മാൾഡീനിയും മിലാനും വേർപിരിഞ്ഞു
ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം പാവ്‌ലോ മാൾഡീനിയും (54) എസി മിലാൻ ക്ലബ്ബും വേർപിരിഞ്ഞു. ക്ലബ്ബിന്റെ ഇതിഹാസതാരവും പിന്നീട് ടെക്നിക്കൽ ഡയറക്ടറുമായ മാൾഡീനിയുമായുള്ള കരാർ അവസാനിപ്പിച്ചതായി എസി മിലാൻ അറിയിച്ചു. ലോകഫുട്ബോളിലെ പേരെടുത്ത ഡിഫൻഡർമാരിൽ ഒരാളായിരുന്ന മാൾഡീനി 25 വർഷക്കാലം ക്ലബ്ബിന്റെ താരമായിരുന്നു.

മിലാൻ ∙ ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം പാവ്‌ലോ മാൾഡീനിയും (54) എസി മിലാൻ ക്ലബ്ബും വേർപിരിഞ്ഞു. ക്ലബ്ബിന്റെ ഇതിഹാസതാരവും പിന്നീട് ടെക്നിക്കൽ ഡയറക്ടറുമായ മാൾഡീനിയുമായുള്ള കരാർ അവസാനിപ്പിച്ചതായി എസി മിലാൻ അറിയിച്ചു. ലോകഫുട്ബോളിലെ പേരെടുത്ത ഡിഫൻഡർമാരിൽ ഒരാളായിരുന്ന മാൾഡീനി 25 വർഷക്കാലം ക്ലബ്ബിന്റെ താരമായിരുന്നു.
കളിക്കാരനും പിന്നീട് കോച്ചുമായ പിതാവ് സെസ്സാർ മാൾഡീനിയുടെ പാത പിന്തുടർന്നാണ് പാവ്‌ലോ എസി മിലാനിലെത്തിയത്. ക്ലബ്ബിനൊപ്പം 5 ചാംപ്യൻസ് ലീഗ്, 7 ഇറ്റാലിയൻ ലീഗ്, 4 യൂറോപ്യൻ സൂപ്പർ കപ്പ്, ഒരു ക്ലബ് ലോകകപ്പ് എന്നിവ നേടി. 41–ാം വയസ്സിൽ വിരമിച്ചു.
English Summary: Maldini and Milan part ways