വനിതാ ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടിനും ചൈനയ്ക്കും ജയം ഇംഗ്ലണ്ട് മിഡ്ഫീൽഡർ കെയ്റ വാൽഷിനു പരുക്ക്
സിഡ്നി ∙ വനിതാ ലോകകപ്പ് ഫുട്ബോളിൽ ഡെൻമാർക്കിനെതിരെ 1–0നു ജയിച്ചെങ്കിലും വിജയാഘോഷമില്ലാതെ ഇംഗ്ലണ്ട്. സ്റ്റാർ മിഡ്ഫീൽഡർ കെയ്റ വാൽഷിന് മത്സരത്തിനിടെ പരുക്കേറ്റതാണ് ഇംഗ്ലണ്ടിന്റെ സന്തോഷം കെടുത്തിയത്. 38–ാം മിനിറ്റിൽ മൈതാനത്ത് കാലിടറി വീണ വാൽഷിനെ സ്ട്രെച്ചറിലാണ് കൊണ്ടുപോയത്. ഡി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ചൈന 1–0ന് ഹെയ്ത്തിയെ തോൽപിച്ചതോടെ ഇംഗ്ലണ്ടിന് പ്രീക്വാർട്ടർ ഉറപ്പാക്കാൻ ഇനിയും കാത്തിരിക്കണം. ഇംഗ്ലണ്ടിന് 6 പോയിന്റും ഡെൻമാർക്കിനും ചൈനയ്ക്കും 3 വീതവുമുണ്ട്. ഡെൻമാർക്കിനെതിരെ കളിയുടെ 6–ാം മിനിറ്റിൽ തന്നെ ലോറൻ ജയിംസ് നേടിയ ഗോളാണ് ഇംഗ്ലണ്ടിനു വിജയം സമ്മാനിച്ചത്. ഹെയ്ത്തിക്കെതിരെ 74–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ വാങ് ഷുവാങ് ചൈനയുടെ വിജയഗോൾ നേടി.

സിഡ്നി ∙ വനിതാ ലോകകപ്പ് ഫുട്ബോളിൽ ഡെൻമാർക്കിനെതിരെ 1–0നു ജയിച്ചെങ്കിലും വിജയാഘോഷമില്ലാതെ ഇംഗ്ലണ്ട്. സ്റ്റാർ മിഡ്ഫീൽഡർ കെയ്റ വാൽഷിന് മത്സരത്തിനിടെ പരുക്കേറ്റതാണ് ഇംഗ്ലണ്ടിന്റെ സന്തോഷം കെടുത്തിയത്. 38–ാം മിനിറ്റിൽ മൈതാനത്ത് കാലിടറി വീണ വാൽഷിനെ സ്ട്രെച്ചറിലാണ് കൊണ്ടുപോയത്.
ഡി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ചൈന 1–0ന് ഹെയ്ത്തിയെ തോൽപിച്ചതോടെ ഇംഗ്ലണ്ടിന് പ്രീക്വാർട്ടർ ഉറപ്പാക്കാൻ ഇനിയും കാത്തിരിക്കണം. ഇംഗ്ലണ്ടിന് 6 പോയിന്റും ഡെൻമാർക്കിനും ചൈനയ്ക്കും 3 വീതവുമുണ്ട്.
ഡെൻമാർക്കിനെതിരെ കളിയുടെ 6–ാം മിനിറ്റിൽ തന്നെ ലോറൻ ജയിംസ് നേടിയ ഗോളാണ് ഇംഗ്ലണ്ടിനു വിജയം സമ്മാനിച്ചത്. ഹെയ്ത്തിക്കെതിരെ 74–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ വാങ് ഷുവാങ് ചൈനയുടെ വിജയഗോൾ നേടി. 29–ാം മിനിറ്റിൽ ഷാങ് റുയി ചുവപ്പു കാർഡ് കണ്ടതിനു ശേഷം 10 പേരുമായാണ് ചൈന കളിച്ചത്. ജി ഗ്രൂപ്പ് മത്സരത്തിൽ അവസാന 16 മിനിറ്റിൽ നേടിയ 2 ഗോളുകളിൽ അർജന്റീന ദക്ഷിണാഫ്രിക്കയ്ക്കെതിരെ സമനില പിടിച്ചു (2–2). 74,79 മിനിറ്റുകളിലായിരുന്നു അർജന്റീനയുടെ ഗോളുകൾ.
ലിൻഡ കുഴഞ്ഞുവീണു; ആശങ്ക
സിഡ്നി ∙ പരിശീലനത്തിനിടെ യുവതാരം ലിൻഡ കെയ്സഡോ ഗ്രൗണ്ടിൽ കുഴഞ്ഞു വീണത് കൊളംബിയൻ ടീമിൽ ആശങ്ക പരത്തി. സഹതാരങ്ങൾക്കൊപ്പം പരിശീലിക്കുന്നതിനിടെയാണ് താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കൊളംബിയൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. അർബുദരോഗത്തെ അതിജീവിച്ച് കഴിഞ്ഞ വർഷം കളിക്കളത്തിലേക്കു തിരിച്ചെത്തിയ താരമാണ് പതിനെട്ടുകാരി ലിൻഡ. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയ്ക്കെതിരെ ഗോളും നേടി.
English Summary : England and China win Women's World Cup football match