ചാംപ്യൻസ് ലീഗ് ഫുട്ബോൾ: സിറ്റിയിൽ ഗോളടിമേളം
∙ 2 ഗോളിനു പിന്നിൽനിന്ന ശേഷം 3 ഗോളുകൾ തിരിച്ചടിച്ച് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി 3–2ന് ജർമൻ ക്ലബ് ലൈപ്സീഗിനെ കീഴടക്കി. ജയത്തോടെ സിറ്റി ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കി. എർലിങ് ഹാളണ്ട്, ഫിൽ ഫോഡൻ, യൂലിയൻ അൽവാരസ് എന്നിവരാണ് സിറ്റിയുടെ വിജയഗോളുകൾ നേടിയത്. നിലവിലെ ചാംപ്യന്മാരായ സിറ്റിക്കൊപ്പം ലൈപ്സീഗും പ്രീക്വാർട്ടർ ഉറപ്പാക്കിയിട്ടുണ്ട്.

ലണ്ടൻ ∙ 2 ഗോളിനു പിന്നിൽനിന്ന ശേഷം 3 ഗോളുകൾ തിരിച്ചടിച്ച് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി 3–2ന് ജർമൻ ക്ലബ് ലൈപ്സീഗിനെ കീഴടക്കി. ജയത്തോടെ സിറ്റി ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കി. എർലിങ് ഹാളണ്ട്, ഫിൽ ഫോഡൻ, യൂലിയൻ അൽവാരസ് എന്നിവരാണ് സിറ്റിയുടെ വിജയഗോളുകൾ നേടിയത്. നിലവിലെ ചാംപ്യന്മാരായ സിറ്റിക്കൊപ്പം ലൈപ്സീഗും പ്രീക്വാർട്ടർ ഉറപ്പാക്കിയിട്ടുണ്ട്. മറ്റു ഗ്രൂപ്പുകളിൽനിന്ന് സ്പാനിഷ് ക്ലബ് ബാർസിലോന, അത്‌ലറ്റിക്കോ മഡ്രിഡ്, ഇറ്റാലിയൻ ക്ലബ് ലാസിയോ എന്നിവയും നോക്കൗട്ടിലെത്തി.
അതേസമയം, ഇംഗ്ലിഷ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡിനോട് 1–1 സമനില വഴങ്ങിയ ഫ്രഞ്ച് ക്ലബ് പിഎസ്ജിയും ജർമൻ ക്ലബ് ബോറൂസിയ ഡോർട്മുണ്ടിനോട് 3–1 തോൽവി വഴങ്ങിയ ഇറ്റാലിയൻ ക്ലബ് എസി മിലാനുമാണ് കഴിഞ്ഞ ദിവസം ആരാധകരെ നിരാശപ്പെടുത്തിയ ടീമുകൾ.
പോർച്ചുഗീസ് ക്ലബ് എഫ്സി പോർട്ടോയ്ക്കെതിരെ പോർച്ചുഗീസ് താരങ്ങളായ ജോവ കാൻസലോ, ജോവ ഫെലിക്സ് എന്നിവർ നേടിയ ഗോളുകളിലാണ് ബാർസിലോന 2–1 വിജയം നേടിയത്. ലയണൽ മെസ്സി ക്ലബ് വിട്ടതിനു ശേഷം ആദ്യമായാണ് ബാർസിലോന ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിലെത്തുന്നത്. സിറോ ഇമ്മൊബീൽ 2 ഗോൾ നേടിയ മത്സരത്തിലാണ് ലാസിയോ 2–0ന് സെൽറ്റിക്കിനെ തോൽപിച്ചത്. ഫെയനൂർദിനെ 3–1നു തോൽപിച്ച അത്‌ലറ്റിക്കോ മഡ്രിഡും ലാസിയോയ്ക്ക് ഒപ്പം പ്രീക്വാർട്ടറിലെത്തി. 13ന് നടക്കുന്ന ലാസിയോ – അത്‌ലറ്റിക്കോ മഡ്രിഡ് മത്സരം ഗ്രൂപ്പ് ഇ ജേതാക്കളെ നിശ്ചയിക്കും.
ചാംപ്യൻസ് ലീഗ് നോക്കൗട്ട് ഉറപ്പിച്ച ടീമുകൾ
അത്‌ലറ്റിക്കോ മഡ്രിഡ്, ബാർസിലോന, ബയൺ മ്യൂണിക്, ബൊറൂസിയ ഡോർട്മുണ്ട്, ഇന്റർ മിലാൻ, ലാസിയോ, ലൈപ്സീഗ്, മാഞ്ചസ്റ്റർ സിറ്റി, റയൽ മഡ്രിഡ്, റയൽസോസിദാദ്