ഗോകുലം കേരള എഫ്സിക്ക് തുടർച്ചയായ മൂന്നാം തോൽവി
ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് തുടർച്ചയായ മൂന്നാം തോൽവി. ഇന്നലെ കൊൽക്കത്ത മുഹമ്മദൻസ് 2–1ന് ഗോകുലത്തെ തോൽപിച്ചു. കളിയുടെ 13–ാം മിനിറ്റിൽ അബ്ദുൽ ഹക്കുവിലൂടെ ഗോകുലം ആദ്യ ഗോൾ നേടിയെങ്കിലും അബിയോള ദൗദ (67–ാം മിനിറ്റ്), കീൻ ലൂയിസ് (90+2) എന്നിവരുടെ ഗോളിൽ ആതിഥേയർ ജയമുറപ്പിച്ചു. ഹാട്രിക് ഐലീഗ് കീരിടം ലക്ഷ്യമിട്ട ഗോകുലത്തിന്റെ സീസണിലെ ആറാം തോൽവിയാണിത്.

കൊൽക്കത്ത∙ ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് തുടർച്ചയായ മൂന്നാം തോൽവി. ഇന്നലെ കൊൽക്കത്ത മുഹമ്മദൻസ് 2–1ന് ഗോകുലത്തെ തോൽപിച്ചു. കളിയുടെ 13–ാം മിനിറ്റിൽ അബ്ദുൽ ഹക്കുവിലൂടെ ഗോകുലം ആദ്യ ഗോൾ നേടിയെങ്കിലും അബിയോള ദൗദ (67–ാം മിനിറ്റ്), കീൻ ലൂയിസ് (90+2) എന്നിവരുടെ ഗോളിൽ ആതിഥേയർ ജയമുറപ്പിച്ചു. ഹാട്രിക് ഐലീഗ് കീരിടം ലക്ഷ്യമിട്ട ഗോകുലത്തിന്റെ സീസണിലെ ആറാം തോൽവിയാണിത്. 16 മത്സരങ്ങളിൽ നിന്ന് 24 പോയിന്റോടെ നാലാമതാണ് ഗോകുലം. ഒന്നാമതുള്ള ശ്രീനിധി ഡെക്കാന് 37 പോയിന്റുണ്ട്. ഗോകുലത്തിന് 6 മത്സരം ബാക്കിയുണ്ട്. ബുധനാഴ്ച രാജസ്ഥാൻ യുണൈറ്റഡിനെതിരെയാണ് അടുത്ത മത്സരം.
English Summary: Hero I League: Mohammedan SC vs Gokulam Kerala FC