സൂപ്പർ താരത്തെ ടീമിൽ കയറ്റാൻ ഇറക്കിവിട്ടു; റോണോ ഇംപാക്ട് എവിടെ? അബൂബക്കർ ചിരിക്കുന്നു!
ആ ചുവപ്പുകാർഡ് കണ്ട‌് പുറത്താകുമ്പോൾ അത്യാഹ്ലാദത്തോടെ വിൻസന്റ് അബൂബക്കർ ഓടിപ്പാഞ്ഞത് കളത്തിനു പുറത്തേക്കല്ല, ലോകമെമ്പാടുമുള്ള കാണികളുടെ ഹൃദയത്തിലേക്കായിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ സ്വന്തം ക്ലബ് ചുവപ്പുകാർഡ് കാണിച്ചപ്പോൾ ആ കാമറൂണുകാരൻ ശരിക്കും കരഞ്ഞിട്ടുണ്ടാകും. പക്ഷേ ഒരു മാസത്തിനകം ‘ഗ്രീൻ കാർഡു’മായി മറ്റൊരു ക്ലബ്ബിൽ കാലുകുത്തിയപ്പോൾ ഈ താരം കൊണ്ടുവന്നത് തുടർവിജയങ്ങൾ, ഐശ്വര്യം. വിൻസന്റിനു പകരമെത്തിയ വമ്പൻ, ക്ലബ്ബിനായി ഒരു ഗോൾ നേടിയെങ്കിലും ആ കളിയിൽ ജയം കൊണ്ടുവരാനായില്ല. ഒരു ചാംപ്യൻഷിപ്പിൽനിന്ന് ടീം പുറത്താകുകയും ചെയ്തു. വിൻസന്റ് അബൂബക്കറും ക്രിസ്റ്റ്യാനോ റൊണാൾഡോയും... ഫുട്ബോൾ ലോകം ഇരുവരെയും മാറിമാറിനോക്കുകയാണ്. ഖത്തർ ലോകകപ്പിന്റെ മായാത്ത ചിത്രങ്ങളിൽ ഏറ്റവും കരുത്തുറ്റതാണ് കാമറൂൺ നായകൻ വിൻസന്റിന്റെ ആഹ്ലാദപ്രകടനം. ബ്രസീലിനെതിരെ ഗോൾനേടിയശേഷം ജഴ്സിയൂരി ആഹ്ലാദം പ്രകടിപ്പിച്ച് പാഞ്ഞുവരുന്ന വിൻസന്റിന് റഫറി ഇസ്മയിൽ എൽഫത്ത് നൽകുന്നത് ചുവപ്പുകാർഡും മാർച്ചിങ് ഓർഡറുമാണ്. അതുപോലും പക്ഷേ അഭിനന്ദനത്തിന്റെ ഷേക്ക് ഹാൻഡിനൊപ്പം...! ചുവപ്പുകാർഡ് കണ്ടശേഷം ഇത്തരമൊരു സവിശേഷ കാഴ്ച ഏതെങ്കിലും കളിയിൽ മറ്റെപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ..? ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ബ്രസീലിനെതിരെ ഗോൾനേടുന്ന മൂന്നാമത്തെ ആഫ്രിക്കൻ താരമെന്ന റെക്കോർഡിനേക്കാളേറെ ആ ഗോളിന് കറുപ്പിന്റെയും കരുത്തിന്റെയും വിവിധ മാനങ്ങൾ ഓരോ കാണിയും മനസ്സിൽ കാത്തുസൂക്ഷിക്കുന്നുണ്ടാകും.

