ഐ ലീഗിൽ ഗോകുലം കേരളയ്ക്ക് വീണ്ടും തോൽവി; റിയൽ കശ്മീരിനോടു 3–0ന് തോറ്റു
കോഴിക്കോട് ∙ ഐ ലീഗിൽ വിജയമറിയാതെ തുടർച്ചയായ അഞ്ചാം മത്സരവും പിന്നിട്ട് ഗോകുലം കേരള എഫ്‍സി. റിയൽ കശ്മീരിനെതിരെ ഇന്നു നടന്ന മത്സരത്തിൽ ഗോകുലം തോൽവി രുചിച്ചു. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് റിയൽ കശ്മീർ ഗോകുലത്തെ വീഴ്ത്തിയത്.

കോഴിക്കോട് ∙ ഐ ലീഗിൽ വിജയമറിയാതെ തുടർച്ചയായ അഞ്ചാം മത്സരവും പിന്നിട്ട് ഗോകുലം കേരള എഫ്‍സി. റിയൽ കശ്മീരിനെതിരെ ഇന്നു നടന്ന മത്സരത്തിൽ ഗോകുലം തോൽവി രുചിച്ചു. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് റിയൽ കശ്മീർ ഗോകുലത്തെ വീഴ്ത്തിയത്. കശ്മീരിനായി നോഹിരി ക്രിസോ ഇരട്ടഗോൾ നേടി. 31, 65 മിനിറ്റുകളിലായിരുന്നു ക്രിസോയുടെ ഗോളുകൾ. ഒരു ഗോൾ ജെറമി ലാൽഡിൻപൂനിയ 59–ാം മിനിറ്റിൽ നേടി.
ഒൻപതു കളികളിൽനിന്ന് മൂന്നു ജയവും നാലു സമനിലയും രണ്ടു തോൽവിയും സഹിതം 13 പോയിന്റുമായി ആറാം സ്ഥാനത്താണ് ഗോകുലം. ഇത്ര തന്നെ മത്സരങ്ങളിൽനിന്ന് അഞ്ചു ജയവും രണ്ടു സമനിലയും രണ്ടു തോൽവിയും സഹിതം 17 പോയിന്റുമായി റിയൽ കശ്മീർ മൂന്നാം സ്ഥാനത്തേക്കു കയറി.
ഈ സീസണിൽ ഒരു മാസം മുൻപാണ് ഗോകുലം കേരള ഏറ്റവുമൊടുവിൽ ഒരു മത്സരം ജയിച്ചത്. നവംബർ 13ന് ട്രാവു എഫ്സിയുമായി നടന്ന മത്സരത്തിനു ശേഷമുള്ള അഞ്ച് കളികളിൽ രണ്ടു തോൽവിയും മൂന്നു സമനിലയുമാണ് ഫലം.