ബാർസിലോനയ്ക്ക് സമനില; സമനില തെറ്റി കാണികൾ
ഒടുക്കം ബാർസിലോന ക്ലബ് തങ്ങളുടെ ആരാധകരുടെ കൂക്കുവിളിയും വേണ്ടുവോളം കേട്ടു! ലാ ലിഗ ഫുട്ബോളിൽ, നിലവിലെ ചാംപ്യന്മാരായ ബാർസിലോന തരംതാഴ്ത്തൽ ഭീഷണിയിലുള്ള ഗ്രനാഡയോട് 3–3 സമനില കഷ്ടപ്പെട്ടു നേടിയതു കണ്ടാണ് ആരാധകർക്കു നിയന്ത്രണം നഷ്ടമായത്.

മഡ്രിഡ്∙ ഒടുക്കം ബാർസിലോന ക്ലബ് തങ്ങളുടെ ആരാധകരുടെ കൂക്കുവിളിയും വേണ്ടുവോളം കേട്ടു! ലാ ലിഗ ഫുട്ബോളിൽ, നിലവിലെ ചാംപ്യന്മാരായ ബാർസിലോന തരംതാഴ്ത്തൽ ഭീഷണിയിലുള്ള ഗ്രനാഡയോട് 3–3 സമനില കഷ്ടപ്പെട്ടു നേടിയതു കണ്ടാണ് ആരാധകർക്കു നിയന്ത്രണം നഷ്ടമായത്.
പതിനാറുകാരൻ ലാമിൻ യമാൽ (2 ഗോൾ), റോബർട്ട് ലെവൻഡോവ്സ്കി എന്നിവരാണു ബാർസയുടെ ഗോളുകൾ നേടിയത്. സ്പെയിനിലെ എല്ലാ മത്സരങ്ങളിലുമായി കഴിഞ്ഞ 13ൽ ഒന്നുമാത്രം ജയിച്ചിട്ടുള്ള ഗ്രനാഡയോടു പോലും ജയിക്കാൻ കഴിയാത്തതിൽ രോഷാകുലരായ കാണികൾ കൂവിയാണു ബാർസയോടുള്ള പ്രതിഷേധം അറിയിച്ചത്.
സമനിലയോടെ, ലാ ലിഗ പോയിന്റ് പട്ടികയിൽ ബാർസ വീണ്ടും പിന്നിലായി. രണ്ടാം സ്ഥാനക്കാരായ ജിറോണയെ 4–0ന് തോൽപിച്ച റയൽ മഡ്രിഡാണ് ഒന്നാമത്. റയലിനു 3–ാം സ്ഥാനക്കാരായ ബാർസയെക്കാൾ 10 പോയിന്റ് ലീഡ്.