സഹലിനെ നൽകും; കോട്ടാലിനെ വാങ്ങും
7 വർഷത്തെ ബ്ലാസ്റ്റേഴ്സ് കാലം മതിയാക്കി സൂപ്പർ താരം സഹൽ അബ്ദുൽ സമദ് കൊൽക്കത്ത മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലേക്ക്. പുതിയ ഫുട്ബോൾ സീസൺ അരികിലെത്തി നിൽക്കെയാണു സഹലിനെ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നു സ്വന്തമാക്കിയത്. സഹലിനെയും ബഗാൻ ക്യാപ്റ്റൻ പ്രീതം കോട്ടാലിനെയും ‘വച്ചു മാറാനുള്ള’ കരാർ നടപടികൾ പൂർത്തിയായെന്നാണു വിവരമെങ്കിലും ഇരു ക്ലബ്ബുകളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കൊച്ചി ∙ 7 വർഷത്തെ ബ്ലാസ്റ്റേഴ്സ് കാലം മതിയാക്കി സൂപ്പർ താരം സഹൽ അബ്ദുൽ സമദ് കൊൽക്കത്ത മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലേക്ക്. പുതിയ ഫുട്ബോൾ സീസൺ അരികിലെത്തി നിൽക്കെയാണു സഹലിനെ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നു സ്വന്തമാക്കിയത്.
സഹലിനെയും ബഗാൻ ക്യാപ്റ്റൻ പ്രീതം കോട്ടാലിനെയും ‘വച്ചു മാറാനുള്ള’ കരാർ നടപടികൾ പൂർത്തിയായെന്നാണു വിവരമെങ്കിലും ഇരു ക്ലബ്ബുകളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2017 മുതൽ ബ്ലാസ്റ്റേഴ്സ് നിരയിലുള്ള സഹൽ 2 വർഷം കൂടി കരാർ ബാക്കി നിൽക്കെയാണു ടീം വിടുന്നത്. താരത്തിനു പ്രതിഫലമായി 2.5 കോടി രൂപയാണു ബഗാന്റെ വാഗ്ദാനം.
സഹലിന്റെ ട്രാൻസ്ഫർ ഫീയായി ബ്ലാസ്റ്റേഴ്സിന് 1.75 കോടി രൂപ ലഭിക്കും. കോട്ടാലിന്റെ ട്രാൻസ്ഫർ ഫീ 1.50 കോടി. സ്വാപ് ഡീലിൽ നേരിയ സാമ്പത്തിക ലാഭം ബ്ലാസ്റ്റേഴ്സിന്.
സഹലിന്റെ സാന്നിധ്യമില്ലാതെ ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ക്യാംപിനു തുടക്കമായി. കഴിഞ്ഞ ദിവസം വിവാഹിതനായ താരം അവധിയിലാണ്.
ബ്ലാസ്റ്റേഴ്സ് താരങ്ങൾ ക്യാംപിനായി കഴിഞ്ഞ ദിവസം മുതൽ എത്തിത്തുടങ്ങിയിരുന്നു. അഡ്രിയൻ ലൂണ, ദിമിത്രിയോസ് ഡയമന്റകോസ്, പുതുതായി എത്തിയ ഓസ്ട്രേലിയൻ താരം ജോഷ്വ സത്തിരിയോ തുടങ്ങിയവരെല്ലാം പരിശീലനത്തിൽ പങ്കെടുത്തു. പുതിയ അസിസ്റ്റന്റ് കോച്ച് ടി.ജി.പുരുഷോത്തമനും ക്യാംപിലെത്തി.
അതേസമയം, മുഖ്യപരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് എത്തിയിട്ടില്ല. ഓഗസ്റ്റ് 3 മുതൽ നടക്കുന്ന ഡ്യുറാൻഡ് കപ്പാണ് ടീമിന്റെ ആദ്യ വെല്ലുവിളി.
English Summary: Mohun Bagan set to sign Sahal Abdul Samad