ലണ്ടൻ ∙ ചാംപ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാംപാദ ക്വാർട്ടറിൽ സ്വന്തം മൈതാനത്ത് തിരിച്ചുവരവ് നടത്താമെന്ന ചെൽസിയുടെ പ്രതീക്ഷകൾക്കു മേൽ റയൽ മഡ്രിഡ് താരം റോഡ്രിഗോ ആഞ്ഞടിച്ചു. ഒന്നല്ല, രണ്ടു തവണ! ബ്രസീലിയൻ താരം റോഡ്രിഗോയുടെ ഇരട്ടഗോളിന്റെ മികവിൽ ഇംഗ്ലിഷ് ക്ലബ് ചെൽസിയെ 2-0ന് തോൽപിച്ച് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് ചാംപ്യൻസ് ലീഗ് സെമിയിൽ കടന്നു. 58, 80 മിനിറ്റുകളിലാണ് റോഡ്രിഗോ ഗോൾ നേടിയത്. സ്പെയിനിൽ നടന്ന ആദ്യപാദത്തിലും റയൽ 2-0ന് ജയിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറ്റാലിയൻ ക്ലബ്ബുകൾ നേർക്കുനേർ വന്ന മത്സരത്തിൽ നാപ്പോളിയെ 1-1ന് സമനിലയിൽ തളച്ച് എസി മിലാൻ സെമിയിലെത്തി. ആദ്യപാദ ക്വാർട്ടറിൽ മിലാൻ 1-0ന് ജയിച്ചിരുന്നു. 43-ാം മിനിറ്റിൽ ഒളിവർ ജിറൂദാണ് മിലാന്റെ ഗോൾ നേടിയത്. വിക്‌ടർ ഒസിംഹൻ (90+3) നാപ്പോളിക്കായി ഗോൾ മടക്കി.

ADVERTISEMENT

പന്തവകാശത്തിലും ഷോട്ടുകളുടെ എണ്ണത്തിലും മുന്നിലായിരുന്നെങ്കിലും ലഭിച്ച അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടത് ചെൽസിക്കു തിരിച്ചടിയായി. രണ്ടാം പകുതിയിൽ തുടർച്ചയായ മുന്നേറ്റങ്ങളിലൂടെ ചെൽസിയുടെ പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തിയ റയൽ 58-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി. വിനീസ്യൂസിന്റെ അസിസ്റ്റിലായിരുന്നു റോഡ്രിഗോയുടെ ഈ ഗോൾ. 80-ാം മിനിറ്റിൽ ഫെഡറിക്കോ വാൽവർദെ ഒരുക്കി നൽകിയ പന്തിൽ റോഡ്രിഗോ 2-ാം ഗോളും നേടി. 

പ്രതിരോധമായിരുന്നു നാപ്പോളിക്കെതിരെ മിലാന്റെ ആയുധം. മത്സരത്തിൽ 26% മാത്രമാണ് മിലാന്റെ പന്തവകാശം. 43-ാം മിനിറ്റിൽ വിങ്ങിലൂടെ നടത്തിയ കൗണ്ടർ അറ്റാക്കിൽ നിന്നാണ് ജിറൂദ് ഗോൾ നേടിയത്. മിലാന്റെ പ്രതിരോധപ്പൂട്ട് തകർക്കാനുള്ള നാപ്പോളിയുടെ ശ്രമം മത്സരത്തിന്റെ അവസാന മിനിറ്റിലാണ് ഫലം കണ്ടത്. എന്നാൽ, 80–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി പാഴാക്കിയതും നാപ്പോളിക്ക് വൻ തിരിച്ചടിയായി.

ADVERTISEMENT

English Summary: Real Madrid and AC Milan enters Champions League Football

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT