ആർസനൽ, ഐന്തോവൻ നോക്കൗട്ടിൽ
തകർപ്പൻ സിക്സറടിച്ച് ചാംപ്യൻസ് ലീഗ് ഫുട്ബോൾ നോക്കൗട്ടിലേക്ക് ആർസനലിന്റെ രംഗപ്രവേശം. ലെൻസിനെ 6–0ന് തോൽപിച്ച് ഗ്രൂപ്പ് ബി ചാംപ്യന്മാരായി ആർസനൽ പ്രീക്വാർട്ടറിൽ എത്തിയതോടെ രണ്ടാം സ്ഥാനക്കാരായ പിഎസ്‌വി ഐന്തോവനും നോക്കൗട്ട് ഉറപ്പാക്കി. സ്പാനിഷ് ക്ലബ് സെവിയ്യയെ 3–2നാണ് ഡച്ച് ക്ലബ് ഐന്തോവൻ കീഴടക്കിയത്. ഇതോടെ, 12 ടീമുകൾ പ്രീക്വാർട്ടറിലെത്തി.

ജനീവ ∙ തകർപ്പൻ സിക്സറടിച്ച് ചാംപ്യൻസ് ലീഗ് ഫുട്ബോൾ നോക്കൗട്ടിലേക്ക് ആർസനലിന്റെ രംഗപ്രവേശം. ലെൻസിനെ 6–0ന് തോൽപിച്ച് ഗ്രൂപ്പ് ബി ചാംപ്യന്മാരായി ആർസനൽ പ്രീക്വാർട്ടറിൽ എത്തിയതോടെ രണ്ടാം സ്ഥാനക്കാരായ പിഎസ്‌വി ഐന്തോവനും നോക്കൗട്ട് ഉറപ്പാക്കി. സ്പാനിഷ് ക്ലബ് സെവിയ്യയെ 3–2നാണ് ഡച്ച് ക്ലബ് ഐന്തോവൻ കീഴടക്കിയത്.
ഇതോടെ, 12 ടീമുകൾ പ്രീക്വാർട്ടറിലെത്തി. 4 ടീമുകൾക്കു കൂടിയാണ് അവസരം. ഇതിനിടെ, ഗലാട്ടസറെയോടു 3–3 സമനില വഴങ്ങിയ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചാംപ്യൻസ് ലീഗ് നോക്കൗട്ടിലെത്താതെ പുറത്തായേക്കും. ഗ്രൂപ്പ് എയിൽ 5 മത്സരങ്ങളിൽ 4 പോയിന്റാണ് യുണൈറ്റഡിനു നിലവിലുള്ളത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ബയൺ മ്യൂണിക്കിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടേണ്ടത്.
മറ്റു മത്സരങ്ങളിൽ റയൽ മഡ്രിഡ് 4–2ന് നാപ്പോളിയെ തോൽപിച്ചു. ബയൺ – കോപ്പൻഹേഗൻ, സോസിദാദ്– സാൽസ്ബർഗ് മത്സരങ്ങൾ ഗോൾരഹിത സമനിലയായി. ബെൻഫിക്ക– ഇന്റർ മിലാൻ മത്സരവും (3–3), ബ്രാഹ – യൂണിയൻ ബെർലിൻ മത്സരവും (1–1) സമനിലയിൽ കലാശിച്ചു.