ആ ചുവപ്പുകാർഡ് കണ്ട‌് പുറത്താകുമ്പോൾ അത്യാഹ്ലാദത്തോടെ വിൻസന്റ് അബൂബക്കർ ഓടിപ്പാഞ്ഞത് കളത്തിനു പുറത്തേക്കല്ല, ലോകമെമ്പാടുമുള്ള കാണികളുടെ ഹൃദയത്തിലേക്കായിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ സ്വന്തം ക്ലബ് ചുവപ്പുകാർഡ് കാണിച്ചപ്പോൾ ആ കാമറൂണുകാരൻ ശരിക്കും കരഞ്ഞിട്ടുണ്ടാകും. പക്ഷേ ഒരു മാസത്തിനകം ‘ഗ്രീൻ കാർഡു’മായി മറ്റൊരു ക്ലബ്ബിൽ കാലുകുത്തിയപ്പോൾ ഈ താരം കൊണ്ടുവന്നത് തുടർവിജയങ്ങൾ, ഐശ്വര്യം. വിൻസന്റിനു പകരമെത്തിയ വമ്പൻ, ക്ലബ്ബിനായി ഒരു ഗോൾ നേടിയെങ്കിലും ആ കളിയിൽ ജയം കൊണ്ടുവരാനായില്ല. ഒരു ചാംപ്യൻഷിപ്പിൽനിന്ന് ടീം പുറത്താകുകയും ചെയ്തു. വിൻസന്റ് അബൂബക്കറും ക്രിസ്റ്റ്യാനോ റൊണാൾഡോയും... ഫുട്ബോൾ ലോകം ഇരുവരെയും മാറിമാറിനോക്കുകയാണ്.
ഖത്തർ ലോകകപ്പിന്റെ മായാത്ത ചിത്രങ്ങളിൽ ഏറ്റവും കരുത്തുറ്റതാണ് കാമറൂൺ നായകൻ വിൻസന്റിന്റെ ആഹ്ലാദപ്രകടനം. ബ്രസീലിനെതിരെ ഗോൾനേടിയശേഷം ജഴ്സിയൂരി ആഹ്ലാദം പ്രകടിപ്പിച്ച് പാഞ്ഞുവരുന്ന വിൻസന്റിന് റഫറി ഇസ്മയിൽ എൽഫത്ത് നൽകുന്നത് ചുവപ്പുകാർഡും മാർച്ചിങ് ഓർഡറുമാണ്. അതുപോലും പക്ഷേ അഭിനന്ദനത്തിന്റെ ഷേക്ക് ഹാൻഡിനൊപ്പം...! ചുവപ്പുകാർഡ് കണ്ടശേഷം ഇത്തരമൊരു സവിശേഷ കാഴ്ച ഏതെങ്കിലും കളിയിൽ മറ്റെപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ..? ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ബ്രസീലിനെതിരെ ഗോൾനേടുന്ന മൂന്നാമത്തെ ആഫ്രിക്കൻ താരമെന്ന റെക്കോർഡിനേക്കാളേറെ ആ ഗോളിന് കറുപ്പിന്റെയും കരുത്തിന്റെയും വിവിധ മാനങ്ങൾ ഓരോ കാണിയും മനസ്സിൽ കാത്തുസൂക്ഷിക്കുന്നുണ്ടാകും.
∙ കഥ മാറി, ക്ലബ്ബുകളും
ലോകകപ്പ് കഴിഞ്ഞെത്തിയ വിൻസന്റിനെ കാത്തിരുന്നത് മറ്റൊരു ചുവപ്പു കാർഡാണ്. അത് സ്വന്തം ക്ലബ്ബായ സൗദി അറേബ്യയിലെ അൽ നസറിൽനിന്നായിരുന്നു. അവർ ആ താരത്തെ നിർദയം പുറത്താക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന് പിണങ്ങി അൽ നസറിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുവേണ്ടിയാണ് വിൻസന്റ് ബലിയാടായത്. എന്നാൽ കാലം വിൻസന്റിന് പിന്നെയും കാത്തുവച്ചത് പുഞ്ചിരിക്കാനുള്ള വകയായിരുന്നു. റൊണാൾഡോയ്ക്കോ അത്രയൊന്നും ആഹ്ലാദിക്കാനില്ലാത്തതും. എണ്ണപ്പനയുടെ നാട്ടിലെത്തിയ റൊണാൾഡോ ഇതിനകം അൽ നസറിന്റെ മഞ്ഞക്കുപ്പായത്തിലിറങ്ങിയത് 3 കളിക്ക്. ഒരു ജയം, ഒരു ഗോൾ, ഒരു സമനില, ഒരു വമ്പൻ പരാജയം. ഒന്നിൽ മാത്രമേ ക്രിസ്റ്റ്യാനോയ്ക്ക് സ്കോർ ചെയ്യാനായുള്ളൂ, അതിൽ ടീമിനായി സമനില ഗോൾ കണ്ടെത്താനായി എന്നതുമാത്രമാണ് ഏക ആശ്വാസം, പെനൽറ്റിയിലൂടെയാണെങ്കിലും. മറ്റൊരു കളിയിൽ വമ്പൻ പരാജയത്തിലൂടെ ടീം, ചാംപ്യൻഷിപ്പിൽനിന്നുതന്നെ പുറത്തായി. സൗദി സൂപ്പർ കപ്പ് സെമിയിലെ ഈ തോൽവിയോടെ ചാംപ്യൻഷിപ്പിൽനിന്ന് ടീം പുറത്താകുകയായിരുന്നു. അൽ ഇത്തിഹാദ് ഒന്നിനെതിരെ മൂന്നു ഗോളിനാണ് സൂപ്പർ സ്റ്റാറിന്റെ ടീമിനെ തോൽപിച്ചത്.
