എഫ്എ കപ്പ് മാതൃകയിലേക്ക് സൂപ്പർ കപ്പ് ഫുട്ബോൾ
ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ ഇംഗ്ലണ്ടിലെ എഫ്എ കപ്പ് ഫുട്ബോളിന്റെ മാതൃകയിൽ സീസൺ ഉടനീളം നടത്താൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നീക്കം. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന് ഇടയ്ക്ക് ഒരു മാസം കൊണ്ടു തീർക്കാറുള്ള സൂപ്പർ കപ്പിന് അടുത്ത സീസൺ കലണ്ടറിൽ 7 മാസമാണ് എഐഎഫ്എഫ് നീക്കിവച്ചിരിക്കുന്നത്. ടീമുകളുടെ എണ്ണത്തിലും വർധനയുണ്ടാകും.

ന്യൂഡൽഹി ∙ ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ ഇംഗ്ലണ്ടിലെ എഫ്എ കപ്പ് ഫുട്ബോളിന്റെ മാതൃകയിൽ സീസൺ ഉടനീളം നടത്താൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നീക്കം. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന് ഇടയ്ക്ക് ഒരു മാസം കൊണ്ടു തീർക്കാറുള്ള സൂപ്പർ കപ്പിന് അടുത്ത സീസൺ കലണ്ടറിൽ 7 മാസമാണ് എഐഎഫ്എഫ് നീക്കിവച്ചിരിക്കുന്നത്. ടീമുകളുടെ എണ്ണത്തിലും വർധനയുണ്ടാകും.
ഐഎസ്എൽ ഉൾപ്പെടെയുള്ള ആഭ്യന്തര ചാംപ്യൻഷിപ്പുകളുടെ തീയതികളും എഐഎഫ്എഫ് പ്രഖ്യാപിച്ചു. ഡ്യുറാൻഡ് കപ്പ് (ജൂലൈ 26–ഓഗസ്റ്റ് 31), ഐഎസ്എൽ (സെപ്റ്റംബർ 14– ഏപ്രിൽ 30, 2025), ഐ ലീഗ് (ഒക്ടോബർ 19– ഏപ്രിൽ 30, 2025), ഇന്ത്യൻ വനിതാ ലീഗ് (ഒക്ടോബർ 25–ഏപ്രിൽ 30, 2025), സൂപ്പർ കപ്പ് (ഒക്ടോബർ 1– മേയ് 15, 2025) എന്നിങ്ങനെയാണ് മത്സരക്രമം.