അത്ലറ്റിക്കോയെ വീഴ്ത്തി ഇന്റർ
മിലാൻ ∙ പകരക്കാരൻ മാർക്കോ അർനാട്ടോവിച്ച് നേടിയ ഏകഗോളിൽ അത്‌ലറ്റിക്കോ മഡ്രിഡിനെ തോൽപിച്ച ഇന്റർ മിലാൻ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ നോക്കൗട്ട് റൗണ്ടിലെ വിജയക്കുതിപ്പു തുടങ്ങി. മാർക്കസ് തുറാം പരുക്കേറ്റു പിൻവാങ്ങിയപ്പോൾ പകരമിറങ്ങിയതായിരുന്നു അർനാട്ടോവിച്ച്. ഹോം ഗ്രൗണ്ടിൽ മിലാൻ ഒട്ടേറെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിനു സാക്ഷികളായ ആരാധകരെ സാക്ഷിയാക്കി 79–ാം മിനിറ്റിലായിരുന്നു ഓസ്ട്രിയൻ സ്ട്രൈക്കറുടെ വിജയഗോൾ.

യൂറോപ്യൻ മത്സരചരിത്രത്തിൽ ഇരുടീമുകളും രണ്ടാം തവണയാണ് നേർക്കുനേർ വന്നത്. ഇതിനു മുൻപു 2010 യുവേഫ സൂപ്പർ കപ്പിൽ പരസ്പരം മത്സരിച്ചപ്പോൾ അത്‌ലറ്റിക്കോ മഡ്രിഡിനായിരുന്നു വിജയം. കഴിഞ്ഞദിവസം അന്തരിച്ച ജർമൻ ഫുട്ബോളർ അന്ദ്രേ ബ്രെയ്മെയ്ക്ക് ആദരമർപ്പിച്ചാണ് സാൻസിറോ മൈതാനത്ത് മത്സരം തുടങ്ങിയത്.
നെതർലൻഡ്സിലെ ഐന്തോവനിൽ നടന്ന മത്സരത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ട് ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവനുമായി സമനിലയിൽ പിരിഞ്ഞു (1–1). മുൻ ഐന്തോവൻ താരം കൂടിയായ ഡച്ചുകാരൻ ഡോണിൽ മാലൻ 24–ാം മിനിറ്റിൽ നേടിയ ഗോളിൽ ഡോർട്മുണ്ട് ആണ് ലീഡ് നേടിയത്.
എന്നാൽ, ലൂക്ക് ഡി യോങ് പെനൽറ്റി കിക്കിൽനിന്ന് സമനില ഗോൾ നേടി. ഇതോടെ എല്ലാ മത്സരങ്ങളിലുമായി സ്വന്തം മൈതാനത്ത് തോൽവിയറിയാതെ ഐന്തോവൻ 31 കളികൾ പൂർത്തിയാക്കി. രണ്ടാം പാദ മത്സരങ്ങൾ മാർച്ച് 13നു നടക്കും.