സൗദി പ്രോ ലീഗ് ഫുട്ബോളിൽ എത്തിഫാഖിനെതിരായ അരങ്ങേറ്റ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചെങ്കിലും ഗോൾനേട്ടം ക്രിസ്റ്റ്യാനോയ്ക്ക് സ്വന്തം പേരിലാക്കാനായില്ല. പ്രോ ലീഗിൽ കഴിഞ്ഞദിവസം നടന്ന മത്സരത്തിലാണ് സൂപ്പർ സ്റ്റാർ പെനൽറ്റിയിലൂടെയെങ്കിലും ഗോൾ നേടി മാനംകാത്തത്. അൽ ഫത്തേഹിനെതിരായ മത്സരത്തിൽ ഈ ഗോളിനായി ഇഞ്ചറി ടൈം വരെ കാത്തിരിക്കേണ്ടിവന്നു. നേരത്തെ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കെതിരായ സൗഹൃദ മത്സരത്തിൽ റിയാദ് ഇലവനുവേണ്ടി ക്രിസ്റ്റ്യാനോ ഇരട്ടഗോൾ നേടിയിരുന്നു. എന്നാൽ വൻ വില കൊടുത്തുവാങ്ങിയ ക്ലബ്ബിന്റെ കളികളിൽ ക്രിസ്റ്റ്യാനോ ഇഫക്റ്റ് ഇതുവരെ ദൃശ്യമായില്ല. മറുഭാഗത്ത് മൂന്നാംതവണയും തന്നെ രണ്ടുകയ്യും നീട്ടി സ്വീകരിച്ച തുർക്കി ക്ലബ് ബെസിക്താസ്സിന് ഐശ്വര്യം വിളമ്പിക്കൊണ്ടാണ് വിൻസന്റിന്റെ വരവ്. ജനുവരി 20നാണ് താരം ടീമിലെത്തുന്നത്. അതിനുശേഷം തുർക്കി സൂപ്പർ ലീഗിൽ ടീം ഇതുവരെ കളിച്ച 4കളിയിൽ ഒന്നിൽ മാത്രമാണ് പരാജയപ്പെട്ടത്. 2 ജയം, ഒരു സമനില. നാലിലും വിൻസന്റ് കളത്തിലിറങ്ങി. ജനുവരി 22 നും 27 നും നടന്ന മത്സരങ്ങളിൽ ടീം വിജയിച്ചു. കെയ്സെരിസ്പോർ (2 - 0), അലന്യാസ്പോർ (3- 0) ടീമുകളെയാണ് അവർ പരാജയപ്പെടുത്തിയത്.
യുവന്റസ് മുൻ പരിശീലകനും മുൻ സൂപ്പർ താരവുമായ ആന്ദ്രേ പിർലോ പരിശീലകനായ ഫാത്തിഹ് കരാഗുവിനോട് ഓരോ ഗോളടിച്ച് സമനില നേടിയെങ്കിൽ ഫെബ്രുവരി 4ന് നന്ന മത്സരത്തിൽ ബെസിക്താസ് ഏക ഗോളിനു തോറ്റു, സിവാസ്പോറിനോട്. 39 പോയിന്റുമായി ടീം നാലാം സ്ഥാനത്തു തുടരുന്നു. 54 പോയിന്റുമായി ഗലാറ്റസരായ് ആണ് മുന്നിൽ. 45 പോയിന്റുമായി ഫെനർബാ രണ്ടാം സ്ഥാനത്തും 40 പോയിന്റുമായി ഇസ്താംബൂൾ ബസാഷേ മൂന്നാം സ്ഥാനത്തുമുണ്ട്. 19 ടീമുകളാണ് ലീഗിലുള്ളത്. ക്രിസ്റ്റ്യാനോയുടെ ഒഴിവിലേക്ക് ബെസിക്താസിൽനിന്ന് വൗട്ട് വെഗ്ഹോഴ്സ്റ്റ് മാഞ്ചസ്റ്ററിലെത്തിയപ്പോഴാണ് 2 വർഷ കരാറിൽ ബെസിക്താസിലേക്ക് വിൻസന്റിന്റെ വരവ്. ബെസിക്താസിന്റെ ജഴ്സിയിലേക്ക് വിൻസന്റിന്റെ മൂന്നാംവരവാണിത്. ലോകകപ്പിൽ ഹോളണ്ട് നിരയിലിറങ്ങിയ വൗട്ട് വെഗ്ഹോഴ്സ്റ്റ് ബെസിക്താസിനായി 8 ഗോൾ നേിയിരുന്നു, 4അസിസ്റ്റും.
