കേരള ബ്ലാസ്റ്റേഴ്സ് – എഫ്സി ഗോവ മത്സരം 25ന്; ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങി
കൊച്ചി ∙ ‘‘ ബോയ്സ്, നിങ്ങളുടെ സമീപനവും മാനസിക നിലയുമാണു കളത്തിലിറങ്ങുമ്പോൾ ഏറ്റവും നിർണായകം. നിങ്ങളുടെ ജഴ്സിയിൽ വളരെ വളരെ പ്രധാനപ്പെട്ടൊരു മുദ്രയുണ്ട്; ബ്ലാസ്റ്റേഴ്സിന്റെ മുദ്ര! നമുക്കു ജയിക്കണം, പോയിന്റ് നേടണം, ആഹ്ലാദത്തോടെ സീസൺ അവസാനിപ്പിക്കണം. ആരാധകർക്കായി, നമുക്കു വേണ്ടി, കേരളത്തിനു വേണ്ടി. അതു മറക്കരുത്! ’’ – ഐഎസ്എലിലെ അതിനിർണായക മത്സരത്തിൽ 25നു കൊച്ചിയിൽ എഫ്സി ഗോവയെ നേരിടുന്ന ബ്ലാസ്റ്റേഴ്സ് ടീമിന്റെ പരിശീലന ക്യാംപിൽ കോച്ച് ഇവാൻ വുക്കോമനോവിച്ച് ആവർത്തിച്ചു പറയുന്നത് ഇത്ര മാത്രം!

ദിമിത്രി വരും, വിബിനും
പരുക്കുകളുടെ വേട്ടയാടൽ വേളയിലും ടീം ക്യാംപിൽ നിന്നു ലഭിക്കുന്നതു സന്തോഷ വാർത്ത; ഒന്നല്ല, രണ്ടെണ്ണം! ടീമിന്റെ വജ്രായുധമായ ദിമിത്രി ഡയമന്റകോസിനു പുറമേ, മധ്യനിര താരം വിബിൻ മോഹനനും തിരിച്ചെത്തും. പരുക്കു മൂലം മാസങ്ങളായി കളത്തിനു പുറത്തിരിക്കുന്ന വിബിന്റെ തിരിച്ചുവരവു ബ്ലാസ്റ്റേഴ്സ് മധ്യനിരയ്ക്കു കൂടുതൽ കളി മികവു നൽകുമെന്നാണു കോച്ചിന്റെ പ്രതീക്ഷ. വിങ്ങർമാർ, കെ.പി.രാഹുൽ, മുഹമ്മദ് അയ്മൻ, നിഹാൽ സുധീഷ്, ഡെയ്സൂകി സകായ് എന്നിവരിൽ നിന്നാകും.
ടീം സ്പിരിറ്റിൽ വിശ്വസിച്ച്
ചെന്നൈയിൻ എഫ്സിയോട് ഒരു ഗോൾ തോൽവി വഴങ്ങിയെങ്കിലും ടീമിന്റെ പ്രകടനത്തിൽ വുക്കോമനോവിച്ച് തൃപ്തനാണ്; പൂർണമായല്ലെങ്കിലും. ടീമിലെ സുപ്രധാന താരമായ ഡയമന്റകോസ് ഇല്ലാതിരുന്നിട്ടും ചെന്നൈയിനെതിരെ ടീം കാഴ്ചവച്ച പോരാട്ട വീര്യവും ടീം സ്പിരിറ്റും തന്നെയാണു കോച്ചിന് ആശ്വാസം പകരുന്നത്.
മത്സര ടിക്കറ്റ് ഓൺലൈനിലും
ബ്ലാസ്റ്റേഴ്സ് – ഗോവ എഫ്സി മത്സര ടിക്കറ്റുകൾ ഓൺലൈനിലും (www.isider.in) ഇന്നു രാവിലെ 10 മുതൽ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം ബോക്സ് ഓഫിസിലും ലഭ്യമാണ്.