സൂപ്പർ സബ് ഡിബ്രുയ്നെ കലക്കി! ന്യൂകാസിൽ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്കു വിജയം
ഓഗസ്റ്റിനു ശേഷം ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ആദ്യമായി കളത്തിലിറങ്ങിയ ബൽജിയം പ്ലേമേക്കർ കെവിൻ ഡിബ്രുയ്നെയുടെ ഗോളിലും അസിസ്റ്റിലും തോറ്റുനിന്ന കളി മാഞ്ചസ്റ്റർ സിറ്റി ജയിച്ചു.

ന്യൂകാസിൽ ∙ ഓഗസ്റ്റിനു ശേഷം ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ആദ്യമായി കളത്തിലിറങ്ങിയ ബൽജിയം പ്ലേമേക്കർ കെവിൻ ഡിബ്രുയ്നെയുടെ ഗോളിലും അസിസ്റ്റിലും തോറ്റുനിന്ന കളി മാഞ്ചസ്റ്റർ സിറ്റി ജയിച്ചു. ന്യൂകാസിൽ യുണൈറ്റഡിനെതിരെ 3–2നാണ് സിറ്റിയുടെ വിജയം. ജയത്തോടെ ലിവർപൂളിനു 2 പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. 20 കളിയിൽ ലിവർപൂളിന് 45 പോയിന്റ്; സിറ്റിക്ക് 43 പോയിന്റ്.