വിജയഗോൾ നേടുമ്പോൾ ഓൾഗ അറിഞ്ഞിരുന്നില്ല, അതു കാണാൻ തന്റെ പിതാവില്ലെന്ന്!
ഓൾഗ കാർമോന വനിതാ ലോകകപ്പ് ഫുട്ബോൾ ഫൈനൽ ദിവസം ഒരിക്കലും മറക്കില്ല; സ്പെയിനു വേണ്ടി വിജയഗോൾ നേടിയതു കൊണ്ടു മാത്രമല്ല അത്, സ്വന്തം ഓൾഗ അറിയുന്നതും അന്നാണ്! ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ സ്പെയിനെ നയിച്ച ഇരുപത്തിമൂന്നുകാരി ഓൾഗയുടെ പിതാവ് ജീവിതത്തോടു വിടപറഞ്ഞത് മത്സരത്തിനു മുൻപാണ്. എന്നാൽ രാജ്യത്തിന്റെ സ്വപ്നഭാരങ്ങളുമായി കളത്തിലിറങ്ങുന്ന ഓൾഗയെ കുടുംബാംഗങ്ങൾ ആ വിവരം അറിയിച്ചില്ല. സങ്കടവാർത്തയറിയാതെ കളിച്ച ഓൾഗ 29–ാം മിനിറ്റിൽ സ്പെയിനിന്റെ വിജയഗോൾ നേടി.

മഡ്രിഡ് ∙ ഓൾഗ കാർമോന വനിതാ ലോകകപ്പ് ഫുട്ബോൾ ഫൈനൽ ദിവസം ഒരിക്കലും മറക്കില്ല; സ്പെയിനു വേണ്ടി വിജയഗോൾ നേടിയതു കൊണ്ടു മാത്രമല്ല അത്, സ്വന്തം പിതാവ് മരിച്ച വിവരം ഓൾഗ അറിയുന്നതും അന്നാണ്! ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ സ്പെയിനെ നയിച്ച ഇരുപത്തിമൂന്നുകാരി ഓൾഗയുടെ പിതാവ് ജീവിതത്തോടു വിടപറഞ്ഞത് മത്സരത്തിനു മുൻപാണ്. എന്നാൽ രാജ്യത്തിന്റെ സ്വപ്നഭാരങ്ങളുമായി കളത്തിലിറങ്ങുന്ന ഓൾഗയെ കുടുംബാംഗങ്ങൾ ആ വിവരം അറിയിച്ചില്ല.
സങ്കടവാർത്തയറിയാതെ കളിച്ച ഓൾഗ 29–ാം മിനിറ്റിൽ സ്പെയിനിന്റെ വിജയഗോൾ നേടി. ഇംഗ്ലണ്ടിനെതിരെ 1–0 വിജയം നേടിയ മത്സരം കഴിഞ്ഞ് സമ്മാനദാനച്ചടങ്ങിനു ശേഷമാണ് ഓൾഗ പിതാവിന്റെ വിയോഗ വാർത്തയറിയുന്നത്. അതുവരെ മനസ്സു നിറഞ്ഞൊഴുകിയ സന്തോഷം ഉടൻ കണ്ണുകളെ നനയിച്ച സങ്കടത്തിനു വഴിമാറിയെങ്കിലും മനഃസാന്നിധ്യം വീണ്ടെടുത്ത് ഓൾഗ സമൂഹമാധ്യമമായ ‘എക്സിൽ’ കുറിച്ചു: ‘‘അച്ഛാ, അങ്ങ് ഈ മത്സരം കണ്ടുവെന്നും എന്നെയോർത്ത് അഭിമാനം കൊണ്ടുവെന്നും കരുതട്ടെ. റെസ്റ്റ് ഇൻ പീസ്..’’.
ക്ലബ് ഫുട്ബോളിൽ സ്പെയിനിലെ റയൽ മഡ്രിഡിന്റെ താരമായ ലെഫ്റ്റ് ബായ്ക്ക് ഓൾഗയാണ് സെമിയിൽ സ്വീഡനെതിരെയും സ്പെയിനിന്റെ വിജയഗോൾ നേടിയത്.
English Summary: Spain's final hero and captain Olga Carmona learns about father's death after win