മാഞ്ചസ്റ്റർ∙ ഗോളടിച്ച ശേഷം പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഘോഷം അനുകരിച്ച് അര്‍ജന്റീന താരം അലജാൻ‍ഡ്രോ ഗർനാച്ചോ. വെസ്റ്റ്ഹാമിനെതിരായ മത്സരത്തിൽ ഗോൾ നേടിയപ്പോഴാണ് ക്രിസ്റ്റ്യാനോയുടെ ഗോളാഘോഷം അർജന്റീന താരം ആവർത്തിച്ചത്. ഗോളടിക്കുമ്പോൾ റോണോയുടെ ‘സ്യൂ സ്റ്റൈൽ’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റർ∙ ഗോളടിച്ച ശേഷം പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഘോഷം അനുകരിച്ച് അര്‍ജന്റീന താരം അലജാൻ‍ഡ്രോ ഗർനാച്ചോ. വെസ്റ്റ്ഹാമിനെതിരായ മത്സരത്തിൽ ഗോൾ നേടിയപ്പോഴാണ് ക്രിസ്റ്റ്യാനോയുടെ ഗോളാഘോഷം അർജന്റീന താരം ആവർത്തിച്ചത്. ഗോളടിക്കുമ്പോൾ റോണോയുടെ ‘സ്യൂ സ്റ്റൈൽ’ ആഘോഷവും ഗർനാച്ചോ നടത്താറുണ്ട്. താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണെന്നു ഗർനാച്ചോ പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്.

എന്നാൽ ഗർനാച്ചോയ്ക്കെതിരെ കഴിഞ്ഞ ദിവസം അർജന്റീന താരം എയ്ഞ്ചൽ‌ ഡി മരിയ രംഗത്തെത്തിയിരുന്നു. താരം റൊണാൾഡോയുടെ ആഘോഷം അനുകരിക്കുന്നതു നിർത്തണമെന്നായിരുന്നു എയ്ഞ്ചല്‍ ഡി മരിയയുടെ ആവശ്യം. റൊണാൾ‍ഡോയ്ക്കു പകരം ഗർനാച്ചോ മെസ്സിയെ അനുകരിക്കണമെന്നും, താനായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നെന്നും എയ്ഞ്ചൽ ഡി മരിയ പ്രതികരിച്ചു. താരത്തിന്റെ ഉപദേശത്തിനു പിന്നാലെയും റൊണാൾഡോയെ അനുകരിക്കുന്നത് ഗർനാച്ചോ തുടരുകയായിരുന്നു.

ADVERTISEMENT

മത്സരം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഗർനാച്ചോയുടെ ടീം മാഞ്ചസ്റ്റർ യുണൈറ്റഡ് ജയിക്കുകയും ചെയ്തു. മുൻപ് യുണൈറ്റഡിൽ കളിച്ചിട്ടുള്ള റൊണാൾഡോ, നിലവിൽ സൗദി പ്രോ ലീഗിലെ അൽ നസ്ർ ക്ലബ്ബിന്റെ താരമാണ്. 19 വയസ്സുകാരനായ ഗർനാച്ചോ സ്പാനിഷ് ക്ലബ് അത്‍ലെറ്റികോ മഡ്രിഡിന്റെ യൂത്ത് ടീമിലൂടെയാണ് കരിയർ തുടങ്ങിയത്. പിന്നീട് ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ്ബില്‍ ചേരുകയായിരുന്നു.

English Summary:

Alejandro Garnacho completely ignores Angel Di Maria's warning