സഹലിന്റെ കൈമാറ്റത്തിൽ ലഭിക്കുക 90 ലക്ഷം, ബ്ലാസ്റ്റേഴ്സ് പ്രതിരോധക്കോട്ട കടുകട്ടിയാകും
കൊച്ചി ∙ ഒടുവിൽ ചിത്രം തെളിഞ്ഞു. മധ്യനിരയിലെ സൂപ്പർ സാന്നിധ്യം സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്സ് വിട്ട് മോഹൻ ബഗാനിലേക്ക്. കൊൽക്കത്തയുടെ ഉരുക്കുകോട്ടയിൽ നിന്ന് പ്രീതം കോട്ടാൽ പകരം ബ്ലാസ്റ്റേഴ്സിലേക്ക്. ഇന്ത്യൻ ഫുട്ബോളിലെ ഈ സീസണിലെ ‘സൂപ്പർ ട്രാൻസ്ഫർ’ ബ്ലാസ്റ്റേഴ്സും ബഗാനും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ട്രാൻസ്ഫർ ഫീ സ്വന്തമാക്കിയുള്ള താരക്കൈമാറ്റം. 90 ലക്ഷം രൂപയാണു സഹലിനെ കൈമാറിയതിലൂടെ ബഗാനിൽ നിന്നു ബ്ലാസ്റ്റേഴ്സിനു ലഭിക്കുക. സഹലിനു നൽകുന്ന പ്രതിഫലം വേറെയുണ്ട്. കരാർ കാലാവധി ബാക്കിയുള്ള താരത്തെ ക്ലബ്ബിനു പണം നൽകി സ്വന്തമാക്കുന്നത് യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ കണ്ടുശീലിച്ച ഒന്നാണ്.

കൊച്ചി ∙ ഒടുവിൽ ചിത്രം തെളിഞ്ഞു. മധ്യനിരയിലെ സൂപ്പർ സാന്നിധ്യം സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്സ് വിട്ട് മോഹൻ ബഗാനിലേക്ക്. കൊൽക്കത്തയുടെ ഉരുക്കുകോട്ടയിൽ നിന്ന് പ്രീതം കോട്ടാൽ പകരം ബ്ലാസ്റ്റേഴ്സിലേക്ക്. ഇന്ത്യൻ ഫുട്ബോളിലെ ഈ സീസണിലെ ‘സൂപ്പർ ട്രാൻസ്ഫർ’ ബ്ലാസ്റ്റേഴ്സും ബഗാനും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ട്രാൻസ്ഫർ ഫീ സ്വന്തമാക്കിയുള്ള താരക്കൈമാറ്റം. 90 ലക്ഷം രൂപയാണു സഹലിനെ കൈമാറിയതിലൂടെ ബഗാനിൽ നിന്നു ബ്ലാസ്റ്റേഴ്സിനു ലഭിക്കുക.
സഹലിനു നൽകുന്ന പ്രതിഫലം വേറെയുണ്ട്. കരാർ കാലാവധി ബാക്കിയുള്ള താരത്തെ ക്ലബ്ബിനു പണം നൽകി സ്വന്തമാക്കുന്നത് യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ കണ്ടുശീലിച്ച ഒന്നാണ്. സഹലിന്റെ താരത്തിളക്കത്തിനും കൂടി അവകാശപ്പെട്ടതാണ് തുകയും ഓഫറുകളും ഇനിയും പുറത്തുവരാത്ത ഈ സ്വപ്ന കരാർ.
∙ സഹലിനു പകരം കോട്ടാൽ?
ആക്രമണത്തിൽ തുണയായിരുന്ന സഹലിനു പകരം ഒരു പ്രതിരോധ താരമോ? ബ്ലാസ്റ്റേഴ്സ് ആരാധകരിൽ പലരും നെറ്റി ചുളിച്ചൊരു ചോദ്യമാകുമിത്. പക്ഷേ, ടീമെന്ന നിലയിൽ ബ്ലാസ്റ്റേഴ്സിനെ കൂടുതൽ സന്തുലിതമാക്കും ഈ പകരംവയ്ക്കൽ എന്നാണ് കോച്ച് വുക്കോമനോവിച്ചിന്റെയും സംഘത്തിന്റെയും ഉത്തരം. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ കണക്കുകൂട്ടലുകൾ പാടേ തെറ്റിയ ഇടമായിരുന്നു പ്രതിരോധം.
എന്തു വില കൊടുത്തും അതിനു പരിഹാരം വേണമെന്ന ചിന്തയിൽ നിന്നാണ് ടീമിന്റെ മലയാളി മുഖം കൂടിയായിരുന്ന സഹലിനെ കൈവിട്ടുള്ള കൈമാറ്റം. അഡ്രിയൻ ലൂണ നായകനായുള്ള മധ്യത്തിൽ സഹലിന്റെ സഹായമില്ലാതെയും ബ്ലാസ്റ്റേഴ്സിനു ശോഭിക്കാനാകുമെന്നു കോച്ച് കണക്കുകൂട്ടുന്നുണ്ടാകും. രണ്ടു വിദേശ താരങ്ങൾ ഇനിയുമെത്താനുള്ളതിനാൽ ലൂണയ്ക്കു കൂട്ടായി ഒരു മിഡ്ഫീൽഡറെ വാങ്ങാമെന്ന ഓപ്ഷനും ബ്ലാസ്റ്റേഴ്സ് പരിഗണിച്ചിട്ടുണ്ടാകും.
∙ കോട്ട ഒരുക്കാൻ കോട്ടാൽ
മോഹൻ ബഗാന്റെ വിജയക്കുതിപ്പിലെ നായകനാണു പ്രീതം കോട്ടാൽ. ബഗാന്റെ ദീർഘകാല താരമായ കോട്ടാൽ ഇന്ത്യയിലെ ഏറ്റവും മികച്ച റൈറ്റ് ബാക്കുകളിലൊരാളാണ്. സെന്റർ ബാക്ക്, ഡിഫൻസീവ് മിഡ്ഫീൽഡർ റോളുകളും വിശ്വസിച്ചേൽപിക്കാൻ പോന്ന മികവ് കൂടി കണ്ടിട്ടാകും ക്ലബ്, രാജ്യാന്തര തലങ്ങളിൽ ഏറെ മത്സരപരിചയമുള്ള ഈ ഇരുപത്തിയൊൻപതുകാരനെ ബ്ലാസ്റ്റേഴ്സ് റാഞ്ചിയത്.
കോട്ടാലിനൊപ്പം ബഗാനിൽ തിളങ്ങിയിട്ടുള്ള പ്രബീർ ദാസിനെ ബ്ലാസ്റ്റേഴ്സ് ആദ്യം ടീമിലെത്തിച്ചിരുന്നു. മുംബൈയിൽ നിന്നു ലോണിലെത്തിച്ച നവോച സിങ്ങും ഫുൾ ബാക്കാണ്. പ്രബീറും പ്രീതവും ഇരുവിങ്ങുകളിലും ഹോർമിപാം– ലെസ്കോവിച്ച് ജോടി മധ്യത്തിലും അണിനിരക്കുന്നതോടെ പ്രതിരോധത്തിൽ ആശങ്കയില്ലാതെ ബ്ലാസ്റ്റേഴ്സിന് പുതിയ സീസണിനൊരുങ്ങാം.
English Summary : Kerala Blasters will get 90 lakhs on transfer of Sahal Abdul Samad