സാഫ് ഫുട്ബോൾ: ഇന്ത്യൻ ടീമിൽ ഇടം നേടി ഷിൽജിയും അഖിലയും, ആദ്യ മത്സരം നേപ്പാളിനെതിരെ
കണ്ണൂർ ∙ ബംഗ്ലദേശിലെ ധാക്കയിൽ നടക്കുന്ന സാഫ് കപ്പ് അണ്ടർ 17 വനിതാ ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ കണ്ണൂർ സ്പോർട്സ് സ്കൂളിലെ ഷിൽജി ഷാജിയും അഖില രാജനും ഇടം നേടി. കണ്ണൂർ പഴയങ്ങാടി സ്വദേശി

കണ്ണൂർ ∙ ബംഗ്ലദേശിലെ ധാക്കയിൽ നടക്കുന്ന സാഫ് കപ്പ് അണ്ടർ 17 വനിതാ ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ കണ്ണൂർ സ്പോർട്സ് സ്കൂളിലെ ഷിൽജി ഷാജിയും അഖില രാജനും ഇടം നേടി. കണ്ണൂർ പഴയങ്ങാടി സ്വദേശി പി.വി.പ്രിയയാണ് ടീമിന്റെ മുഖ്യ പരിശീലക. 20ന് നിലവിലെ ചാംപ്യൻമാരായ നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
കോഴിക്കോട് കക്കയം സ്വദേശിയായ ഷിൽജി മധ്യനിരയിൽ കളിക്കും. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി സ്വദേശി അഖിലയും മിഡ്ഫീൽഡിനു കരുത്ത് പകരും. ബംഗ്ലദേശ്, ഭൂട്ടാൻ ടീമുകളും പ്രത്യേക ക്ഷണിതാവായി റഷ്യയും 28 വരെ നടക്കുന്ന ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.
English Summary: Shilji Shaji, Akhila Rajan selected to Indian national football team