സിരകളിൽ ഫുട്ബോൾ മാത്രം
കേരളത്തിന്റെ ഫുട്ബോൾ ചരിത്രത്തിലെ അതിവൈകാരിക വിജയമായിരുന്നു 1973 സന്തോഷ് ട്രോഫിയിലേത്. ജാഫർ അന്ന് ടീം വൈസ് ക്യാപ്റ്റൻ. ഞങ്ങൾ പ്രിമിയറിലും ഫാക്ടിലും ഒരുമിച്ചു കളിച്ച സ്നേഹിതർ. മിഡ്ഫീൽഡ് ജനറലായിരുന്നു ജാഫർ. ഏതു പൊസിഷനിലും കളിക്കാനുള്ള വൈദഗ്ധ്യം, വിങ്ങിലാണെങ്കിൽ കുതികുതിക്കുന്ന സ്പീഡ്, ജാഗ്രതയോടെ കോട്ടകാക്കുന്ന സ്റ്റോപ്പർ ബാക്ക്... എല്ലാ മേഖലകളും അദ്ദേഹത്തിന് വഴങ്ങിയിരുന്നു.

1973ലെ വിജയത്തിനു ശേഷം ആ ടീമംഗങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിച്ച ചരടായിരുന്നു ജാഫർ. എല്ലാവരെയും അദ്ദേഹം ചേർത്തു നിർത്തി. വിശേഷാവസരങ്ങളിൽ എല്ലാം പങ്കെടുത്തു. ബുദ്ധിമുട്ടുള്ളവരെ സഹായിക്കാൻ എല്ലാം മറന്ന് മുന്നിട്ടിറങ്ങുന്നതാണ് ജാഫറിന്റെ ശൈലി. 1973 വിജയത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കാൻ മനോരമയുടെ മുറ്റത്ത് രണ്ടാഴ്ച മുൻപ് ഞങ്ങളെത്തുമ്പോൾ എല്ലാവരും മിസ് ചെയ്തത് ജാഫറിനെയായിരുന്നു.
ആശുപത്രിക്കിടക്കയിൽ ജാഫറിനെ കാണാനാണ് കൊച്ചിയിലെത്തിയപ്പോൾ ആദ്യം കോച്ച് സൈമൺ സാർ പോയത്. അത്രയും പ്രിയപ്പെട്ട വ്യക്തിയായിരുന്നു ജാഫർ എല്ലാവർക്കും. ആശുപത്രിക്കിടക്കയിൽ ജാഫറിന്റെ ഭാര്യ സോഫിയെ എന്തു പറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ ഞങ്ങളും വിതുമ്പി. ഫുട്ബോൾ മാത്രമാണ് അദ്ദേഹത്തിന്റെ സിരകളിലോടിയിരുന്നത്. കൊച്ചിൻ ഫുട്ബോളേഴ്സ് ക്ലബ്ബിന്റെ സാരഥിയായി എല്ലാവരെയും നയിച്ചു. എവിടെ ടൂർണമെന്റുണ്ടെങ്കിലും നിറഞ്ഞ ചിരിയോടെ ഓടിയെത്തും. അങ്ങേയറ്റം വേദനാജനകമാണ് ഇൗ വിടവാങ്ങൽ. 27ന് സന്തോഷ്ട്രോഫി വിജയത്തിന്റെ 50–ാം വാർഷികമാണ്. കൊച്ചി കോർപറേഷൻ ചടങ്ങിലേക്ക് പഴയ കളിക്കാരെയെല്ലാം വിളിച്ചിട്ടുണ്ട്. ജാഫറില്ലാതെ ഞങ്ങൾക്ക് ഇനിയെന്ത് ആഘോഷം?