∙ വീരന്റെ മടങ്ങിപ്പോക്ക്
അൽ നസറിനുവേണ്ടി 39 കളിയിൽനിന്നായി 13 ഗോളും 6 അസിസ്റ്റും നേടിയ വിൻസന്റിനെ ഒറ്റയടിക്കു പുറത്താക്കിയപ്പോൾ ഫുട്ബോൾ ലോകം അന്തംവിടാതിരുന്നില്ല, അതും ലോകകപ്പിന്റെ തിളക്കത്തിൽ നിൽക്കുന്നൊരു താരത്തെ. കാമറൂണിനായി 108 മത്സരങ്ങൾ കളിച്ച വിൻസന്റ് 39 ഗോളുകൾ നേടി. ഇതിൽ 4 ഗോൾ അണ്ടർ 20 വിഭാഗത്തിലാണ്. 3 ലോകകപ്പുകളിൽ രാജ്യത്തിനായിറങ്ങി. ഇക്കഴിഞ്ഞ ലോകകപ്പിനു പുറമെ 2010, 14 വർഷങ്ങളിലും കാമറൂണിന്റെ പച്ച ജഴ്സിയിൽ ഈ താരമുണ്ടായിരുന്നു. 2010 ലാണ് രാജ്യത്തിനായി ആദ്യമായിറങ്ങിയത്. 2015, 17, 21 വർഷങ്ങളിലെ ആഫ്രിക്കൻ കപ്പിലും മുന്നേറ്റനിരയിൽ വിൻസന്റുണ്ടായിരുന്നു. 2017 ലെ കിരീടപ്പോരാട്ടത്തിൽ വിജയഗോൾ നേടിയത് വിൻസന്റായിരുന്നു, 2021ൽ ടോപ് സ്കോററും.
2009 ൽ കാമറൂൺ ക്ലബ്ബ് കോട്ടൺ സ്പോർട്ടിനായി കളിച്ച് കരിയർ ആരംഭിച്ച വിൻസന്റ് ബെസിക്താസിനായി നേരത്തെ 2 സീസണിൽ കളത്തിലിറങ്ങിയിരുന്നു, 2016 – 17, 2020 – 21 സീസണുകളിൽ. ആദ്യ സീസണിൽ 38 കളിയിൽനിന്ന് 19 ഗോൾ നേിയപ്പോൾ രണ്ടാം സീസണിൽ 29 കളിയിൽനിന്ന് 16 ഗോളായിരുന്നു നേട്ടം. ഫ്രഞ്ച് ക്ലബ്ബുകളായ വലൻസിയൻസ്, ലോറിയന്റ് എന്നിവയ്ക്കും പോർച്ചുഗീസ് ടീം എഫ്സി പോർട്ടോയ്ക്കുമായി നിരവധിതവണ കളത്തിലിറങ്ങി. ബെസിക്താസിൽനിന്നാണ് 2 വർഷം മുൻപ് വിൻസന്റ് അൽ നസറിലെത്തിയത്. 2009 ൽ ആരംഭിച്ച സീനിയർ ക്ലബ് കരിയറിൽ വിവിധ ടീമുകൾക്കായി വിൻസന്റ് ഇതുവരെ നേടിയത് 129 ഗോൾ.
English Summary: Transfer Brings Change of Luck for Cristiano Ronaldo and Vincent Aboubaker