ഫുട്ബോളിലെ ‘ഉലകും ചുറ്റും വാലിബൻ’മാർ ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ ഇന്നു കൊച്ചിയിലെ ഗാലറിയിലെത്തും. സമൂഹമാധ്യമങ്ങളിലെ സൂപ്പർ കണ്ടന്റ് ക്രിയേറ്റർമാരായ ഓസ്ട്രേലിയക്കാരൻ ബെൻ ബ്ലാക്കും ജപ്പാൻകാരൻ തൈയോ കിമുറയും ഉൾപ്പെടെയുള്ളവരാണ് ഐഎസ്എൽ പത്താം പതിപ്പിന്റെ കിക്കോഫിനു സാക്ഷികളാകാൻ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കൂടാരത്തിലെത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഫുട്ബോളിലെ ‘ഉലകും ചുറ്റും വാലിബൻ’മാർ ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ ഇന്നു കൊച്ചിയിലെ ഗാലറിയിലെത്തും. സമൂഹമാധ്യമങ്ങളിലെ സൂപ്പർ കണ്ടന്റ് ക്രിയേറ്റർമാരായ ഓസ്ട്രേലിയക്കാരൻ ബെൻ ബ്ലാക്കും ജപ്പാൻകാരൻ തൈയോ കിമുറയും ഉൾപ്പെടെയുള്ളവരാണ് ഐഎസ്എൽ പത്താം പതിപ്പിന്റെ കിക്കോഫിനു സാക്ഷികളാകാൻ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കൂടാരത്തിലെത്തുന്നത്.

ADVERTISEMENT

ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ ആരാധകവൃന്ദമായ മഞ്ഞപ്പടയ്ക്കൊപ്പം കലൂർ സ്റ്റേഡിയത്തിലെ ഈസ്റ്റ് ബ്ലോക്കിൽ ചേക്കേറാനാണു ബ്ലാക്കിന്റെയും കിമുറയുടെയും പദ്ധതി. ഫുട്ബോളിന് ആവേശവും ആരവവും ഉയരുന്നിടത്തെല്ലാം പറന്നെത്തി ഹോം ടീമിന്റെ ജഴ്സിയണിഞ്ഞ് അവർക്കൊപ്പം കളി കാണുന്നവരാണ് ഈ കണ്ടന്റ് ക്രിയേറ്റർമാർ. യൂറോപ്യൻ ക്ലബ്ബുകളിലെ സൂപ്പർ താരങ്ങൾക്കു പോലും സുപരിചിതരായ ബ്ലാക്കിന്റെയും കിമുറയുടെയും ഫോളോവേഴ്സിന്റെ എണ്ണവും ‘സൂപ്പർ’ ആണ്. ടിക്ടോക്കിൽ ബ്ലാക്കിനെ പിന്തുടരുന്നവരുടെ എണ്ണം 6.5 ദശലക്ഷമാണ്. കിമുറയ്ക്ക് ഉള്ളത് 16 ലക്ഷം ഫോളോവേഴ്സ്. യൂട്യൂബും ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും ഉൾപ്പെടെയുള്ള കണക്കുകൾ കൂടി ചേർത്താൽ ലക്ഷം ലക്ഷം വേറെയുമുണ്ട് ഇരുവർക്കും പിന്നാലെ. ഇരുവരുടെയും ഫോളോവേഴ്സിന്റെ കൂട്ടത്തിലുമുണ്ട് ലോകോത്തര ഫുട്ബോളർമാരുടെ നീണ്ട നിര. ഗാലറികളുടെ ആവേശം പങ്കുവച്ച് ഇവർ ഒരുക്കുന്ന ദൃശ്യവിരുന്നിനു കമന്റുകളുമായെത്തുന്ന താരങ്ങളും ധാരാളം.

ബ്ലാസ്റ്റേഴ്സ് താരങ്ങളായ വിബിൻ മോഹൻ, പ്രീതം കോട്ടാൽ എന്നിവർക്കൊപ്പം ബെന്‍.

ADVERTISEMENT

ഖത്തർ ലോകകപ്പിലെ എല്ലാ മത്സരങ്ങളും കാണാനെത്തി ശ്രദ്ധ നേടിയ ആളാണു ബെൻ ബ്ലാക്ക്. കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ സൃഷ്ടിക്കുന്ന ആവേശത്തിനു സാക്ഷിയാകാൻ കഴിഞ്ഞ സീസണിലും കൊച്ചിയിൽ വന്നിരുന്നു ബ്ലാക്ക്. ഇന്ത്യയിൽ ബ്ലാക്കിന്റെ ആദ്യ കളിക്കാഴ്ച കൂടിയായിരുന്നുവത്. സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്നു ബ്ലാസ്റ്റേഴ്സിന്റെ ‘ഫാൻ പവർ’ ലോകത്തെ അറിയിച്ചാണു കക്ഷി അന്നു മടങ്ങിയത്.

ADVERTISEMENT

‘ക്രിക്കറ്റാണ് ഇന്ത്യയിലെ മതമെന്നാണു പറയുന്നത്. പക്ഷേ, കേരളത്തിൽ അതു ഫുട്ബോളാണ് ’ എന്നു വ്യക്തമാക്കി ബ്ലാക്ക് പങ്കുവച്ച വിഡിയോ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ഫുട്ബോൾ ആരാധകരാണു കണ്ടത്. ബ്ലാസ്റ്റേഴ്സിന്റെ യുഎഇ പര്യടനത്തിനിടയിൽ ടീം ക്യാംപിലെത്തിയ ബ്ലാക്ക് മലയാളി താരം രാഹുലിനൊപ്പം പന്തു തട്ടിയ വിഡിയോ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.ആദ്യമായി ജപ്പാനിൽ നിന്നൊരു ഫുട്ബോളർ ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയിൽ കളത്തിലിറങ്ങിയതിനു പിന്നാലെയാണു തൈയോ കിമുറയുടെ വരവ്.

ഇംഗ്ലിഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ എത്തിഹാദ് സ്റ്റേഡിയത്തിൽ ഏർലിങ് ഹാലൻഡിനൊപ്പം അടുത്തിടെ പ്രത്യക്ഷപ്പെട്ട കിമുറയുടെ പോസ്റ്റ് വൈറൽ ആയിരുന്നു. ഹാലൻഡ് ഉൾപ്പെടെയുള്ള താരങ്ങളുടെ കമന്റുകളും കൂടിയായതോടെ പന്തുകളി ആരാധകർ കമന്റ് ബോക്സിലേക്ക് ‘ഇടിച്ചുകയറുക’യായിരുന്നു. ഇന്നു കലൂർ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിനു പിന്തുണയുമായി പടുകൂറ്റൻ ടിഫോ ഒരുക്കാനുള്ള ശ്രമത്തിലാണ് മഞ്ഞപ്പട ഫാൻസ് കൂട്ടായ്മ. ബെൻ ബ്ലാക്കിന്റെയും കിമുറയുടെയും ‘ഇടപെടലി’ലൂടെ ഫുട്ബോൾ ലോകം മുഴുവൻ ആ ടിഫോ പടർന്നുകയറാനുള്ള അവസരമാണു മഞ്ഞപ്പടയ്ക്കു മുന്നിൽ തെളിയുന്നത്.

English Summary: Ben Black and Kimura reached Kochi for ISL kick off