെ 10–ാം ഗോളിൽ ഈസ്റ്റ് ബംഗാളിന് ജയം (1–0)
കൊൽക്കത്ത ∙ ഇന്ന് 36–ാം ജന്മദിനം ആഘോഷിക്കുന്ന ‘ബർത്ഡേ ബോയ്’ ക്ലെയ്റ്റൻ സിൽവയുടെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഈസ്റ്റ് ബംഗാൾ. ഐഎസ്എൽ ഫുട്ബോളിലെ ആവേശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം. മത്സരത്തിന്റെ 77–ാം മിനിറ്റിലാണ് ക്ലെയ്റ്റൻ സിൽവയിലൂടെ ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം

കൊൽക്കത്ത ∙ ഇന്ന് 36–ാം ജന്മദിനം ആഘോഷിക്കുന്ന ‘ബർത്ഡേ ബോയ്’ ക്ലെയ്റ്റൻ സിൽവയുടെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഈസ്റ്റ് ബംഗാൾ. ഐഎസ്എൽ ഫുട്ബോളിലെ ആവേശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം. മത്സരത്തിന്റെ 77–ാം മിനിറ്റിലാണ് ക്ലെയ്റ്റൻ സിൽവയിലൂടെ ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം തകർത്ത് ഈസ്റ്റ് ബംഗാൾ വിജയഗോൾ നേടിയത്. സീസണിൽ സിൽവയുടെ 10–ാം ഗോളാണിത്. ആദ്യപകുതിയിൽ ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം വി.പി.സുഹൈർ നേടിയ ഗോൾ ഓഫ്സൈഡായതിനെ തുടർന്ന് റഫറി അനുവദിച്ചിരുന്നില്ല.
ജയിച്ചെങ്കിലും 16 കളികളിൽനിന്ന് 15 പോയിന്റുമായി ഈസ്റ്റ് ബംഗാൾ ഒൻപതാം സ്ഥാനത്തു തന്നെ തുടരുന്നു. തുടർച്ചയായ നാലു തോൽവികൾക്കു ശേഷമാണ് ഈസ്റ്റ് ബംഗാൾ വിജയവഴിയിൽ തിരിച്ചെത്തിയത്. ബ്ലാസ്റ്റേഴ്സ് ആകട്ടെ, കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചിരുന്നു. ഇത്തവണ തോറ്റെങ്കിലും ബ്ലാസ്റ്റേഴ്സ് 16 കളികളിൽനിന്ന് 28 പോയിന്റുമായി മൂന്നാം സ്ഥാനം നിലനിർത്തി.
ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധപ്പിഴവിൽ നിന്നാണ് ഈസ്റ്റ് ബംഗാൾ ലീഡ് നേടിയത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽനിന്ന് റാഞ്ചിയെടുത്ത പന്തുമായി ഇടതുവിങ്ങിലൂടെ ഈസ്റ്റ് ബംഗാൾ താരം നവോരം സിങ്ങിന്റെ മുന്നേറ്റം. ഒന്നാം പോസ്റ്റിന് തൊട്ടരികിൽവച്ച് നവോരം സിങ് തൊടുത്ത ഷോട്ട് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ വിക്ടർ മോംഗിലിന്റെ ദേഹത്തുതട്ടി ഗതിമാറി പോസ്റ്റിലേക്കു വന്നെങ്കിലും ഗോൾകീപ്പർ കരൺജിത് സിങ് തടുത്തു. പന്ത് കരൺജിത്തിന് കയ്യിലൊതുക്കാനാകാതെ പോയത് വിനയായി. വീണ്ടും പോസ്റ്റിന് സമാന്തരമായി നീങ്ങിയ പന്ത് ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം ഡാനിഷ് ഫാറൂഖ് തട്ടിയകറ്റാൻ ശ്രമിച്ചെങ്കിലും ക്ലെയ്റ്റൻ സിൽവയുടെ കാലിൽത്തട്ടി പന്ത് വലയിൽ. സ്കോർ 1–0.
മത്സരത്തിന്റെ 42–ാം മിനിറ്റിൽ നവോരം സിങ്ങിന്റെ പാസിൽനിന്ന് സുഹൈർ നേടിയ ഗോളാണ്, താരം ഓഫ്സൈഡായതിനെ തുടർന്ന് റഫറി നിഷേധിച്ചത്. ഇതിനു പുറമെ, ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിൽ പകരക്കാരൻ ഗോൾകീപ്പർ കരൺജിത് സിങ്ങിന്റെ മികച്ച സേവുകളും ബ്ലാസ്റ്റേഴ്സിന് തുണയായി. ആദ്യപകുതിയുടെ ഇൻജറി ടൈമിൽ ക്ലെയ്റ്റൻ സിൽവയുടെ രണ്ടു ഗോൾശ്രമങ്ങളാണ് കരൺജിത് സിങ് അവിശ്വസനീയമായി തടുത്തിട്ടത്. ഇതിനു പിന്നാലെ ലഭിച്ച കോർണറിൽനിന്ന് വന്ന പന്തിൽ തലവച്ച വി.പി. സുഹൈറിന്റെ ഹെഡർ നേരിയ വ്യത്യാസത്തിൽ പുറത്തു പോയതും ബ്ലാസ്റ്റേഴ്സിന് തുണയായി. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് താരം ജിയാന്നുവിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ കമൽജിത്തും അവിശ്വസനീയമായി രക്ഷപ്പെടുത്തി.
∙ ഇക്കുറി അഴിച്ചുപണിയില്ല
6 മാറ്റങ്ങളുമായി കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ നേരിട്ട മഞ്ഞപ്പട 2 ഗോൾ വിജയം നേടിയെങ്കിലും പ്രതിരോധത്തിലും മുന്നേറ്റ – മധ്യനിരകളിലും പിഴവുകൾ തെളിഞ്ഞു കണ്ടിരുന്നു. പക്ഷേ, ഇക്കുറിയും അതേ ടീമിനെ നിലനിർത്തിയാണ് ഈസ്റ്റ് ബംഗാളിനെതിരെ വുക്കൊമനോവിച്ച് ടീമിനെ ഇറക്കിയത്. പരുക്കേറ്റ ലെസ്കോവിച്ച്, പനി ബാധിച്ച ഗോൾകീപ്പർ പ്രഭ്സുഖൻ ഗിൽ എന്നിവർ ഇന്നും പുറത്തിരുന്നു. ഗോൾവലയ്ക്കു മുന്നിൽ കരൺജിത് സിങ്ങും മുന്നേറ്റത്തിൽ ഡയമന്റകോസ് – ജിയാനു സഖ്യവും നോർത്ത് ഈസ്റ്റിനെതിരെ തിളങ്ങിയ ബ്രെയ്സ് മിറാൻഡയും ആദ്യ ഇലവനിൽ ഇടംപിടിച്ചു.
English Summary: Kerala Blasters vs East Bengal Match Updates, Live