ചൈനയുമായി സവിശേഷ ബന്ധം, കളിക്കാതിരുന്നത് പരുക്കു കാരണം: വിശദീകരണവുമായി മെസ്സി
ഹോങ്കോങ്ങിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കളിക്കാൻ ഇറങ്ങാതിരുന്നത് വിവാദമായതിന്റെ പശ്ചാത്തലത്തിൽ വിശദീകരണവുമായി ഇന്റർ മയാമി താരം ലയണൽ മെസ്സി. ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് മെസ്സിയുടെ വിശദീകരണം. ‘‘ഹോങ്കോങ്ങിൽ ഞാൻ കളിക്കാനിറങ്ങാതിരുന്നത് പല അഭ്യൂഹങ്ങൾക്കും വഴിവയ്ക്കുന്നു.

ബെയ്ജിങ് ∙ ഹോങ്കോങ്ങിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കളിക്കാൻ ഇറങ്ങാതിരുന്നത് വിവാദമായതിന്റെ പശ്ചാത്തലത്തിൽ വിശദീകരണവുമായി ഇന്റർ മയാമി താരം ലയണൽ മെസ്സി. ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് മെസ്സിയുടെ വിശദീകരണം.
‘‘ഹോങ്കോങ്ങിൽ ഞാൻ കളിക്കാനിറങ്ങാതിരുന്നത് പല അഭ്യൂഹങ്ങൾക്കും വഴിവയ്ക്കുന്നു. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് ഞാൻ ഇറങ്ങാതിരുന്നതെന്നാണ് ഒരു ആരോപണം. അതൊന്നും ശരിയല്ല. കരിയറിന്റെ തുടക്കം മുതൽ എനിക്ക് സവിശേഷബന്ധമുള്ള ഒരു രാജ്യമാണ് ചൈന..’’. പരുക്കു മൂലമാണ് താൻ കളിക്കാതിരുന്നതെന്നും മെസ്സി വിശദീകരിച്ചു. ഫെബ്രുവരി 4ന് ഹോങ്കോങ്ങിൽ കളിക്കാതിരുന്ന മെസ്സി പിന്നാലെ 7ന് ജപ്പാനിൽ മത്സരത്തിനിറങ്ങിയതാണ് ചൈനീസ് ആരാധകരെ ചൊടിപ്പിച്ചത്.