ഒളിംപിക്സ് ടീമിൽ കളിക്കാൻ മെസ്സിയെ ക്ഷണിക്കും: കോച്ച്
പാരിസ് ഒളിംപിക്സിൽ പങ്കെടുക്കുന്ന അർജന്റീന ഫുട്ബോൾ ടീമിൽ കളിക്കാൻ ലയണൽ മെസ്സിയെ ക്ഷണിക്കുമെന്ന് അണ്ടർ 23 ടീമിന്റെ കോച്ചും മെസ്സിയുടെ മുൻ സഹതാരവും സുഹൃത്തുമായ ഹവിയർ മഷരാനോ. കഴിഞ്ഞ ദിവസം ബ്രസീലിനെ 1–0ന് തോൽപിച്ചാണ് അർജന്റീന ഒളിംപിക് യോഗ്യത നേടിയത്. ഒളിംപിക്സിൽ പങ്കെടുക്കുന്ന അണ്ടർ 23 ടീമിൽ 3 സീനിയർ താരങ്ങൾക്കും കളിക്കാൻ അവസരമുണ്ട്.

ബ്യൂനസ് ഐറിസ് ∙ പാരിസ് ഒളിംപിക്സിൽ പങ്കെടുക്കുന്ന അർജന്റീന ഫുട്ബോൾ ടീമിൽ കളിക്കാൻ ലയണൽ മെസ്സിയെ ക്ഷണിക്കുമെന്ന് അണ്ടർ 23 ടീമിന്റെ കോച്ചും മെസ്സിയുടെ മുൻ സഹതാരവും സുഹൃത്തുമായ ഹവിയർ മഷരാനോ.
കഴിഞ്ഞ ദിവസം ബ്രസീലിനെ 1–0ന് തോൽപിച്ചാണ് അർജന്റീന ഒളിംപിക് യോഗ്യത നേടിയത്. ഒളിംപിക്സിൽ പങ്കെടുക്കുന്ന അണ്ടർ 23 ടീമിൽ 3 സീനിയർ താരങ്ങൾക്കും കളിക്കാൻ അവസരമുണ്ട്.
ഇതിലൊരാളായി മെസ്സിയെ പരിഗണിക്കുമെന്നും ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും മഷരാനോ പറഞ്ഞു. 2008ൽ ബെയ്ജിങ് ഒളിംപിക്സിൽ സ്വർണം നേടിയ അർജന്റീന ടീമിൽ അംഗമായിരുന്നു മെസ്സി.