സ്വാരെസ് വീണ്ടും മെസ്സിക്കൊപ്പം; മയാമിയിലേക്ക്
ആരാധകർക്ക് ആവേശമായി യുറഗ്വായ് താരം ലൂയി സ്വാരെസ് വീണ്ടും ലയണൽ മെസ്സിക്കൊപ്പം ചേരുന്നു. മുപ്പത്തിയാറുകാരൻ സ്വാരെസിനെ ടീമിലെത്തിച്ച കാര്യം മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമി സ്ഥിരീകരിച്ചു. മയാമി ക്ലബ്ബിൽ മെസ്സിക്കൊപ്പം ചേരുന്ന മൂന്നാമത്തെ എഫ്സി ബാർസിലോന മുൻ സഹതാരമാണ് സ്വാരെസ്. സെർജിയോ ബുസ്കെറ്റ്സ്, ജോർഡി ആൽബ എന്നിവരാണ് മറ്റുള്ളവർ.

ന്യൂയോർക്ക് ∙ ആരാധകർക്ക് ആവേശമായി യുറഗ്വായ് താരം ലൂയി സ്വാരെസ് വീണ്ടും ലയണൽ മെസ്സിക്കൊപ്പം ചേരുന്നു. മുപ്പത്തിയാറുകാരൻ സ്വാരെസിനെ ടീമിലെത്തിച്ച കാര്യം മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമി സ്ഥിരീകരിച്ചു. മയാമി ക്ലബ്ബിൽ മെസ്സിക്കൊപ്പം ചേരുന്ന മൂന്നാമത്തെ എഫ്സി ബാർസിലോന മുൻ സഹതാരമാണ് സ്വാരെസ്. സെർജിയോ ബുസ്കെറ്റ്സ്, ജോർഡി ആൽബ എന്നിവരാണ് മറ്റുള്ളവർ.
ബ്രസീലിയൻ ക്ലബ്ബായ ഗ്രെമിയോയുമായുള്ള കരാർ അവസാനിച്ചതിനു പിന്നാലെയാണ് സ്വാരെസ് ഇന്റർ മയാമിയിലെത്തുന്നത്. മെസ്സി, നെയ്മാർ എന്നിവർക്കൊപ്പം ബാർസയുടെ ‘എംഎൻഎസ് മുന്നേറ്റത്രയ’ത്തിൽ പങ്കാളിയായിരുന്ന സ്വാരെസ് സ്പാനിഷ് ക്ലബ്ബിനു വേണ്ടി 191 മത്സരങ്ങളിൽ നിന്ന് 147 ഗോളുകൾ നേടി.