യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ഇന്നു തുടക്കം. നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, ആദ്യകിരീടം ലക്ഷ്യമിടുന്ന പിഎസ്ജി, മുൻ ചാംപ്യൻമാരായ ബാർസിലോന എന്നിവരെല്ലാം ഇന്നു കളത്തിലിറങ്ങുന്നു. സ്വന്തം മൈതാനത്ത് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടാണ് പിഎസ്ജിയുടെ എതിരാളികൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ഇന്നു തുടക്കം. നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, ആദ്യകിരീടം ലക്ഷ്യമിടുന്ന പിഎസ്ജി, മുൻ ചാംപ്യൻമാരായ ബാർസിലോന എന്നിവരെല്ലാം ഇന്നു കളത്തിലിറങ്ങുന്നു. സ്വന്തം മൈതാനത്ത് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടാണ് പിഎസ്ജിയുടെ എതിരാളികൾ.

വൻതുകയ്ക്ക് നെയ്മാറിനെയും ലയണൽ മെസ്സിയെയുമെല്ലാം ടീമിലെത്തിച്ചുള്ള ‘മിഷൻ ചാംപ്യൻസ് ലീഗ്’ കഴിഞ്ഞ സീസണുകളിലെല്ലാം പാളിയ പിഎസ്ജി ഇത്തവണ ഇറങ്ങുന്നത് മെസ്സിയും നെയ്മാറും ഇല്ലാതെ. കിലിയൻ എംബപെയാണ് ടീമിന്റെ താരമുഖം. 

ADVERTISEMENT

 മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ മത്സരത്തിൽ എതിരാളികൾ സെർബിയൻ ക്ലബ് റെഡ്‌സ്റ്റാ‍ർ ബൽഗ്രേഡാണ്. മത്സരം സിറ്റിയുടെ മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ. ബാർസിലോന  ബൽജിയൻ ക്ലബ് റോയൽ ആന്റ്‌വെർപ്പിനെ നേരിടും.

എസി മിലാൻ–ന്യൂകാസിൽ, യങ് ബോയ്സ്–ലൈപ്സീഗ്, ഷക്തർ ഡോണസ്ക്–പോർട്ടോ, ലാസിയോ–അത്‌ലറ്റിക്കോ മഡ്രിഡ്, ഫെയനൂർദ്–സെൽറ്റിക് എന്നിവയാണ് ഇന്നത്തെ മറ്റു മത്സരങ്ങൾ. സോണി സ്പോർട്സ് ചാനലുകളില്‍ തൽസമയം.

ADVERTISEMENT

English Summary: The Champions League starts today