ഹൈദരാബാദ്∙ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം മുഹമ്മദ് ഹബീബ് (74) അന്തരിച്ചു. സ്വദേശമായ ഹൈദരാബാദിലായിരുന്നു അന്ത്യം. ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങള്‍ മൂലം ചികിത്സയിലായിരുന്നു

ഹൈദരാബാദ്∙ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം മുഹമ്മദ് ഹബീബ് (74) അന്തരിച്ചു. സ്വദേശമായ ഹൈദരാബാദിലായിരുന്നു അന്ത്യം. ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങള്‍ മൂലം ചികിത്സയിലായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ്∙ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം മുഹമ്മദ് ഹബീബ് (74) അന്തരിച്ചു. സ്വദേശമായ ഹൈദരാബാദിലായിരുന്നു അന്ത്യം. ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. ‘ഇന്ത്യന്‍ പെലെ’ എന്നറിയപ്പെട്ടിരുന്ന ഹബീബ് 1970-കളില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച താരമാണ്.

ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ന്യൂയോര്‍ക്ക് കോസ്മോസിനെതിരെ 1977 സെപ്റ്റംബര്‍ 24ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ മോഹന്‍ ബഗാനു വേണ്ടി ഗോള്‍ നേടിയ താരം കൂടിയാണ്. അന്ന് പെലെയുടെ പ്രശംസ ഏറ്റുവാങ്ങാൻ അദ്ദേഹത്തിനായി. 1965 മുതല്‍ 1975 വരെ ദേശീയ ടീമിനായി കളിച്ച അദ്ദേഹം 1970-ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.

ADVERTISEMENT

മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് തുടങ്ങി കൊല്‍ക്കത്തയിലെ മൂന്ന് വമ്പന്‍ ക്ലബ്ബുകള്‍ക്കായും ബൂട്ടുകെട്ടി. ദേശീയ ടീമിനായി 35 മത്സരങ്ങളില്‍ നിന്നായി 11 ഗോളുകള്‍ നേടി. തെലങ്കാന സ്വദേശിയായ അദ്ദേഹം സന്തോഷ് ട്രോഫിയില്‍ ബംഗാളിന് വേണ്ടിയാണ് കളിച്ചത്. 1969-ല്‍ സന്തോഷ് ട്രോഫി കിരീടമുയര്‍ത്തിയ ബംഗാള്‍ ടീമില്‍ അംഗമായിരുന്നു. 

English Summary: Indian football legend Mohammed Habib passes away