ഇന്ത്യൻ വിമൻസ് ലീഗിന് ഇന്ന് കിക്കോഫ്; നാലാം കിരീടം തേടി ഗോകുലം
ഇന്ത്യൻ വിമൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യമത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ഗോകുലം കേരള എഫ്സി, സേതു എഫ്സിയെ നേരിടും. ഇന്നു വൈകിട്ട് 3.30നാണ് മത്സരം. കഴിഞ്ഞ 6 സീസണുകളിൽനിന്നു വ്യത്യസ്തമായി മാറ്റങ്ങളോടെയാണ് ഇത്തവണ ടൂർണമെന്റ്.

കോഴിക്കോട് ∙ ഇന്ത്യൻ വിമൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യമത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ഗോകുലം കേരള എഫ്സി, സേതു എഫ്സിയെ നേരിടും. ഇന്നു വൈകിട്ട് 3.30നാണ് മത്സരം.
കഴിഞ്ഞ 6 സീസണുകളിൽനിന്നു വ്യത്യസ്തമായി മാറ്റങ്ങളോടെയാണ് ഇത്തവണ ടൂർണമെന്റ്. 3 മാസം ദൈർഘ്യമുള്ള ലീഗിൽ ഹോം, എവേ രീതിയിലാണ് മത്സരം. മാർച്ച് 24നാണ് ലീഗ് പൂർത്തിയാവുക. കോഴിക്കോട് സ്റ്റേഡിയമാണ് ഗോകുലത്തിന്റെ ഹോം ഗ്രൗണ്ട്. കിക്ക് സ്റ്റാർട് എഫ്സി, സേതു എഫ്സി, ഹോപ്സ്, സ്പോർട്സ് ഒഡീഷ, ഈസ്റ്റ് ബംഗാൾ, ഒഡീഷ എഫ്സി എന്നിവയാണ് വിമൻസ് ലീഗിലെ മറ്റു ടീമുകൾ. കഴിഞ്ഞ മൂന്നു സീസണുകളിലും ചാംപ്യൻമാരായ ഗോകുലം വനിതാ ടീം 29 മത്സരങ്ങളിൽ 27 വിജയങ്ങളും 2 സമനിലയും നേടി.