എക്സ്ട്രാ ടൈമിൽ ഒഡീഷ എഫ്സിയെ വീഴ്ത്തി ഈസ്റ്റ് ബംഗാളിന് സൂപ്പർ കപ്പ് (3–2)
ഭുവനേശ്വർ∙ ഒഡീഷ എഫ്സിയെ വീഴ്ത്തി ഈസ്റ്റ് ബംഗാൾ സൂപ്പർ കപ്പ് ചാംപ്യൻമാർ. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിന്റെ ജയം. ഈസ്റ്റ് ബംഗാളിനായി ക്ലീറ്റൺ സിൽവ, നന്ദകുമാർ സെക്കർ, സോൾ ക്രെസ്‌പോ എന്നിവർ ഗോൾ നേടിയപ്പോൾ ഡിയാഗോ മൗറീഷ്യോ, അഹമ്മദ് ജാഹു എന്നിവരാണ് ഒഡീഷയുടെ ഗോൾ വേട്ടക്കാർ.

ഭുവനേശ്വർ ∙ കലിംഗ സൂപ്പർ കപ്പ് ഫുട്ബോളിൽ ഈസ്റ്റ് ബംഗാൾ ജേതാക്കൾ. ഫൈനലിൽ ഒഡീഷ എഫ്സിയെ 3–2നു തോൽപിച്ചാണ് ഈസ്റ്റ് ബംഗാൾ 12 വർഷത്തിനു ശേഷം ഒരു ട്രോഫി സ്വന്തമാക്കിയത്. എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ, 111–ാം മിനിറ്റിൽ ബ്രസീലിയൻ താരം ക്ലീറ്റൻ സിൽവയാണ് ഈസ്റ്റ് ബംഗാളിന്റെ വിജയഗോൾ നേടിയത്.
നിശ്ചിത സമയത്ത് നന്ദകുമാർ ശേഖറും (51–ാം മിനിറ്റ്) സോൾ ക്രെസ്പോയും (62) ഈസ്റ്റ് ബംഗാളിനായി ഗോൾ നേടി. ഡിയേഗോ മൗറീഷ്യോയും (39) അഹമ്മദ് ജാഹുവും (90+9) ഒഡീഷയ്ക്കായി ലക്ഷ്യം കണ്ടു. 69–ാം മിനിറ്റിൽ ഒഡീഷ താരം മുർത്താദ ഫോളും ഇൻജറി ടൈമിൽ (90+7) ഈസ്റ്റ് ബംഗാൾ താരം സൗവികും ചുവപ്പുകാർഡ് കണ്ടു പുറത്തായി. ജയത്തോടെ ഈസ്റ്റ് ബംഗാൾ ഏഷ്യൻ ചാംപ്യൻസ് ലീഗ് 2 പ്രിലിമിനറി ഘട്ടത്തിലേക്ക് യോഗ്യത നേടി.