എട്ടിന്റെ പകിട്ടിൽ മെസ്സിക്കുതിപ്പ്, പിന്നിലായത് ഹാളണ്ടും എംബപെയും; റോണോയ്ക്ക് അഞ്ചെണ്ണം മാത്രം
പാരിസ്∙ കരിയറിലെ എട്ടാം ബലോന്‍ ദ് ഓർ പുരസ്കാരം സ്വന്തമാക്കി ചരിത്രമെഴുതി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. മാഞ്ചസ്റ്റർ സിറ്റിയുടെ നോര്‍വെ യുവതാരം എർലിങ് ഹാളണ്ടിനെ മറികടന്നാണ് മെസ്സിയുടെ നേട്ടം. കൂടുതൽ തവണ പുരസ്കാരം നേടിയിട്ടുള്ള പുരുഷ താരമാണ് മെസ്സി. രണ്ടാമതുള്ള പോർച്ചുഗീസ് സൂപ്പർ

പാരിസ്∙ കരിയറിലെ എട്ടാം ബലോന്‍ ദ് ഓർ പുരസ്കാരം സ്വന്തമാക്കി ചരിത്രമെഴുതി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. മാഞ്ചസ്റ്റർ സിറ്റിയുടെ നോര്‍വെ യുവതാരം എർലിങ് ഹാളണ്ടിനെ മറികടന്നാണ് മെസ്സിയുടെ നേട്ടം. കൂടുതൽ തവണ പുരസ്കാരം നേടിയിട്ടുള്ള പുരുഷ താരമാണ് മെസ്സി. രണ്ടാമതുള്ള പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അഞ്ച് ബലോൻ ദ് ഓർ പുരസ്കാരങ്ങളാണുള്ളത്.
2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലാണ് ഇതിനു മുൻപ് ബലോൻ ദ് ഓർ പുരസ്കാരത്തിന് മെസ്സി അർഹനായത്. ഏറ്റവും കൂടുതൽ ഗോളിനുള്ള ഗെർഡ് മുള്ളർ ട്രോഫി എർലിങ് ഹാളണ്ടിനാണ്. മികച്ച പുരുഷ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയും വനിതാ ക്ലബ് ബാർസിലോന എഫ്സിയുമാണ്. ബാഴ്സയുടെ ഐതാന ബോൻമാതി മികച്ച വനിതാ താരത്തിനുള്ള പുരസ്കാരവും നേടി.