മെസ്സിക്കൊപ്പം കളിക്കാം; യുഎസിലേക്കു ബാർസ മുൻ താരങ്ങളുടെ ‘ഒഴുക്ക്’; സ്വാരെസ് വരുന്നു
ന്യൂയോർക്ക് ∙ ലയണൽ മെസ്സിക്കു പിന്നാലെ മുൻ ബാർസിലോന താരം ജോർഡി ആൽബയും യുഎസ് മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മയാമിയിലേക്ക്. മെസ്സിക്കൊപ്പം

ന്യൂയോർക്ക് ∙ ലയണൽ മെസ്സിക്കു പിന്നാലെ മുൻ ബാർസിലോന താരം ജോർഡി ആൽബയും യുഎസ് മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മയാമിയിലേക്ക്. മെസ്സിക്കൊപ്പം ബാർസിലോനയിലെ പ്രധാന താരങ്ങളിലൊരാളായിരുന്നു ഡിഫൻഡറായ ആൽബ. സ്പെയിൻ ദേശീയ ടീമിനു വേണ്ടി 90 മത്സരങ്ങളും ബാർസയ്ക്കായി 450ൽ ഏറെ മത്സരങ്ങളും കളിച്ചിട്ടുണ്ട്.
ആൽബയ്ക്കൊപ്പം മുൻ ബാർസ താരവും യുറഗ്വായ് സ്ട്രൈക്കറുമായ ലൂയി സ്വാരെസിനെയും ടീമിലെത്തിക്കാൻ ശ്രമിക്കുന്നതായി മയാമി ക്ലബ് പ്രസിഡന്റ് ജോർജി മാസ് അറിയിച്ചു. നിലവിൽ ബ്രസീൽ ക്ലബ് ഗ്രെമിയോയുടെ താരമാണ് സ്വാരെസ്. ലയണൽ മെസ്സിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളുമാണ്
കഴിഞ്ഞ ദിവസമാണ് ഇന്റർമയാമി ക്ലബ് മെസ്സിയെ ഔദ്യോഗികമായി അവതരിപ്പിച്ചത്. മെസ്സി ടീമിനൊപ്പം പരിശീലനവും തുടങ്ങി. നേരത്തേ സ്പാനിഷ് താരം സെർജിയോ ബുസ്കെറ്റ്സും ഇന്റർമയാമിയിൽ ചേർന്നിരുന്നു.
English Summary: Messi and Luis Suarez dream reunion on the cards at Inter Miami