മിലാൻ– ഇന്റർ രണ്ടാം പാദം ഇന്ന്
മിലാൻ ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിന്റെ ഫൈനൽ ബർത്ത് ഉറപ്പിക്കാൻ ചിരവൈരികളായ എസി മിലാനും ഇന്റർ മിലാനും രണ്ടാം പാദ സെമി ഫൈനലിൽ ഇന്ന് ഏറ്റുമുട്ടും. മിലാനിലെ സാൻസിറോ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് കിക്കോഫ്. ഇന്ററിന്റെ ഹോം മത്സരമാണിത്. എവേ മത്സരമായ ആദ്യ പാദത്തിൽ ഇന്ററിനായിരുന്നു ജയം

മിലാൻ ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിന്റെ ഫൈനൽ ബർത്ത് ഉറപ്പിക്കാൻ ചിരവൈരികളായ എസി മിലാനും ഇന്റർ മിലാനും രണ്ടാം പാദ സെമി ഫൈനലിൽ ഇന്ന് ഏറ്റുമുട്ടും. മിലാനിലെ സാൻസിറോ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് കിക്കോഫ്. ഇന്ററിന്റെ ഹോം മത്സരമാണിത്. എവേ മത്സരമായ ആദ്യ പാദത്തിൽ ഇന്ററിനായിരുന്നു ജയം (2–0).
പരുക്കുമൂലം ആദ്യ പാദം കളിക്കാതിരുന്ന സ്ട്രൈക്കർ റാഫേൽ ലിയാവോ ഇന്നു കളിച്ചേക്കുമെന്ന് എസി മിലാൻ പരിശീലകൻ സ്റ്റെഫാനോ പയോലി പറഞ്ഞു. ആദ്യ തവണ ഏറ്റുമുട്ടിയപ്പോൾ ലിയാവോയുടെ അഭാവം എസി മിലാൻ മുന്നേറ്റത്തെ കാര്യമായി ബാധിച്ചിരുന്നു. ഇന്റർ ടീമിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല. റൊമേലു ലുക്കാക്കു– ലൗറ്റാരോ മാർട്ടിനസ് സഖ്യം തന്നെ മുന്നേറ്റത്തിലിറങ്ങും.
English Summary : AC Milan vs Inter Milan second match today