മാഞ്ചസ്റ്റർ സിറ്റിയുടെ ജൂനിയർ ടീമിനെ തോൽപിച്ച ടീമിൽ നാലു പേർ മലയാളികൾ
തൃശൂർ ∙ രാജ്യാന്തര തലത്തിൽ നടന്ന അണ്ടർ 12 ഫുട്ബോൾ മത്സരത്തിൽ രാജ്യാന്തര ക്ലബ്ബുകൾക്കെതിരെ തിളങ്ങി കേരളത്തിലെ 4 കുട്ടിത്താരങ്ങൾ. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി അബുദാബിയിൽ സംഘടിപ്പിച്ച നാലാം ‘സിറ്റി കപ്പ് ഫുട്ബോൾ ടൂർണമെന്റി’ലാണ് (അബുദാബി കപ്പ്) കേരളവും ഗോളടിച്ചു തിളങ്ങിയത്.

കോട്ടയം ചാമംപതാൽ സ്വദേശി ഫിസാൻ ബിൻ നിയാസ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ അടക്കം ടൂർണമെന്റിൽ 2 ഗോളുകൾ നേടി. വയനാട് ബത്തേരി സ്വദേശിയായ റിദ്വാൻ റഷീദ്, മുത്തങ്ങ സ്വദേശിയായ അമാൻ റയാൻ എന്നിവർ ഓരോ ഗോൾ നേടി. ആയിരംകൊല്ലി സ്വദേശി മുഹമ്മദ് ഫൈസാനും ഇവർക്കൊപ്പം മികച്ച പ്രകടനം നടത്തി. അബുദാബി അൽ എത്തിഹാദ് അക്കാദമി ടീമിനു വേണ്ടിയാണു 4 പേരും കളിച്ചത്. വയനാട്ടിലും കോട്ടയത്തുമുള്ള എത്തിഹാദ് അക്കാദമിയിൽ പരിശീലനം നടത്തുന്നവരാണിവർ.
നാൽവർ സംഘത്തിന്റെ കളിമികവിൽ മുന്നേറിയ എത്തിഹാദ് അക്കാദമി ടീം പോയിന്റ് പട്ടികയിൽ 6–ാം സ്ഥാനം നേടി. ആദ്യ റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയുടെ അണ്ടർ 12 ടീമിനെ തോൽപിച്ചായിരുന്നു (6–0) മുന്നേറ്റം. തുടർന്ന് ബാർസിലോന, അൽവാദ ടീമുകളെ സമനിലയിൽ പിടിച്ചു. ജക്കാർത്തയ്ക്കെതിരെ വിജയിക്കുകയും ചെയ്തു.കോട്ടയം ചാമംപതാൽ പാലകൊട്ടാൽ അഡ്വ.പി.ജെ. നിയാസിന്റെയും ഷിജിയുടെയും മകനാണു ഫിസാൻ ബിൻ നിയാസ്. ആനിക്കാട് സെന്റ് തോമസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.
ബത്തേരി ആർമാട് വളപ്പിൽ റഷീദിന്റെയും പ്രബീനയുടെയും മകനാണു റിദ്വാൻ റഷീദ്. മുത്തങ്ങ ചോലയിൽ സുബൈർ അലിയുടെയും സുഹറയുടെയും മകനാണ് അമാൻ റയാൻ. ആയിരംകൊല്ലി തൂവാളക്കുന്നേൽ അബ്ദുൽ കബീറിന്റെയും അലിയ ഫർസാനയുടെയും മകനാണ് മുഹമ്മദ് ഫൈസാൻ.
English Summary : Four Keralites in Under 12 football team that defeated Manchester City junior team