3 ഗോളിന് മൂന്നാം ജയം
സന്തോഷ് ട്രോഫി ഫുട്ബോളിൽ തുടർച്ചയായ മൂന്നാം ജയം നേടി കേരളം. ഇന്നലെ രാവിലെ ബെനോളിം സ്പോർട്സ് അതോറിറ്റി ഓഫ് ഗോവ മൈതാനത്തു നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനെയാണ് (3–0) തോൽപിച്ചത്. കേരളത്തിനായി ഇ.സജീഷ് (7–ാം മിനിറ്റ്), കെ.ജുനൈൻ (55), ക്യാപ്റ്റൻ നിജോ ഗിൽബർട്ട് (69) എന്നിവർ ഗോൾ നേടി. ജയത്തോടെ കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് അരികിലെത്തി.

മഡ്ഗാവ് (ഗോവ)∙ സന്തോഷ് ട്രോഫി ഫുട്ബോളിൽ തുടർച്ചയായ മൂന്നാം ജയം നേടി കേരളം. ഇന്നലെ രാവിലെ ബെനോളിം സ്പോർട്സ് അതോറിറ്റി ഓഫ് ഗോവ മൈതാനത്തു നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനെയാണ് (3–0) തോൽപിച്ചത്. കേരളത്തിനായി ഇ.സജീഷ് (7–ാം മിനിറ്റ്), കെ.ജുനൈൻ (55), ക്യാപ്റ്റൻ നിജോ ഗിൽബർട്ട് (69) എന്നിവർ ഗോൾ നേടി.
ജയത്തോടെ കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് അരികിലെത്തി. പ്രാഥമിക റൗണ്ടിൽ നാളെ (ഒക്ടോബർ 17) നടക്കുന്ന അവസാന മത്സരത്തിൽ ഗോവയ്ക്കെതിരെ സമനില നേടിയാലും കേരളത്തിന് ഗ്രൂപ്പ് ചാംപ്യന്മാരായി ഫൈനൽ റൗണ്ടിൽ കടക്കാം.
ആദ്യ രണ്ടു കളികളിൽ ഗുജറാത്തിനെയും (3–0) ജമ്മു കശ്മീരിനെയും (6–1) ആണ് കേരളം തോൽപിച്ചത്.
മൂന്നു കളികളിൽ മൂന്നു വിജയവുമായി എ ഗ്രൂപ്പിൽ (9 പോയിന്റ്) ഒന്നാമതാണ് കേരളം. മൂന്നു കളികളിൽനിന്ന് 7 പോയിന്റുമായി ഗോവ രണ്ടാമതും മൂന്നു മത്സരങ്ങളിൽനിന്ന് 4 പോയിന്റുമായി ഗുജറാത്ത് മൂന്നാമതുമാണ്. നാളെ വൈകിട്ട് 4നാണ് ഗോവയ്ക്കെതിരെ കേരളത്തിന്റെ മത്സരം.