മെസ്സി അങ്ങ് യുഎസിലാണ്, എന്നിട്ടും സൗദിയിൽ മെസ്സി– റൊണാൾഡോ ആരാധകപ്പോര്; അൽ നസ്റിന് തോൽവി
റിയാദ് ∙ ലയണൽ മെസ്സി കളിക്കുന്നത് യുഎസിലെ മേജർ ലീഗ് സോക്കറിലായിരിക്കാം; പക്ഷേ സൗദി അറേബ്യൻ പ്രൊ ലീഗിലെ റിയാദ് ഡാർബിയിലും കണ്ടത് ക്രിസ്റ്റ്യാനോ–മെസ്സി ആരാധകപ്പോര്! ക്രിസ്റ്റ്യാനോയുടെ അൽ നസ്റിനെ 3–0നു തോൽപിച്ചതിനു പിന്നാലെയാണ് അൽ ഹിലാൽ ടീമിന്റെ ആരാധകർ ‘മെസ്സി, മെസ്സി’ വിളികളുമായി ക്രിസ്റ്റ്യാനോയെ ‘അഭിവാദ്യം’ ചെയ്തത്.

സെർബിയൻ താരങ്ങളായ, അലക്സാണ്ടർ മിത്രോവിച്ചിന്റെ ഇരട്ടഗോളും സെർജിമിലിൻകോവിച് സാവിച്ചിന്റെ ഒരു ഗോളുമാണ് ഹിലാലിന് വിജയമൊരുക്കിയത്. പരുക്കു മൂലം വിശ്രമിക്കുന്ന ബ്രസീലിയൻ താരം നെയ്മാർ ഹിലാൽ നിരയിലുണ്ടായിരുന്നില്ല.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഉജ്വലമായ ഒരു വോളിയിലൂടെ ക്രിസ്റ്റ്യാനോ പന്ത് വലയിലെത്തിച്ചെങ്കിലും നേരിയ വ്യത്യാസത്തിന് ഓഫ്സൈഡ് ആയിപ്പോയി. ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്തു തുടരുന്ന അൽ ഹിലാലിന് 7 പോയിന്റ് ലീഡായി. അൽ നസ്റാണ് രണ്ടാമത്. 14 കളികളിൽ 15 ഗോളുകളുമായി ക്രിസ്റ്റ്യാനോ തന്നെയാണ് ടോപ് സ്കോറർ പോരാട്ടത്തിൽ മുന്നിൽ.