വീണ്ടും ഷിൽജി മാജിക്, അടിച്ചുകൂട്ടിയത് അഞ്ച് ഗോൾ; ഭൂട്ടാനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ജയം
സാഫ് കപ്പ് അണ്ടർ 17 വനിതാ ഫുട്ബോളിൽ മലയാളി താരം ഷിൽജി ഷാജിക്ക് വീണ്ടും ഹാട്രിക്. 5 ഗോളുമായി ഷിൽജി മിന്നിയ മത്സരത്തിൽ ഇന്ത്യ 9–0ന് ഭൂട്ടാനെ തകർത്തു. 12, 62, 69, 76, 79 മിനിറ്റുകളിലായിരുന്നു ഷിൽജിയുടെ ഗോൾനേട്ടം. മേനക ദേവി (3–ാം മിനിറ്റ്), ഷിബാനി ദേവി (42, 61), തോയ്ബിസാന (56) എന്നിവരും ഇന്ത്യയ്ക്കായി ഗോൾ നേടി.

ധാക്ക (ബംഗ്ലദേശ്) ∙ സാഫ് കപ്പ് അണ്ടർ 17 വനിതാ ഫുട്ബോളിൽ മലയാളി താരം ഷിൽജി ഷാജിക്ക് വീണ്ടും ഹാട്രിക്. 5 ഗോളുമായി ഷിൽജി മിന്നിയ മത്സരത്തിൽ ഇന്ത്യ 9–0ന് ഭൂട്ടാനെ തകർത്തു.
12, 62, 69, 76, 79 മിനിറ്റുകളിലായിരുന്നു ഷിൽജിയുടെ ഗോൾനേട്ടം. മേനക ദേവി (3–ാം മിനിറ്റ്), ഷിബാനി ദേവി (42, 61), തോയ്ബിസാന (56) എന്നിവരും ഇന്ത്യയ്ക്കായി ഗോൾ നേടി. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെയും ഷിൽജി ഹാട്രിക് നേടിയിരുന്നു.
ഇന്ത്യയ്ക്കായി ആകെ 5 മത്സരങ്ങൾ മാത്രം കളിച്ച ഷിൽജിയുടെ 4–ാം ഹാട്രിക് നേട്ടമാണിത്. സാഫ് കപ്പിൽ 3 മത്സരങ്ങളിലായി 8 ഗോൾ നേടിയ ഷിൽജി ടോപ് സ്കോർമാരുടെ പട്ടികയിൽ ബഹുദൂരം മുന്നിലാണ്. രണ്ടാമതുള്ള താരങ്ങൾക്ക് 3 ഗോൾ മാത്രമാണുള്ളത്.
ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ ബംഗ്ലദേശിനോട് തോറ്റിരുന്നു. നാളെ റഷ്യയ്ക്കെതിരെയാണ് അടുത്ത മത്സരം.
English Summary: 5 goals for Shilji; India won 9–0