നിങ്ങൾ നിരീക്ഷണത്തിലാണ്! എന്താണ് ജിപിഎസ് വെസ്റ്റിന്റെ ഉപയോഗം?
433.38 കിലോമീറ്റർ! കഴിഞ്ഞ സീസൺ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ മത്സരങ്ങളിൽ സതാംപ്ടൻ ക്ലബ്ബിന്റെ ജയിംസ് വാർഡ് പ്രൗസ് ഓടിയ ദൂരത്തിന്റെ കണക്കാണിത്. സീസണിലെ ‘ഓട്ടക്കാരിൽ’ ഒന്നാമതെത്തിയത് പ്രൗസ് ആണെന്നതിന്റെ കണക്ക് എങ്ങനെ കിട്ടി? അതിനുള്ള ഉത്തരമാണ് ജിപിഎസ് വെസ്റ്റ് അഥവാ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം.

ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ ജിപിഎസ് വെസ്റ്റ് നഷ്ടപ്പെട്ട വാർത്ത പുറത്തു വന്നത് കഴിഞ്ഞ ദിവസം. എന്താണ് ജിപിഎസ് വെസ്റ്റ്? എന്താണിതിന്റെ ഉപയോഗം?
433.38 കിലോമീറ്റർ! കഴിഞ്ഞ സീസൺ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ മത്സരങ്ങളിൽ സതാംപ്ടൻ ക്ലബ്ബിന്റെ ജയിംസ് വാർഡ് പ്രൗസ് ഓടിയ ദൂരത്തിന്റെ കണക്കാണിത്. സീസണിലെ ‘ഓട്ടക്കാരിൽ’ ഒന്നാമതെത്തിയത് പ്രൗസ് ആണെന്നതിന്റെ കണക്ക് എങ്ങനെ കിട്ടി? അതിനുള്ള ഉത്തരമാണ് ജിപിഎസ് വെസ്റ്റ് അഥവാ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം. ഏഷ്യൻ ഗെയിംസിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ ജിപിഎസ് വെസ്റ്റ് നഷ്ടപ്പെട്ടു പോയി എന്ന വാർത്തയാണ് ഫുട്ബോൾ ആരാധകർക്കിടയിൽ ഇതിനെ വീണ്ടും ചർച്ചയാക്കിയത്.
സൂപ്പർ ബനിയൻ
അടിച്ച ഗോളുകളും തടുത്ത ഷോട്ടുകളും മാത്രമല്ല ലോക ഫുട്ബോളിൽ ഇപ്പോൾ കളിക്കാരുടെ മികവു നിർണയിക്കാനുള്ള മാനദണ്ഡങ്ങൾ. പന്ത് കാലിൽ ഇല്ലാത്തപ്പോഴും അയാൾ മൈതാനത്ത് എന്തു ചെയ്യുന്നു, ഓരോ സമയത്തും ശരീരക്ഷമത എത്രത്തോളമാണ് എന്നതെല്ലാം കൂടിയാണ്. ഈ ചിന്തയിൽ നിന്നാണ് ഓരോ മത്സരങ്ങളിലും കളിക്കാരൻ ഓടിയ ദൂരവും വേഗവുമെല്ലാം ടീമുകൾ കണക്കിലെടുക്കാൻ തുടങ്ങിയത്. ഇത്തരം സൂക്ഷ്മമായ കണക്കുകൾ കണ്ടെത്താനുള്ള ഉപകരണമാണ് ജിപിഎസ് വെസ്റ്റ് അഥവാ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം വെസ്റ്റ്.
ജഴ്സിക്കു താഴെ ഒരു ബനിയൻ പോലെ ധരിക്കുന്ന ഇത് സത്യത്തിൽ ഒരു ഇലക്ട്രോണിക് ഉപകരണമാണ്. സ്ഥാനം നിർണയിക്കാനുള്ള ജിപിഎസ് ഉപകരണം, വേഗം നിർണയിക്കാനുള്ള ആക്സിലറോമീറ്റർ, മാഗ്നറ്റോമീറ്റർ എന്നിവയാണ് പ്രധാനമായും ഇതിലുള്ളത്. മൈതാനത്ത് കളിക്കാരന്റെ സ്ഥാനവും ദിശയും നിർണയിച്ച് ഓരോ സെക്കൻഡിലും ആയിരത്തിലേറെ ഡേറ്റ പോയിന്റുകളാണ് വെസ്റ്റ് ശേഖരിക്കുന്നത്.
ഫുട്ബോളിൽ മാത്രമല്ല
ഫുട്ബോളിൽ മാത്രമല്ല എല്ലാ എലീറ്റ് സ്പോർട്ടുകളിലും ഇപ്പോൾ ജിപിഎസ് വെസ്റ്റ് ഉപയോഗിക്കുന്നുണ്ട്. ക്രിക്കറ്റിലും മറ്റും ഇത് പരിശീലനസമയത്താണ് ഉപയോഗിക്കുന്നത്.